Asianet News MalayalamAsianet News Malayalam

ആപ്പിളിന്‍റെ കാ​റു​ക​ൾ വരുന്നു; വാ​ഹനലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവയ്പ്പ് ഇങ്ങനെ

 സെ​ല്‍​ഫ് ഡ്രൈ​വിം​ഗ് സം​വി​ധാ​ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ക, അ​ത്യാ​ധു​നി​ക ബാ​റ്റ​റി സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ​വ​യാ​ണ് ക​മ്പ​നി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. 2014ല്‍ തന്നെ ആപ്പിള്‍ ഈ രം​ഗത്ത് ഇറങ്ങാന്‍ പദ്ധതി ആരംഭിച്ചിരുന്നു. 

Apple Car Could Come By 2024 With Breakthrough Battery Tech
Author
Apple Valley, First Published Dec 22, 2020, 4:25 PM IST

സൻഫ്രാൻസിസ്കോ: ‍ടെക് ലോകത്തെ ഭീമന്മാരായ ആ​പ്പി​ള്‍ കാര്‍ നിര്‍മ്മാണ രം​ഗത്തേക്ക്. ആപ്പിളിന്‍റെ കാ​റു​ക​ൾ വൈ​കാ​തെ ത​ന്നെ റോ​ഡി​ൽ ഇ​റ​ങ്ങി​യേ​ക്കും. 2024-ഓ​ടെ ആ​പ്പി​ൾ ത​ങ്ങ​ളു​ടെ ആ​ദ്യ കാ​ര്‍ നി​ര്‍​മി​ക്കു​മെ​ന്ന് റോ​യി​ട്ടേ​ഴ്‌​സാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ആ​പ്പി​ൾ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. 

 സെ​ല്‍​ഫ് ഡ്രൈ​വിം​ഗ് സം​വി​ധാ​ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ക, അ​ത്യാ​ധു​നി​ക ബാ​റ്റ​റി സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ​വ​യാ​ണ് ക​മ്പ​നി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. 2014ല്‍ തന്നെ ആപ്പിള്‍ ഈ രം​ഗത്ത് ഇറങ്ങാന്‍ പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ 2019 തുടക്കത്തിൽ ഈ പ്രോജക്ട് ഉപേക്ഷിച്ചു. പക്ഷെ ഇത് വീണ്ടും ആരംഭിക്കാനാണ് ഇപ്പോൾ ആപ്പിൾ തീരുമാനം. ആപ്പിളിന്റെ ഭാവിയിലെ ഏറ്റവും ശ്രദ്ധ നൽകേണ്ട പ്രോജക്ട് പ്രോജക്ട് ടൈറ്റൻ എന്നറിയപ്പെടുന്ന ഈ കാർ പ്രോജക്ട് ആണത്രെ.

അതേ സമയം കുറഞ്ഞ ചിലവിൽ ആധുനിക രീതിയിലുള്ള ഇലക്ട്രിക്ക് കാറുകൾ ആണ് ആപ്പിൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. 2025ഓടെ വ്യാവസായികമായി കാറുകൾ വിപണിയിൽ ഇറക്കാം എന്നതാണ് ആപ്പിളിന്റെ പ്രതീക്ഷയെന്ന് റിപ്പോർട്ട് പറയുന്നു. 2014ൽ തുടങ്ങിയ പ്രോജക്ടിന്റെ ഭാ​ഗമായുള്ള ഡിസൈൻ ജോലികൾ ആപ്പിൾ പൂർത്തിയാക്കിയിട്ടുണ്ട് എന്നാണ് സൂചന. ഇനിയിപ്പോൾ ഇതിന്റെ വ്യാവസായി ഉത്പാദനത്തിലേക്കാണ് കമ്പനി കടക്കുക.

ആപ്പിൾ ഉടൻ തന്നെ ഈ പദ്ധതിക്ക് വേണ്ടിയുള്ള തങ്ങളുടെ പങ്കാളിയെ പ്രഖ്യാപിക്കും എന്നാണ് സൂചന. പ്രമുഖരായ വാഹന നിർമ്മാതാക്കളുമായി ചേർന്നായിരിക്കും ആപ്പിളിന്റെ ഈ സംരംഭം എന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios