രണ്ടാംതരംഗം വിനാശകരമാകുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ എല്ലാ പിന്തുണയും ആപ്പിള്‍ നല്‍കുമെന്നും സി ഇ ഒ ടിം കുക്ക് ട്വീറ്റ് ചെയ്തു. 

സന്‍ഫ്രാന്‍സിസ്കോ: ഗൂഗിളിനും, മൈക്രോസോഫ്റ്റിനും പിന്നാലെ ആപ്പിളും ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി രംഗത്ത്. ഇന്ത്യയില്‍ കേവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗം വിനാശകരമാകുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ എല്ലാ പിന്തുണയും ആപ്പിള്‍ നല്‍കുമെന്നും സി ഇ ഒ ടിം കുക്ക് ട്വീറ്റ് ചെയ്തു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായിയും തിങ്കളാഴ്ച ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു

Scroll to load tweet…

ഇന്ത്യയിലെ നിലവിലെ അവസ്ഥയില്‍ എനിക്ക് നടുക്കമാണ്. സഹായവുമായി യുഎസ് സര്‍ക്കാര്‍ എത്തുന്നതില്‍ എനിക്ക് നന്ദിയുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഓക്സിജന്‍ കോണ്‍സെന്‍ട്രേഷന്‍ ഉപകരണങ്ങളെത്തിക്കുന്നതിനും സഹായിക്കാനും പിന്തുണ നല്‍കാനും മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യയും മറ്റ് സംവിധാനങ്ങളും ഉപയോഗിക്കുന്നത് തുടരുമെന്നും സത്യ നാഡെല്ലയും, ഇന്ത്യയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊവിഡ് പ്രതിസന്ധി കണ്ട് ഞാന്‍ തകര്‍ന്നുപോയി, ഗൂഗിളും ഗൂഗ്ലേഴ്സും ചേര്‍ന്ന് 135 കോടി ഡോളര്‍ ഗിവ് ഇന്ത്യ, യുണിസെഫ്, അപകടസാധ്യതയുള്ള കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്ന മറ്റ് സംഘടനകള്‍ എന്നിവര്‍ക്ക് നല്‍കും',സുന്ദര്‍ പിച്ചെയും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു