എന്തായാലും സി ടൈപ്പ് ചാര്‍ജര്‍ വലിയ ട്രോളാണ് ആപ്പിളിന് വാങ്ങി കൊടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ചില ട്രോളുകള്‍... 

ദില്ലി: സെപ്തംബർ 12 ന് നടന്ന ഗംഭീരമായ ചടങ്ങിലാണ് ആപ്പിൾ ഏറെ കാത്തിരുന്ന ഐഫോണ്‍ 15 സീരീസ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ ആപ്പിളിന്‍റെ പുതിയ ഫോണ്‍ സംബന്ധിച്ച് നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രധാനമായും ഐഫോണിന്‍റെ സിടൈപ്പ് ചാര്‍ജറിലേക്കുള്ള മാറ്റമാണ് സോഷ്യല്‍ മീഡിയ ട്രോളുകളില്‍ അടിസ്ഥാനമാകുന്നത്. 

ആപ്പിളിന്‍റെ പ്രധാന എതിരാളികളായ സാംസങ്ങ് തന്നെ ഐഫോൺ 15 സീരിസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് ആപ്പിളിനെ കളിയാക്കി രം​ഗത്തെത്തിയിരുന്നു. ഒരു മാറ്റമെങ്കിലും കാണാനാകുന്നുവെന്നത് അതിശയിപ്പിക്കുന്നു എന്നാണ് സാംസങ്ങിന്‍റെ എക്സ് പോസ്റ്റില്‍ പറഞ്ഞത്. 

‘ഒരു മാറ്റമെങ്കിലും നമുക്ക് കാണാൻ പറ്റുന്നുണ്ട്; അത് അതിശയകരമാണ്’ (‘At least we can C one change that's magical’) എന്നാണ് സാംസങിൻറെ ട്വീറ്റ്. ഇതിലെ സി(C) എന്ന അക്ഷരം മാത്രമാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. ഇത് ഐഫോണിൻറെ സി ടൈപ്പ് ചാർജറിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ളതാണെന്ന് വ്യക്തം. പുതിയ ഐഫോണിൽ ഈയൊരു മാറ്റം മാത്രമേയുള്ളൂവെന്ന് കൂടിയാണ് സാംസങ് കളിയാക്കലിലൂടെ ഉദ്ദേശിച്ചത്. 

ഐഫോൺ 15 ലെ ഫീച്ചറുകളെയൊക്കെ ഒറ്റയടിയ്ക്ക് ട്രോളിയിരിക്കുകയാണ് കമ്പനി. ആപ്പിളിൻറേത് ഫോൾഡബിൾ ഫോണുകളെല്ലെന്ന് പറഞ്ഞ് കഴിഞ്ഞ വർഷവും സാംസങ് ആപ്പിളിനെ ട്രോളിയിരുന്നു. സാംസങ്ങിന് പിന്നാലെ വൺ പ്ലസും ആപ്പിളിനെ ട്രോളുന്നുണ്ട്. യുഎസ്ബി- ടൈപ്പ് സി ചാർജറുകൾ ഒരു പുതിയ കണ്ടുപിടുത്തമായി അവതരിപ്പിച്ചതിനാണ് വൺപ്ലസ് ആപ്പിളിനെ ട്രോളുന്നത്. 

എന്തായാലും സി ടൈപ്പ് ചാര്‍ജര്‍ വലിയ ട്രോളാണ് ആപ്പിളിന് വാങ്ങി കൊടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ചില ട്രോളുകള്‍ കാണാം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ആപ്പിൾ വാച്ച് ഇന്ത്യയിലേക്കും എത്തും; പ്രത്യേകതകളും അത്ഭുതപ്പെടുത്തുന്ന വിലയും അറിയാം.!

'വാങ്ങാന്‍ കിഡ്നി വില്‍ക്കണോ?': വില കേള്‍പ്പിച്ച് ഞെട്ടിക്കാന്‍ ആപ്പിള്‍; ഐഫോണ്‍ 15 ഇന്ത്യയിലെ വില അറിയാം.!

Asianet News Live