ന്യൂയോര്‍ക്ക്: ലോക ഇമോജി ദിനമാണ് ജൂലൈ 17.  വികാര വിക്ഷോഭങ്ങളുടെ ടെക് ഭാഷയായ ഇമോജികള്‍ ഇന്ന് ഏതുതരം സൈബര്‍ സംഭാഷണങ്ങളിലും ഒഴിവാക്കാന്‍ കഴിയാത്ത കാര്യമാണ്. അതിനാല്‍ തന്നെ ലോക ഇമോജി ദിനത്തില്‍ ഐഒഎസ് 14ലേക്കുള്ള പുതിയ ഇമോജികള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍.

ആപ്പിള്‍ ഐഒഎസ് 14ല്‍ ഇടം പിടിക്കുന്ന പുതിയ ഇമോജികളാണ് ഇവ. ഡോഡോ പക്ഷി, നെസ്റ്റിംഗ് ഡോള്‍, പിനാറ്റ, ടമലാ, ഇറ്റാലിയന്‍ രീതിയിലുള്ള പിന്‍ഞ്ച്ഡ് ജെസ്റ്റര്‍, നിഞ്ച, ബൂമറാംഗ്, കഴുകന്‍ തലയുള്ള നാണയം, ഹൃദയം, ട്രാന്‍സ്ജന്‍റര്‍ തീം ഇങ്ങനെ വ്യത്യസ്തമായ ഇമോജികള്‍ ലഭിക്കും.

ഒപ്പം തന്നെ ലോകമെങ്ങും കൊവിഡ് ബാധയിലായതിനാല്‍ ഫേസ്മാസ് സ്റ്റെലിലുള്ള മീമോജിയും ലഭിക്കും. ഇത് ഐഫോണിന്‍റെ ഐ മെസേജില്‍ ഉപയോഗിക്കാന്‍ ലഭ്യമാണ്.

ഇമോജികളുടെ ചരിത്രം വിവരിക്കുന്ന ഇന്‍ഫോഗ്രാഫിക്സ്

 

Source: AppInstitute