Asianet News MalayalamAsianet News Malayalam

ഐസില്‍ വീണ അധ്യാപകന്റെ ജീവന്‍ ആപ്പിള്‍ വാച്ച് രക്ഷിച്ചു

ശ്വസനം നിലയ്ക്കാറായപ്പോഴാണ്, അയാള്‍ക്ക് ആപ്പിള്‍ വാച്ച് ഓണാണെന്ന് മനസ്സിലായത്. 911 എന്ന എസ്ഒഎസ് സിഗ്‌നല്‍ അയച്ച സൈഡ് ബട്ടണ്‍ അദ്ദേഹം ദീര്‍ഘനേരം അമര്‍ത്തി, അഞ്ച് മിനിറ്റിനുള്ളില്‍ എത്തിയ അഗ്‌നിശമന സേന ഐസ് തട്ടിമാറ്റി ജീവന്‍ രക്ഷിച്ചു.

Apple Watch saves life of a teacher who fell through ice while skating
Author
Salmon Waterfall, First Published Mar 14, 2021, 4:14 PM IST

ആപ്പിള്‍ വാച്ച് ഒരു സംഭവമാണ്. വെറും വാച്ച് എന്നു മാത്രം കരുതിയിരുന്നവര്‍ ഇത് അറിയുക. ഐസില്‍ വീണ് മൃതപ്രായനായ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതിനു കഴിഞ്ഞു. സംഭവം അങ്ങ് അമേരിക്കയിലാണ്. അടിയന്തര കോള്‍ സവിശേഷതയാണ് മഞ്ഞുമലയിലൂടെ സ്‌കേറ്റിനിങ്ങിനിടെ നിയന്ത്രണം നഷ്ടം തണുത്തുറഞ്ഞ നദിയില്‍ വീണുപോയ ഒരു യുഎസ് മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. സോമര്‍സ്‌വര്‍ത്തിലെ സാല്‍മണ്‍ വെള്ളച്ചാട്ടമാണ് വില്ലനായത്. നദിയില്‍ മരവിച്ച പ്രതലത്തില്‍ സ്‌കേറ്റിംഗ് നടത്തുന്നതിനിടെ യുഎസിലെ ന്യൂ ഹാംഷെയറിലെ അധ്യാപകനായ വില്യം റോജേഴ്‌സ് മഞ്ഞുമലയിലൂടെ വീണു. റോജേഴ്‌സ് കുറച്ച് മിനിറ്റ് ഐസുമായി മല്ലിട്ട് ജീവന്‍ രക്ഷിക്കാന്‍ സ്വയം ശ്രമിച്ചെങ്കിലും, കൊടും തണുപ്പ് അയാളെ അതിന് അനുവദിച്ചില്ല. അയാള്‍ ഫോണിലേക്ക് എത്താന്‍ ശ്രമിച്ചുവെങ്കിലും തണുപ്പ് കാരണം കൈകളില്‍ തൊടുവാന്‍ പോലും അയാള്‍ക്ക് കഴിഞ്ഞില്ല. 

ഇക്കാര്യങ്ങളെല്ലാം ഒരു പ്രാദേശിക ടിവി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റോജേഴ്‌സ് പറഞ്ഞു, വെള്ളത്തില്‍ പത്ത് മിനിറ്റ് കൂടി കഴിഞ്ഞിരുന്നുവെങ്കില്‍ ഹൈപ്പര്‍തോര്‍മിയയ്ക്ക് കാരണമാകുമെന്നും അദ്ദേഹം മരവിച്ച് മരിച്ചിരിക്കുമെന്നും ഉറപ്പായിരുന്നു. ശ്വസനം നിലയ്ക്കാറായപ്പോഴാണ്, അയാള്‍ക്ക് ആപ്പിള്‍ വാച്ച് ഓണാണെന്ന് മനസ്സിലായത്. 911 എന്ന എസ്ഒഎസ് സിഗ്‌നല്‍ അയച്ച സൈഡ് ബട്ടണ്‍ അദ്ദേഹം ദീര്‍ഘനേരം അമര്‍ത്തി, അഞ്ച് മിനിറ്റിനുള്ളില്‍ എത്തിയ അഗ്‌നിശമന സേന ഐസ് തട്ടിമാറ്റി ജീവന്‍ രക്ഷിച്ചു.

തന്റെ ജീവന്‍ രക്ഷിച്ചതിന് കൈത്തണ്ടയിലെ ആപ്പിള്‍ വാച്ചിനെ അദ്ദേഹം അഭിനന്ദപ്രവാഹങ്ങള്‍ കൊണ്ടു മൂടി. 'ഇത് പ്രവര്‍ത്തിച്ചു. എന്റെ ജീവന്‍ രക്ഷിച്ചു,' റോജേഴ്‌സ് പറഞ്ഞു. അതേസമയം, റോജേഴ്‌സിനെ രക്ഷപ്പെടുത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഇത് ഒരു അപൂര്‍വ്വ സംഭവമാണെന്നും എന്നാല്‍ ഈ വര്‍ഷത്തില്‍ 'ഐസ് സുരക്ഷിതമല്ല' അതു കൊണ്ടു തന്നെ സ്‌കേറ്റിങ്ങില്‍ ഏര്‍പ്പെടുന്നത് നല്ലതല്ലെന്നും അഭിപ്രായപ്പെട്ടു.

രക്ഷകനായ ആപ്പിള്‍ വാച്ച് സീരീസ് 6-ന് ഇന്ത്യയില്‍ 40,900 രൂപാണ് വില. ബ്ലഡ് ഓക്‌സിജന്‍ മോണിറ്റര്‍, ഇസിജി, തുടര്‍ച്ചയായ ഹൃദയമിടിപ്പ് ഡിസ്‌പ്ലേ, ആവശ്യമുള്ളപ്പോള്‍ അടിയന്തിര സേവനങ്ങള്‍ ഡയല്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സവിശേഷത എന്നിവ പോലുള്ളയുള്ള ഫീച്ചറുകളുണ്ട്. ആപ്പിള്‍ വാച്ച് 6 ഉപയോഗപ്രദവും ചില സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതുമായ സവിശേഷതകള്‍ നിറഞ്ഞതാണ്. ആപ്പിള്‍ വാച്ചില്‍ എമര്‍ജന്‍സി എസ്ഒഎസ് സവിശേഷത ഉപയോഗിക്കുന്നതിന്, ഉപയോക്താക്കള്‍ അടിയന്തിര എസ്ഒഎസ് സ്ലൈഡര്‍ കാണുന്നത് വരെ സൈഡ് ബട്ടണ്‍ അമര്‍ത്തിപ്പിടിക്കണം. ഇതിന് തൊട്ടുപിന്നാലെ, ഒരു കൗണ്ട്ഡൗണ്‍ ആരംഭിക്കുകയും ശബ്ദത്തിനുള്ള അലേര്‍ട്ട് ആരംഭിക്കുകയും ചെയ്യുന്നു. കൗണ്ട്ഡൗണ്‍ അവസാനിച്ചുകഴിഞ്ഞാല്‍, ആപ്പിള്‍ വാച്ച് അടിയന്തിര സേവനങ്ങളെ ഓട്ടോമാറ്റിക്കായി വിളിക്കുന്നു. ഒപ്പം ലൊക്കേഷന്‍ സെന്‍ഡ് ചെയ്യുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios