Asianet News MalayalamAsianet News Malayalam

വാർത്താ ഉള്ളടക്കങ്ങൾക്ക് ഗൂഗിളും ഫേസ്ബുക്കും മാധ്യമസ്ഥാപനങ്ങൾക്ക് പണം നല്‍കണം

കരടു പെരുമാറ്റച്ചട്ടം കടുത്ത നടപടിയാണെന്നും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ  തകരാറിലാക്കുമെന്നും ഗൂഗിൾ പ്രതികരിച്ചു. 

Australia wants to force Facebook and Google to pay media companies for news
Author
Australia, First Published Aug 1, 2020, 11:21 AM IST

കാൻബെറ: ഇന്‍റര്‍നെറ്റ് സേവനദാതാവായ ഗൂഗിളും സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കും വാർത്താ ഉള്ളടക്കങ്ങൾക്ക് മാധ്യമസ്ഥാപനങ്ങൾക്കു പണം നൽകണമെന്ന്  ഓസ്ട്രേലിയ. ഇതു സംബന്ധിച്ച ചട്ടംകൊണ്ടുവരാൻ  ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളുമായി ചർച്ച നടത്താൻ ഇരുസ്ഥാപനങ്ങൾക്കും  സർക്കാർ മൂന്നുമാസം സമയം നൽകി. 

ഇതിനായി കരടു പെരുമാറ്റച്ചട്ടവും ഓസ്ട്രേലിയ പുറത്തിറക്കി. മൂന്നുമാസത്തിനുശേഷം ഈ കമ്പനികളും മാധ്യമസ്ഥാപനങ്ങളും തമ്മിൽ പണംനൽകൽ സംബന്ധിച്ച് ധാരണയായില്ലെങ്കിൽ തീരുമാനമുണ്ടാക്കാനായി മധ്യസ്ഥരെ നിയമിക്കുമെന്ന് നിയമിക്കുമെന്ന് കരടുചട്ടത്തിൽ പറയുന്നു. കരട് ഈ മാസം 28 വരെ ചർച്ചയ്ക്കുവെക്കും. അതിനുശേഷം പാർലമെന്റിൽ അവതരിപ്പിക്കും

മാധ്യമങ്ങളുടെ ഉള്ളടക്കത്തിന് മുൻഗണനക്രമം നിശ്ചയിക്കുന്നതിനും അവതരിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന അൽഗരിതത്തിന്റെ സുതാര്യത ഉൾപ്പെടെയുള്ള കാര്യങ്ങളും ചട്ടത്തിന്റെ പരിധിയിൽ ഉണ്ട്.  കരടു പെരുമാറ്റച്ചട്ടം കടുത്ത നടപടിയാണെന്നും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ  തകരാറിലാക്കുമെന്നും ഗൂഗിൾ പ്രതികരിച്ചു. 

വിഷയത്തിൽ ഫെയ്സ്ബുക്ക് പ്രതികരിച്ചിട്ടില്ല. ഉള്ളടക്കങ്ങൾ പുനരുപയോഗിക്കുന്നതിന് ഗൂഗിൾ മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമസ്ഥാപനങ്ങൾക്കും പ്രസാധക കമ്പനികൾക്കും പണം നൽകണമെന്ന് ഫ്രാൻസിലെ കോംപറ്റീഷൻ കമ്മിഷൻ ഏപ്രിലിൽ വിധിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios