Asianet News MalayalamAsianet News Malayalam

ട്വിറ്റര്‍ നിരോധിച്ചു; ഇന്ത്യയുടെ 'കൂ' വില്‍ അക്കൗണ്ട് തുടങ്ങി നൈജീരിയ

ട്വിറ്ററിന് ബദലായി ഇന്ത്യയില്‍ വികസിച്ചുവരുന്ന പ്ലാറ്റ്ഫോം ആണ് കൂ. ഇതിനകം തന്നെ സര്‍ക്കാറും, ട്വിറ്ററും ഇന്ത്യയില്‍ നടക്കുന്ന ശീതയുദ്ധത്തില്‍ ഏറെ നേട്ടം ഈ മൈക്രോബ്ലോഗിംഗ് ആപ്പ് ഉണ്ടാക്കിയെന്നാണ് അവകാശവാദം. 

Banning Twitter Nigeria Government Opens Account On Indias Koo
Author
Abuja, First Published Jun 11, 2021, 5:29 PM IST

അബൂജ: ട്വിറ്റര്‍ നിരോധനത്തിന് പുറമേ ഇന്ത്യന്‍ മൈക്രോബ്ലോഗിംഗ് ആപ്പായ 'കൂ'വില്‍ അക്കൗണ്ട ആരംഭിച്ച് നൈജീരിയന്‍ സര്‍ക്കാര്‍. കൂ സിഇഒ അപര്‍മ്മേയ രാധാകൃഷ്ണനാണ് ഔദ്യോഗികമായി ഈ കാര്യം അറിയിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ നൈജീരിയന്‍ സര്‍ക്കാറിന്‍റെ 'കൂ' അക്കൗണ്ടിന്‍റെ സ്ക്രീന്‍ ഷോട്ടും ഉണ്ട്. 

ട്വിറ്ററിന് ബദലായി ഇന്ത്യയില്‍ വികസിച്ചുവരുന്ന പ്ലാറ്റ്ഫോം ആണ് കൂ. ഇതിനകം തന്നെ സര്‍ക്കാറും, ട്വിറ്ററും ഇന്ത്യയില്‍ നടക്കുന്ന ശീതയുദ്ധത്തില്‍ ഏറെ നേട്ടം ഈ മൈക്രോബ്ലോഗിംഗ് ആപ്പ് ഉണ്ടാക്കിയെന്നാണ് അവകാശവാദം. 

അതേ സമയം  നൈജീരിയ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ഒരു ട്വീറ്റ് നീക്കം ചെയ്തതാണ് നൈജീരിയയിലെ ട്വിറ്ററിന്‍റെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത്. സംയുക്ത സര്‍ക്കാര്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചതായി നൈജീരിയ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

1967-1970 കാലഘട്ടത്തിലെ 30 മാസത്തെ ആഭ്യന്തര യുദ്ധത്തേക്കുറിച്ച് പരാമര്‍ശിക്കുന്ന ട്വീറ്റാണ് നീക്കം ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇത്.   സര്‍ക്കാര്‍ പരാജയപ്പെടമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആഭ്യന്ത യുദ്ധകാലത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ട്വീറ്റ്. രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് ആയിരുന്നു ട്വീറ്റില്‍ വിശദമാക്കിയത്. പ്രസിഡന്‍റിന്‍റെ ട്വീറ്റ് നീക്കം ചെയ്തത് യുദ്ധസമാനം ആണെന്നായിരുന്നു ട്വിറ്ററിനെതിരെ ഉയര്‍ന്ന വിമര്‍ശനം.

Follow Us:
Download App:
  • android
  • ios