Asianet News MalayalamAsianet News Malayalam

4 ജി വരാന്‍ ഇനിയും കാലങ്ങളെടുത്തേക്കും? ബിഎസ്എന്‍എല്‍ പ്രതിസന്ധിയിലേക്ക്

ടെലികോം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നതിന്റെ കാരണം യുക്തിസഹമാണ്, പക്ഷേ 4 ജി നെറ്റ്വര്‍ക്കുകള്‍ ആരംഭിക്കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ 2 വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുത്തേക്കാം.

BSNL 4G Is Need of the Hour and only hope for indias public telecom company
Author
New Delhi, First Published Sep 13, 2021, 4:57 AM IST

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) വലിയ പ്രതിസന്ധിയിലേക്കെന്നു സൂചന. 2 ജി നെറ്റ്വര്‍ക്കുകള്‍ 2 വര്‍ഷത്തിനുള്ളില്‍ രാജ്യമെമ്പാടും ലഭ്യമാക്കുമെന്നും അതു വഴി സുസ്ഥിരമായ ഉപയോക്താക്കളെ നിലനിര്‍ത്താമെന്നുമായിരുന്നു ബിഎസ്എന്‍എല്‍ സ്വപ്‌നം കണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ ഉറപ്പും പറഞ്ഞിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാണെന്ന് നോക്കുമ്പോള്‍, അത് സംഭവിക്കുമെന്ന് തോന്നുന്നില്ല. ടെലികോം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നതിന്റെ കാരണം യുക്തിസഹമാണ്, പക്ഷേ 4 ജി നെറ്റ്വര്‍ക്കുകള്‍ ആരംഭിക്കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ 2 വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുത്തേക്കാം.

വ്യക്തമായി പറഞ്ഞാല്‍, 4ജി നടപ്പിലാക്കുന്നത് സംബന്ധിച്ച് ബിഎസ്എന്‍എല്ലുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നത് സത്യമാണ്. പക്ഷേ, കാര്യങ്ങളൊന്നും ഒരിടത്തും സംഭവിക്കുന്നില്ല. ടെലികോം നവീകരണ പദ്ധതികള്‍ ഇപ്പോള്‍ കുഴപ്പം പിടിച്ചതു പോലെയാണ്. എന്താണ് സംഭവിക്കുന്നതെന്നും കൂടുതല്‍ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചും ഒരിടത്തും വ്യക്തതയില്ല. ടെലികോം ജീവനക്കാരുടെ യൂണിയനും ചില ടെലികോം ബോഡികളും അവരുടെ പിന്തുണ പ്രകടിപ്പിച്ചിട്ടുണ്ട്, എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ബിഎസ്എന്‍എല്ലിനെ വളരെയധികം സഹായിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അപ്പോള്‍ ശരിക്കും എന്താണ് സംഭവിക്കുന്നത്?

ബിഎസ്എന്‍എല്‍ 4 ജി നവീകരണ പദ്ധതികള്‍ തടസ്സപ്പെട്ടുവെന്നതാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. തെക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലെ 13,533 2ജി, 3ജി സൈറ്റുകളുടെ 4 ജി നവീകരണ പദ്ധതികള്‍ സര്‍ക്കാര്‍ ഇതുവരെയും അംഗീകരിച്ചിട്ടില്ല. നോക്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ബന്ധപ്പെട്ട സൈറ്റുകള്‍ നവീകരിക്കുന്നതിന് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ നിന്ന് ബിഎസ്എന്‍എല്‍ ഇതിനകം അംഗീകാരം നേടിയിരുന്നു. എന്നാല്‍ ബോര്‍ഡിലെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പലര്‍ക്കും ഇക്കാര്യത്തില്‍ താത്പര്യമില്ല. അവര്‍ മറ്റു കമ്പനികളുടെ സാങ്കേതിക സഹായത്തെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നത് എന്നാണ് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഎസ്എന്‍എല്ലിന് ഇപ്പോള്‍ വിപണിയില്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകളുണ്ട്. അത് ഏതൊരു കമ്പനിയോടും കിടപിടിക്കുന്ന തരത്തിലുള്ളതാണ്. പ്രകടനം വച്ചു നോക്കിയാല്‍ പോലും അവര്‍ വളരെ മികച്ചതാണ്, ഇപ്പോള്‍ 4 ജി നെറ്റ്വര്‍ക്കിന്റെ പിന്തുണയുണ്ടെങ്കില്‍, അത് സര്‍ക്കാര്‍ നടത്തുന്ന ടെലികോം കമ്പനിക്ക് അനുകൂലമായി ധാരാളം വിപണി വിഹിതം ഉണ്ടാക്കും. തുറന്നുപറഞ്ഞാല്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി ഇപ്പോഴും വിപണിയില്‍ അതിന്റെ സ്വാധീനം ചെലുത്താന്‍ പാടുപെടുകയാണെന്നതാണ് സത്യം.

ലളിതമായ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് 5ജിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള കഴിവുള്ള 4ജി നെറ്റ്വര്‍ക്കുകളാണ് ബിഎസ്എന്‍എല്ലിനു ഭാവിയില്‍ വേണ്ടത്. ടെലികോം കമ്പനിയുടെ നിലനില്‍പ്പിന് ഇത് വളരെ പ്രധാനമാണ്, അല്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്ന അതേ രീതിയില്‍ പോയാല്‍, എയര്‍ ഇന്ത്യയ്ക്ക് സംഭവിക്കുന്നത് പോലെ ഒരു സ്വകാര്യ സ്ഥാപനത്തിന് ബിഎസ്എന്‍എല്‍ വില്‍ക്കേണ്ടി വരും.
 

Follow Us:
Download App:
  • android
  • ios