ദില്ലി: ലോക്ക്ഡൗണില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ച് ബിഎസ്എന്‍എല്ലിന്റെ കിടിലന്‍ പ്ലാന്‍. ഡേറ്റയും കോളിങ് ആനുകൂല്യങ്ങളുമാണ് ഇതിന്റെ മെച്ചം. ബിഎസ്എന്‍എല്‍ 365 രൂപയ്ക്ക് പുതിയ പ്രീപെയ്ഡ് വൗച്ചര്‍ (പിവി) ഫസ്റ്റ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. 60 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകളും 2 ജിബി ഡേറ്റാ ഡാറ്റയും ഇത് നല്‍കുന്നു. 

പദ്ധതിയുടെ മൊത്തത്തിലുള്ള വാലിഡിറ്റി 365 ദിവസമാണ്. ആദ്യ റീചാര്‍ജ് 365 രൂപ പ്ലാന്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് സൗജന്യ വ്യക്തിഗത റിംഗ് ബാക്ക് ടോണും (പിആര്‍ബിടി) പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കും. ഈ പ്ലാനിലേക്ക് ഉപയോക്താക്കള്‍ 250 മിനിറ്റ് പരിധിയില്ലാത്ത കോളിംഗ് തീര്‍ത്തതിന് ശേഷം, അടിസ്ഥാന നിരക്ക് ഈടാക്കും.

2 ജിബി ദൈനംദിന ഡാറ്റ ഉപയോഗിക്കുന്നതുവരെ ഉയര്‍ന്ന വേഗത ലഭിക്കുമെന്ന് ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്, അതിനുശേഷം വേഗത 80 കെബിപിഎസായി കുറയും. വാലിഡിറ്റി 365 ദിവസമാണെങ്കിലും, ഉപയോക്താക്കള്‍ക്ക് 60 ദിവസത്തേക്ക് പിആര്‍ബിടിയുമായി പരിധിയില്ലാത്ത വോയ്‌സ്, ഡാറ്റ ഫ്രീബികള്‍ ലഭിക്കും. 60 ദിവസത്തിനുശേഷം, വൗച്ചറുകള്‍ റീചാര്‍ജ് ചെയ്യുന്നതിലൂടെ അവര്‍ക്ക് പരിധിയില്ലാത്ത ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ലഭിക്കും.

ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരള സര്‍ക്കിളുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പല സര്‍ക്കിളുകളിലും പ്രീപെയ്ഡ് വൗച്ചര്‍ ലഭ്യമാണ്. 365 ദിവസത്തെ വാലിഡിറ്റിയുള്ള മറ്റൊരു പ്രീപെയ്ഡ് വൗച്ചര്‍ 1999 രൂപയ്ക്ക് വരുന്നു. ആനുകൂല്യങ്ങള്‍ പിവി 365 ന് സമാനമാണ്. എന്നിരുന്നാലും, ഇത് പ്രതിദിനം 3 ജിബി അതിവേഗ ഡാറ്റ നല്‍കുന്നു. ഈ പരിധി തീര്‍ന്നതിന് ശേഷം, വേഗത 80 കെപിബിഎസ് ആയി കുറയുന്നു. ഈ ഓഫറിലെ സൗജന്യങ്ങള്‍ 365 ദിവസത്തേക്ക് വാലിഡിറ്റിയുണ്ട്. 

ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് ചില പ്രീപെയ്ഡ് വൗച്ചര്‍ 97 രൂപയും 187 രൂപയുമാണ്. മേല്‍പ്പറഞ്ഞ 365 പിവിക്ക് സമാനമാണ് ആനുകൂല്യങ്ങള്‍. 250 മിനിറ്റ് എഫ്‌യുപി എത്തുന്നതുവരെ ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത കോളുകള്‍ വിളിക്കാന്‍ കഴിയും. 2 ജിബിയുടെ പരിധിയില്ലാത്ത ഡാറ്റയും കിട്ടും, അതിനുശേഷം വേഗത 80 കെബിപിഎസായി കുറയ്ക്കും. 

ഈ രണ്ട് വൗച്ചറുകളും പരിധിയില്ലാത്ത കോളുകളും പരിധിയില്ലാത്ത ഡാറ്റയും സൗജന്യ പിആര്‍ബിടിയും പോലുള്ള നിരക്കില്‍ സമാന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 98 രൂപ ഡാറ്റാ പ്ലാനിനായി, 18 ദിവസത്തെ വാലിഡിറ്റിയില്‍ അതിവേഗ ഡാറ്റ ഉപയോഗിക്കാം. ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വൗച്ചര്‍ പ്ലാന്‍ 74 മുതല്‍ 2399 രൂപ വരെ ലഭ്യമാണ്.