Asianet News Malayalam

സൈബര്‍ തട്ടിപ്പിനെ നേരിടാന്‍ സര്‍ക്കാര്‍ ദേശീയ ഹെല്‍പ്പ്‌ലൈന്‍ ആരംഭിക്കുന്നു, പ്രവര്‍ത്തനം ഇങ്ങനെ

ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കിടുന്നതിനും മിക്കവാറും ഉടനടി നടപടിയെടുക്കുന്നതിനുമായി നവയുഗ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ സൗകര്യം ബാങ്കുകളെയും പോലീസിനെയും ശക്തിപ്പെടുത്തുന്നു.

central government plan to start national helpline for cyber security
Author
New Delhi, First Published Jun 19, 2021, 4:35 PM IST
  • Facebook
  • Twitter
  • Whatsapp

സൈബര്‍ തട്ടിപ്പിനെ തുടര്‍ന്നു പണം നഷ്ടപ്പെടാതിരിക്കാന്‍ കേന്ദ്ര ഹെല്‍പ്പ് ലൈനും റിപ്പോര്‍ട്ടിംഗ് പ്ലാറ്റ്‌ഫോമും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തനക്ഷമമാക്കി. 155260 എന്നതാണ് ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍. ഛത്തീസ്ഗഡ്, ദില്ലി, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവില്‍ ഈ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഹെല്‍പ്പ് ലൈന്‍ പുറത്തിറക്കുമെന്നും ഇത് പ്രവര്‍ത്തിപ്പിക്കുന്നത് സംസ്ഥാന പോലീസാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2021 ഏപ്രിലില്‍ സോഫ്റ്റ്‌ലോഞ്ച് ചെയ്ത ഹെല്‍പ്പ് ലൈന്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററാണ് (ഐ 4 സി) പ്രവര്‍ത്തനക്ഷമമാക്കിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), എല്ലാ പ്രധാന ബാങ്കുകള്‍, പേയ്‌മെന്റ് ബാങ്കുകള്‍, വാലറ്റുകള്‍, ഓണ്‍ലൈന്‍ വ്യാപാരികള്‍ എന്നിവയും ഇതിനെ സഹായിക്കുന്നു.

നിയമ നിര്‍വ്വഹണ ഏജന്‍സികളെയും ബാങ്കുകളെയും സാമ്പത്തിക ഇടനിലക്കാരെയും സമന്വയിപ്പിക്കുന്നതിനായി സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ തട്ടിപ്പ് റിപ്പോര്‍ട്ടിംഗ്, മാനേജുമെന്റ് സിസ്റ്റം എന്നിവ അടങ്ങിയ ഈ സംവിധാനം ദേശീയതലത്തിലാണ് വികസിപ്പിച്ചെടുത്തത്. തട്ടിപ്പ് നടത്തിയവരുടെ കൈകളില്‍ നിന്ന് 1.85 കോടിയിലധികം രൂപ തിരികെ ലഭിക്കാന്‍ 155260 എന്ന ഹെല്‍പ്പ് ലൈനിന് കഴിഞ്ഞതായി കേന്ദ്രം അറിയിച്ചു. ദില്ലി, രാജസ്ഥാന്‍ എന്നിവ യഥാക്രമം 58 ലക്ഷം രൂപയും 53 ലക്ഷം രൂപയും തിരികെ നേടി.

ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കിടുന്നതിനും മിക്കവാറും ഉടനടി നടപടിയെടുക്കുന്നതിനുമായി നവയുഗ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ സൗകര്യം ബാങ്കുകളെയും പോലീസിനെയും ശക്തിപ്പെടുത്തുന്നു. ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളില്‍ പണമിടപാടിനെ പിന്തുടര്‍ന്ന് ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തില്‍ നിന്ന് തട്ടിപ്പുകാരന്‍ പുറത്തെടുക്കുന്നതിന് മുമ്പായി അതു തടയാന്‍ ഇതിനു കഴിയും.

തട്ടിപ്പിന് ഇരയായവര്‍ സംസ്ഥാന പോലീസ് കൈകാര്യം ചെയ്യുന്ന ഹെല്‍പ്പ് ലൈനില്‍ വിളിച്ചുകഴിഞ്ഞാല്‍, ഒരു പോലീസ് ഓപ്പറേറ്റര്‍ തട്ടിപ്പ് ഇടപാട് വിശദാംശങ്ങളും വിളിച്ചയാളുടെ അടിസ്ഥാന വ്യക്തിഗത വിവരങ്ങളും രേഖപ്പെടുത്തുകയും സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ തട്ടിപ്പ് റിപ്പോര്‍ട്ടിംഗ്, മാനേജുമെന്റ് സിസ്റ്റത്തില്‍ ഇത് സമര്‍പ്പിക്കുകയും ചെയ്യുന്നു. ബാങ്കാണോ അതോ വഞ്ചിക്കപ്പെട്ട പണം പോയ ആളിന്റെഹ ബാങ്കാണോ അല്ലെങ്കില്‍ വാലറ്റാണോ എന്നതിനെ ആശ്രയിച്ച് ബന്ധപ്പെട്ട ബാങ്കുകള്‍, വാലറ്റുകള്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് പരാതി കൈമാറും. പരാതിക്കാരന് ഇതിന്റെ നമ്പര്‍ എസ്എംഎസ് വഴി ലഭിക്കും. ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ (https://cybercrime.gov.in) 24 മണിക്കൂറിനുള്ളില്‍ അംഗീകാര നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കും.

പരാതി ജനറേറ്റുചെയ്തുകഴിഞ്ഞാല്‍, ബന്ധപ്പെട്ട ബാങ്കിന് അതിന്റെ ഇന്റേണല്‍ സംവിധാനങ്ങളിലെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലെ ഡാഷ്‌ബോര്‍ഡില്‍ ടിക്കറ്റ് കാണാന്‍ കഴിയും. വഞ്ചിക്കപ്പെട്ട പണം ഇപ്പോഴും ലഭ്യമാണെങ്കില്‍, പണം പിന്‍വലിക്കാന്‍ തട്ടിപ്പുകാരനെ അനുവദിക്കാതെ ബാങ്ക് അത് നിര്‍ത്തിവയ്ക്കും. വഞ്ചിക്കപ്പെട്ട പണം മറ്റൊരു ബാങ്കിലേക്ക് മാറിയിട്ടുണ്ടെങ്കില്‍, പണം മാറ്റിയ അടുത്ത ബാങ്കിലേക്ക് പരാതി കൈമാറും. തട്ടിപ്പുകാരുടെ കൈയില്‍ എത്തുന്നതില്‍ നിന്ന് പണം ലഭിക്കുന്നതുവരെ ഈ പ്രക്രിയ ആവര്‍ത്തിക്കും. നിലവിലെ, ഹെല്‍പ്പ് ലൈനും അതിന്റെ റിപ്പോര്‍ട്ടിംഗ് പ്ലാറ്റ്‌ഫോമും എല്ലാ പൊതു, സ്വകാര്യ മേഖല ബാങ്കുകളിലുമുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ പ്രധാന ഓണ്‍ലൈന്‍ വാലറ്റുകളും വ്യാപാരികളായ പേടിഎം, ഫോണ്‍പൈ, മൊബിക്വിക്, ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയും ഇതിലുണ്ട്.

Follow Us:
Download App:
  • android
  • ios