Asianet News Malayalam

150 കോടി രൂപയുടെ വന്‍ 'ചൈനീസ്' സൈബര്‍ തട്ടിപ്പ്, 5 ലക്ഷം ഇന്ത്യക്കാര്‍ക്ക് പണം നഷ്ടപ്പെട്ടു

ഒരു ഓണ്‍ലൈന്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കാമ്പെയ്‌നിന്റെ ഭാഗമായാണ് തട്ടിപ്പ് കളമൊരുങ്ങിയത്. പെട്ടെന്നു വരുമാനം വര്‍ദ്ധിക്കുമെന്നു കാണിച്ചാണ് ആപ്പിലൂടെ ക്യാമ്പയിന്‍ നടത്തിയത്. 

Chinese scam that cheated 5 lakh Indians of Rs 150 crore busted
Author
New Delhi Railway Station Parcel Office, First Published Jun 11, 2021, 10:00 PM IST
  • Facebook
  • Twitter
  • Whatsapp

പവര്‍ ബാങ്ക്, ഇസെഡ് പ്ലാന്‍ എന്നീ ആപ്പുകള്‍ വഴി കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായി ഡല്‍ഹി പോലീസ്. നിക്ഷേപം മണിക്കൂറുകള്‍ കൊണ്ട് ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്ത ഈ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മുന്‍നിരയിലായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വന്‍ തോതിലുള്ള തട്ടിപ്പ് കണ്ടെത്തിയത്. ചൈന ആസ്ഥാനമായുള്ള സ്ഥാപനമാണിത്. ഗുഡ്ഗാവിലായിരുന്നു ഇവരുടെ ഓഫീസ്. ആപ്പ് വഴി വന്‍ തോതില്‍ പണം വെളുപ്പിക്കാനും പദ്ധതിയുണ്ടായിരുന്നുവത്രേ. ഇതുമായി ബന്ധപ്പെട്ടു ഒരു ടിബറ്റന്‍ യുവതിയടക്കം എട്ട് പേര്‍ അറസ്റ്റിലായി. 

ഒരു ഓണ്‍ലൈന്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കാമ്പെയ്‌നിന്റെ ഭാഗമായാണ് തട്ടിപ്പ് കളമൊരുങ്ങിയത്. പെട്ടെന്നു വരുമാനം വര്‍ദ്ധിക്കുമെന്നു കാണിച്ചാണ് ആപ്പിലൂടെ ക്യാമ്പയിന്‍ നടത്തിയത്. ഈ വിധത്തില്‍ അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ ലക്ഷക്കണക്കിനു രൂപയാണ് നഷ്ടപ്പെട്ടത്. വെറും രണ്ട് മാസത്തിനുള്ളില്‍ 150 കോടിയിലധികം രൂപ ഇവര്‍ കൈക്കലാക്കിയതായി പോലീസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ പറഞ്ഞു.

വിവിധ ബാങ്ക് അക്കൗണ്ടുകളിലും പേയ്‌മെന്റ് ഗേറ്റ്‌വേകളിലും 11 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ചൈനീസ് തട്ടിപ്പുകാര്‍ക്കായി 110 ഓളം കമ്പനികള്‍ രൂപീകരിച്ചിരുന്നു. ഗുഡ്ഗാവ് ആസ്ഥാനമായുള്ള പ്രധാന കമ്പനിയില്‍ നിന്ന് 97 ലക്ഷം രൂപയും കണ്ടെടുത്തു. ഈ ആപ്ലിക്കേഷനുകള്‍ നിക്ഷേപ തുക ഇരട്ടിയാക്കുമെന്നും നിക്ഷേപത്തിന്റെ ലാഭകരമായ വരുമാനം വാഗ്ദാനം ചെയ്തുമായിരുന്നു തട്ടിപ്പ്. 24 മുതല്‍ 35 ദിവസം വരെയും മണിക്കൂറിലും ദിവസേനയും വരുമാനം വാഗ്ദാനം ചെയ്യുന്ന സ്‌കീമുകളും ഇവര്‍ക്ക് ഉണ്ടായിരുന്നു, കൂടാതെ 300 രൂപ മുതല്‍ നിരവധി ലക്ഷം വരെ നിക്ഷേപ ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. ആപ്ലിക്കേഷനുകളിലൊന്നായ പവര്‍ ബാങ്ക് അടുത്തിടെ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ നാലാം സ്ഥാനത്ത് ട്രെന്‍ഡിലായിരുന്നുവെന്ന് പോലീസുകാര്‍ പറഞ്ഞു. 

പവര്‍ ബാങ്ക്, ഇസെഡ് പ്ലാന്‍ എന്നീ രണ്ട് ആപ്ലിക്കേഷനുകളെക്കുറിച്ച് സൈബര്‍ ക്രൈം സെല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് എസിപി ആദിത്യ ഗൗതത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഒരു സൈബര്‍ലാബില്‍ ആപ്ലിക്കേഷനുകളുടെ വിപുലമായ സാങ്കേതിക വിശകലനം നടത്തി. ആളുകളെ കബളിപ്പിക്കാനുള്ള ശ്രമത്തില്‍ ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നതായി തുടര്‍ന്നു നടത്തിയ അന്വേഷണം കണ്ടെത്തി. ബെംഗളൂരു ആസ്ഥാനമായുള്ള ടെക്‌നോളജി സ്റ്റാര്‍ട്ട്അപ്പാണ് പവര്‍ ബാങ്ക് എന്ന് അവര്‍ വിശേഷിപ്പിച്ചിരുന്നുവെങ്കിലും ആപ്ലിക്കേഷന്‍ ഹോസ്റ്റുചെയ്ത സെര്‍വര്‍ ചൈന ആസ്ഥാനമാണെന്ന് കണ്ടെത്തി. 

ഇത് മാല്‍വെയര്‍ ആപ്പുകള്‍ക്കു തുല്യമായി വിധത്തില്‍ നിരവധി പെര്‍മിഷനുകള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. 'ക്യാമറയിലേക്കുള്ള ആക്‌സസ്സ്', 'കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍', 'ബാഹ്യ സ്റ്റോറേജ് റീഡ് ചെയ്യുക' എന്നിങ്ങനെയുള്ള നിരവധി അനുമതികളാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. അതു കൊണ്ട ്തന്നെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെട്ടിരിക്കാമെന്നു കരുതുന്നു. കൂടുതല്‍ ആളുകളെ കൂടുതല്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നതിന്, ഒരു ചെറിയ പണം മുന്‍കൂറായി ഇവര്‍ നല്‍കിയിരുന്നു. ഇത് നിക്ഷേപ പണമായി കണ്ട് ഇതിന്റെ 5-10% തുക തിരികെനല്‍കി. ഇതോടെ കൂടുതല്‍ ആളുകള്‍, കൂടുതല്‍ പണം നിക്ഷേപിക്കാനും അവരുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആപ്ലിക്കേഷനുകള്‍ പ്രചരിപ്പിക്കാനും പങ്കിടാനും തുടങ്ങി. ഈ ആപ്ലിക്കേഷനുകളെക്കുറിച്ച് വാട്ട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴിയാണ് പുറം ലോകമറിഞ്ഞത്. 

പവര്‍ ബാങ്ക്, ഇസെഡ് കോയിന്‍, സണ്‍ ഫാക്ടറി, ലൈറ്റനിംഗ് പവര്‍ ബാങ്ക് എന്നിവയുള്‍പ്പെടെ തട്ടിപ്പുകാര്‍ ഇത്തരം ധാരാളം ആപ്ലിക്കേഷനുകള്‍ പ്രചരിപ്പിച്ചു. ബള്‍ക്ക് എസ്എംഎസുകളിലൂടെ അയച്ച യൂട്യൂബ് ചാനലുകള്‍, ടെലിഗ്രാം ചാനലുകള്‍, വാട്ട്‌സ്ആപ്പ് ചാറ്റ് ലിങ്കുകള്‍ എന്നിവയിലൂടെയാണ് ഈ ആപ്ലിക്കേഷനുകളില്‍ ഭൂരിഭാഗവും പ്രൊമോട്ട് ചെയ്തതെന്ന് പോലീസുകാര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios