Asianet News MalayalamAsianet News Malayalam

വ്യാജ ഐഫോണുകള്‍ ആപ്പിളിന് തന്നെ നല്‍കി കോടികള്‍ തട്ടി വിദ്യാര്‍ത്ഥികള്‍

2017 മുതല്‍ ഇവര്‍ അയച്ച വ്യാജഫോണുകളില്‍ 1,493 എണ്ണം ആപ്പിള്‍ മാറ്റി പുതിയതു നല്‍കി എന്നാണ് പൊലീസ് പറയുന്നത്. ബാക്കി ഫോണുകള്‍ വ്യാജമാണ് എന്ന് കണ്ടെത്തി തിരിച്ചയച്ചു എന്നും പറയുന്നു

Chinese Students Dupe Apple Out Of $1 Million In Fake iPhone Replacements
Author
Apple Valley, First Published Apr 7, 2019, 11:44 AM IST

ഒറിഗോണ്‍: വ്യാജ ഐഫോണുകള്‍ ആപ്പിളിന് നല്‍കി പണം തട്ടിയ ചൈനീസ് വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ പിടിയില്‍. ഒറിഗോണില്‍ വിദ്യാര്‍ത്ഥി വിസയില്‍ എത്തി എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാര്‍ത്ഥികളായ യാങ്‌യാങ് സോവുവും ക്വാവാന്‍ ജിയാങും എന്നിവരെയാണ് ഇപ്പോള്‍ ക്രിമിനല്‍ കേസ് നടപടികള്‍ക്ക് വിധേയമാക്കുന്നത്. ആപ്പിള്‍ കമ്പനിക്ക് വ്യാജഫോണുകള്‍ നല്‍കി ഇവര്‍ 6.95 കോടി രൂപ അടിച്ചെടുത്തുവെന്നാണ് കേസ്. മൂവായിരത്തിലേറെ വ്യാജ ഫോണുകള്‍ ചൈനയില്‍ നിന്നു വരുത്തി, ഇവ ഓരോന്നും ഓണാകില്ല എന്ന പരാതിയില്‍ ആപ്പിളിന് അയച്ചു കൊടുത്തു. മാറ്റി കിട്ടുന്ന ഫോണുകള്‍ അമേരിക്കയ്ക്കു വെളിയിലേക്ക് അയച്ച് വിറ്റാണ് ഇവര്‍ പണം നേടിയത് എന്നാണ് കേസ്.

2017 മുതല്‍ ഇവര്‍ അയച്ച വ്യാജഫോണുകളില്‍ 1,493 എണ്ണം ആപ്പിള്‍ മാറ്റി പുതിയതു നല്‍കി എന്നാണ് പൊലീസ് പറയുന്നത്. ബാക്കി ഫോണുകള്‍ വ്യാജമാണ് എന്ന് കണ്ടെത്തി തിരിച്ചയച്ചു എന്നും പറയുന്നു. ഇതിലൂടെ ആപ്പിളിന് വന്ന നഷ്ടം 895,800 ഡോളറാണ് എന്നാണ് റിപ്പോര്‍ട്ട്. ക്വാവാന്‍ ജിയാങിന്‍റെ താമസസ്ഥലം റെയ്ഡ് ചെയ്ത് അവിടെ നിന്നും വ്യാജഫോണുകള്‍ പിടിച്ചെടുത്തെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ കോടതിയില്‍ എത്തിയ ചൈനീസ് വിദ്യാര്‍ത്ഥികള്‍ വാദിക്കുന്നത്.  തങ്ങള്‍ക്ക് അയച്ചു കിട്ടിയ ഫോണുകള്‍ വ്യാജമായിരുന്നു എന്ന് അറിയില്ലെന്നാണ്.

അതേ സമയം സംഭവത്തില്‍ ആപ്പിളിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. വലിയ ജാഗ്രത കുറവാണ് ആപ്പിളിന്‍റെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് വിമര്‍ശനം. ഒരു ഉപയോക്താവിന്‍റെ സന്തോഷം മാത്രം കരുതി ആപ്പിള്‍ അയാളുടെ പരാതിയുടെ സത്യം പരിശോധിക്കുന്നില്ലെന്നാണ് വിമര്‍ശനം. ഫോണുകള്‍ എന്തുകൊണ്ട് സ്വിച് ഓണ്‍ ആകുന്നില്ല എന്നത് ആപ്പിളിന് പെട്ടെന്ന് മനസിലായില്ല എന്ന് പറയുന്നത് അത്ഭുതം എന്നാണ് ടെക് ലോകത്തുനിന്നുള്ള വിമര്‍ശനം. ഒപ്പം സ്വന്തം ഫോണിന്‍റെ വ്യാജനെപ്പോലും തിരിച്ചറിയാന്‍ സാധിച്ചില്ല എന്നതും വിമര്‍ശനത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.

അതേ സമയം തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്ന വിദ്യാര്‍ത്ഥികള്‍ സമര്‍ത്ഥമായി ആപ്പിളിനെ കബളിപ്പിച്ചുവെന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം വ്യക്തമാക്കുന്നത്. മാറ്റി ലഭിക്കുന്ന ഐഫോണുകള്‍ പലപ്പോഴും ചൈനയിലേക്കു തന്നെ തിരിച്ചയക്കും. ഇവ വിറ്റു കിട്ടുന്ന പൈസയില്‍  ജിയാങിനുള്ള വിഹിതം അദ്ദേഹത്തിന്റെ അമ്മയുടെ അക്കൗണ്ടിലാണ് വീഴുക. ഈ അക്കൗണ്ട് ജിയാങിന് അമേരിക്കയില്‍ ഉപയോഗിക്കാമായിരുന്നു. വറന്‍റി സമയത്ത് ഫോണ്‍ മാറ്റി നല്‍കണം എന്നു പറഞ്ഞ് ആപ്പിളിനയച്ച പരാതികളുടെ കോപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios