Asianet News MalayalamAsianet News Malayalam

കുഞ്ഞിനിട്ടത് ഇന്‍റര്‍നെറ്റ് കമ്പനിയുടെ പേര്, ദമ്പതികള്‍ക്ക് 18 വര്‍ഷം വൈ-ഫൈ ഫ്രീ!

ആണ്‍കുട്ടികള്‍ക്കും ട്വിഫുസ്​ എന്നും പെണ്‍കുട്ടികള്‍ക്ക്​ ട്വിഫിയ എന്നും പേര്​ നല്‍കണമെന്നായിരുന്നു ആവശ്യം. 

Couple names baby Twifia after Swiss telco to get free internet for 18 years
Author
Genève, First Published Oct 20, 2020, 9:31 AM IST

ബെറന്‍: മകള്‍ക്ക് ഒരു പേരിട്ടതിന് സ്വിസ് ദമ്പതികള്‍ക്ക് ലഭിക്കുന്നത്  18 വര്‍ഷത്തേക്ക്​ സൗജന്യ വൈ-ഫൈ സേവനം.  സ്വിസ്​റ്റസര്‍ലന്‍ഡിലെ ഇന്‍റര്‍നെറ്റ്​ സേവനദാതാവായ ട്വിഫിയാണ്​ കുട്ടികള്‍ക്ക് കമ്പനിയുടെ പേര്​ നല്‍കിയാല്‍ സൗജന്യ വൈ-ഫൈ നല്‍കുമെന്ന്​ പ്രഖ്യാപിച്ചത്​.

ആണ്‍കുട്ടികള്‍ക്കും ട്വിഫുസ്​ എന്നും പെണ്‍കുട്ടികള്‍ക്ക്​ ട്വിഫിയ എന്നും പേര്​ നല്‍കണമെന്നായിരുന്നു ആവശ്യം. ഇതിന്​ ശേഷം കുട്ടിയുടെ ബെര്‍ത്ത്​ സര്‍ട്ടിഫിക്കറ്റ്​ പരിശോധിച്ച്‌​ ഇന്‍റര്‍നെറ്റ്​ സേവനം നല്‍കും. ഇതുപ്രകാരം പെണ്‍കുട്ടിക്ക്​ ട്വിഫിയ എന്ന്​ പേരിട്ട പേരു വെളിപ്പെടുത്താന്‍ ഇഷ്​ടപ്പെടാത്ത ദമ്പതികള്‍ക്കാണ്​ 18 വര്‍ഷത്തെ സൗജന്യ വൈ-ഫൈ ലഭിച്ചത്​.

പെണ്‍കുട്ടിയുടെ മിഡില്‍ നെയിം ട്വിഫിയ എന്നാക്കിയാണ്​ ഇവര്‍ സമ്മാനം നേടിയത്​. വീട്ടില്‍ ഇന്‍റര്‍നെറ്റിനായി മുടക്കുന്ന തുക ഇനി മകളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്ന്​ പെണ്‍കുട്ടിയുടെ പിതാവ്​ പറഞ്ഞു. 

വലുതാകുമ്പോള്‍ ആ തുക ഉപയോഗിച്ച്‌​ അവള്‍ക്ക്​ ഒരു കാര്‍ വാങ്ങി നല്‍കുമെന്ന് മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നു. കമ്പനിയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിക്ക്​ പേര്​ നല്‍കിയതില്‍ ചെറിയൊരു നാണക്കേടുണ്ടെന്നും അതിനാലാണ്​ തങ്ങളുടെ പേരുള്‍പ്പടെയുള്ള മറ്റ്​ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ദമ്പതികള്‍ തയ്യാറല്ല.

Follow Us:
Download App:
  • android
  • ios