Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ അക്കൗണ്ട്; അന്വേഷണം രാജസ്ഥാനിലേക്ക്

2022 ആഗസ്റ്റിലും മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിച്ചയാള്‍ക്കെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. 

created fake whatsapp link in the name of kerala cm case against rajasthan youth joy
Author
First Published Jan 8, 2024, 9:05 AM IST

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. രാജസ്ഥാന്‍ ടോങ്ക് സ്വദേശി മന്‍രാജ് മീണ എന്ന യുവാവിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

മുഖ്യമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ടെലിഗ്രാമില്‍ അക്കൗണ്ട് നിര്‍മ്മിച്ച ശേഷം അതില്‍ പ്രതിയുടെ നമ്പര്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് ലിങ്ക് നിര്‍മിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 11ന് സൈബര്‍ ഡോം നടത്തിയ സൈബര്‍ പട്രോളിങ്ങിനിടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മന്‍രാജിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ലിങ്ക് നിര്‍മിച്ചത്. ഈ ലിങ്ക് വാട്‌സ്ആപ്പിലൂടെ നിരവധി പേരിലേക്ക് എത്തിയിട്ടുണ്ട്. വ്യാജ അക്കൗണ്ട് നിര്‍മിക്കാന്‍ വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിക്കുമെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. ഐടി വകുപ്പ് 66 സി പ്രകാരം മൂന്നാം തീയതിയാണ് മന്‍രാജിനെതിരെ കേസെടുത്തത്. 2022 ആഗസ്റ്റിലും മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിയാള്‍ക്കെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. 

ഒറ്റ ക്ലിക്കില്‍ നഷ്ടമായത് രണ്ടര ലക്ഷം; ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുപിടിച്ച് പൊലീസ്

മലപ്പുറം: വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്തിന് പിന്നാലെ പണം നഷ്ടപ്പെട്ടെന്ന പരാതിയില്‍ ഒരു മണിക്കൂറിനുള്ളില്‍ പണം തിരിച്ചു പിടിച്ച് കേരള പൊലീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കെവൈസി അപ്ഡേഷന്‍ നല്‍കുവാന്‍ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കില്‍ ക്ലിക്ക് ചെയ്ത മലപ്പുറം തിരൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നാണ് 2,71,000 രൂപ നഷ്ടമായത്. പണം നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെട്ടതോടെ തിരൂര്‍ സ്വദേശി ഉടന്‍ തന്നെ പൊലീസിന്റെ സൈബര്‍ ഹെല്‍പ് ലൈന്‍  നമ്പര്‍ 1930ല്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. ജനുവരി ആറിന് രാവിലെ 8.30നാണ് പണം നഷ്ടപ്പെട്ടത്. 10.13ന് സൈബര്‍ ഹെല്‍പ്പ് ലൈനില്‍ പരാതി ലഭിച്ചു. സൈബര്‍ ഓപ്പറേഷന്‍ വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തില്‍ 11.09ന് പണം തിരിച്ചുപിടിക്കാന്‍ സാധിച്ചു. നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തന്നെ തിരികെ പിടിക്കാന്‍ പൊലീസിന് സാധിച്ചെന്നും തട്ടിപ്പുക്കാരെ കണ്ടെത്താന്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും സൈബര്‍ പൊലീസ് അറിയിച്ചു. 

'മലയാളിയുടെ വിദേശ കുടിയേറ്റം ഗതികേട് കൊണ്ടല്ല...' കാരണം പറഞ്ഞ് മന്ത്രി രാജേഷ് 
 

Follow Us:
Download App:
  • android
  • ios