Asianet News MalayalamAsianet News Malayalam

2017 മുതലുള്ള പ്രതിമാസ റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്ത് പ്രതിരോധ മന്ത്രാലയം

ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്താ​വ​നയ്ക്ക് പിന്നാലെ ജൂ​ണി​ലെ പ്ര​തി​മാ​സ റി​പ്പോ​ർ​ട്ട് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഓ​ഗ​സ്റ്റി​ൽ നീ​ക്കം ചെ​യ്തി​രു​ന്നു എന്നത് ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. 

Defence Ministry Removes All Monthly Reports Since 2017 After Dropping One on LAC Aggression
Author
New Delhi, First Published Oct 8, 2020, 1:10 PM IST

ദില്ലി: ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ ചൈനീസ് പ്രകോപനത്തിനും സംഘര്‍ഷത്തിനും പി​ന്നാ​ലെ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വെബ് സൈറ്റില്‍ നിന്നും നീ​ക്കം ചെയ്തു. 

ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്താ​വ​നയ്ക്ക് പിന്നാലെ ജൂ​ണി​ലെ പ്ര​തി​മാ​സ റി​പ്പോ​ർ​ട്ട് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഓ​ഗ​സ്റ്റി​ൽ നീ​ക്കം ചെ​യ്തി​രു​ന്നു എന്നത് ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. 

ഇ​തി​നു പി​ന്നാ​ലെ​യാ​ണു 2017 മു​ത​ലു​ള്ള എ​ല്ലാ റി​പ്പോ​ർ​ട്ടു​ക​ളും നീ​ക്കി​യി​രി​ക്കു​ന്ന​ത്. 2017-നു ​അ​തി​നു മുന്‍പുള്ള റിപ്പോര്‍ട്ടുകല്‍ നേ​ര​ത്തെ​യും വെ​ബ് സൈറ്റില്‍ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. 2020 ജൂ​ണി​ലെ റി​പ്പോ​ർ​ട്ട് ഓ​ഗ​സ്റ്റി​ൽ മ​ന്ത്രാ​ല​യം എ​ടു​ത്തു​മാ​റ്റു​ക​യാ​യി​രു​ന്നു. 2017 ലെ ​ദോ​ക്ലാം പ്ര​തി​സ​ന്ധി​യു​ടെ സ​മ​യ​ത്തേ​ത് ഉ​ൾ​പ്പെ​ടെ പി​ൻ​വ​ലി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ചൈ​നീ​സ് സൈ​ന്യം ഇ​ന്ത്യ​ൻ മ​ണ്ണി​ൽ ക​ട​ന്നു​ക​യ​റി നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് അ​തി​ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ക​ട​ന്നു​ക​യ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ നീ​ക്കി​യ​ത്. 

ഇ​തേ​ക്കു​റി​ച്ചു ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ച പ്രതിരോധ മന്ത്രാലയത്തിലെ വൃത്തങ്ങള്‍. ഈ ​മാ​സം ത​ന്നെ മു​ൻ റി​പ്പോ​ർ​ട്ടു​ക​ളെ​ല്ലാം വെ​ബ്സൈ​റ്റി​ൽ തി​രി​കെ​യെ​ത്തു​മെ​ന്ന് പ്രതികരിച്ചു. മുന്‍പ് ലഭിച്ചിരുന്ന റിപ്പോര്‍ട്ടുകളെക്കാള്‍ കൂടുതല്‍ സമഗ്രമാക്കുവാനാണ് ഈ നടപടി എന്നാണ് ഇവര്‍ പറയുന്നത്.

Follow Us:
Download App:
  • android
  • ios