Asianet News MalayalamAsianet News Malayalam

ജിയോ സിനിമ കാരണം ഒടുവില്‍ 'ഫ്രീ' തീരുമാനത്തിലേക്ക് ഹോട്ട്സ്റ്റാറും

ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ ഇന്ത്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒടിടി  പ്ലാറ്റ്ഫോമുകളിൽ ഒന്നാണെന്നാണ് കമ്പനിയുടെ മേധാവി സജിത് ശിവാനന്ദൻ പറഞ്ഞു. ജിയോ സിനിമയുടെ ഇഫക്ടാണ് ഇപ്പോഴത്തെ ഫ്രീ പ്രഖ്യാപനം എന്നാണ് വിപണിയിലെ സംസാരം. 

Disney Hotstar rivals JioCinema announces free streaming of ICC World Cup 2023 and Asia Cup vvk
Author
First Published Jun 10, 2023, 2:57 PM IST

മുംബൈ: ഏഷ്യൻ കപ്പിന്റെയും ഐസിസി മെൻസ് ക്രിക്കറ്റ് വേൾഡ് കപ്പിന്റെയും ലൈവ് സ്ട്രിമിങ് ഫ്രീയായി നടത്തുമെന്ന് പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാർ.  തങ്ങളുടെ മൊബൈൽ ആപ്പിലെ എല്ലാ ഉപയോക്താക്കൾക്കും ലൈവ് സ്ട്രീമിങ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ ഐപിഎൽ മത്സരങ്ങളും എച്ച്ബിഒ കണ്ടന്‍റും നല്‍കിയിരുന്നു. എന്നാലിവയിൽ ജിയോ സിനിമ കൈ കടത്തിയതോടെ കാഴ്ചക്കാരുടെ എണ്ണം നിലനിർത്തുന്നതിനായി വരാനിരിക്കുന്ന വലിയ ഇവന്റുകൾ അവരുടെ ഉപയോക്താക്കൾക്ക് സൗജന്യമാക്കുകയല്ലാതെ  മറ്റ് മാർഗമൊന്നുമില്ലെന്ന അവസ്ഥയിലാണ് കമ്പനി. 

ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ ഇന്ത്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒടിടി  പ്ലാറ്റ്ഫോമുകളിൽ ഒന്നാണെന്നാണ് കമ്പനിയുടെ മേധാവി സജിത് ശിവാനന്ദൻ പറഞ്ഞു. ജിയോ സിനിമയുടെ ഇഫക്ടാണ് ഇപ്പോഴത്തെ ഫ്രീ പ്രഖ്യാപനം എന്നാണ് വിപണിയിലെ സംസാരം. 

ഡിസ്‌നി+ ഹോട്ട്‌സ്റ്റാറുമായി മാത്രമല്ല പ്രധാനപ്പെട്ട എല്ലാ സ്ട്രീമിംഗ് സേവനങ്ങൾക്കെതിരെയും റിലയൻസ് ജിയോ നിലവിൽ രംഗത്തുണ്ട്. ഐ‌പി‌എൽ, എച്ച്‌ബി‌ഒ ഉള്ളടക്കം എന്നിവയ്‌ക്ക് പുറമെ സൽമാൻ ഖാൻ ഹോസ്റ്റുചെയ്യുന്ന ബിഗ് ബോസ് ഒടിടിയുടെ വരാനിരിക്കുന്ന സീസണിന്റെ സ്ട്രീമിങ്ങും അടുത്തിടെ ജിയോസിനിമ പ്രഖ്യാപിച്ചിരുന്നു.  ജിയോസിനിമ  എല്ലാ ഉപയോക്താക്കൾക്കും ബിഗ് ബോസ് ഒടിടിയുടെ 24/7 സ്ട്രീമിംഗ് സൗജന്യമായി വാഗ്ദാനം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്.

എങ്കിലും നേരത്ത ജിയോസിനിമയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസിന് കമ്പനി തുടക്കമിട്ടിരുന്നു.  999 രൂപയാണ് വാർഷിക പ്ലാൻ നിരക്ക്. രാജ്യത്തെ മുൻനിര സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ സിനിമ ഹോളിവുഡ് കണ്ടന്റിലേക്ക് കൂടി ആക്സസ് നൽകിക്കൊണ്ടാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസ് തുടങ്ങിയിരിക്കുന്നത്. ഫിഫ വേൾഡ് കപ്പ്, ഐപിഎൽ 2023, വിക്രം വേദ പോലുള്ള ജനപ്രിയ കണ്ടെന്റുകൾ ഫ്രീ സ്ട്രീമിങ്ങിലൂടെ നൽകി കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്ന പ്ലാറ്റ്ഫോമാണ് ജിയോസിനിമ.  

ദി ലാസ്റ്റ് ഓഫ് അസ്, ഹൗസ് ഓഫ് ദി ഡ്രാഗൺ തുടങ്ങി ഷോകൾ ഉൾപ്പെടെ എച്ച്ബിഒയിലെ പ്രീമിയം കണ്ടെന്റ് നൽകുമെന്ന് അറിയിച്ചിരിക്കുകയാണ്. ഐഎപിഎല്ലിന്  ശേഷമാണ് പുതിയ പ്ലാൻ പ്രാബല്യത്തിൽ വരിക.999 രൂപയുടെ പ്ലാനനുസരിച്ച് വാർഷിക പ്ലാനിൽ ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വരിക്കാർക്ക് ക്വാളിറ്റിയുള്ള വിഡിയോയും ഓഡിയോയും ലഭിക്കും. ഒരേ സമയം നാല് ഡിവൈസുകളിൽ വരെ കണ്ടന്റ് സ്ട്രീം ചെയ്യാനാകുമെന്ന മെച്ചവുമുണ്ട്.

ഏറ്റവും ജനപ്രീതി നേടിയ 50 ഇന്ത്യന്‍ വെബ് സിരീസുകള്‍ ഏതൊക്കെ? ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഐഎംഡിബി

നെറ്റ്ഫ്ലിക്സിനും പ്രൈമിനും വന്‍ അടിയോ; അടുത്ത വന്‍ ഡീല്‍ നടത്തി ജിയോ സിനിമ.!


 

Follow Us:
Download App:
  • android
  • ios