Asianet News MalayalamAsianet News Malayalam

വിന്‍ഡോസ് 10 അപ്ഡേഷന്‍ പോലെ വരും; അവന്‍ എല്ലാം പിടിച്ചടക്കും; പുതിയ മാല്‍വെയര്‍ ഭീഷണി

ഇത് നിങ്ങളുടെ കമ്പ്യൂട്ടറിനെ ബാധിച്ചു കഴിഞ്ഞാല്‍ കമ്പ്യൂട്ടറിലെ ഫയലുകളില്‍ പ്രത്യേക എക്സറ്റന്‍ഷന്‍ കാണുവാന്‍ സാധിക്കും. ഒപ്പം 'Cyborg_DECRYPT.txt എന്ന ഫയല്‍ മാല്‍വെയര്‍ ബാധിച്ച  സിസ്റ്റത്തിന്‍റെ ഡെസ്ക്ടോപ്പില്‍ പ്രത്യക്ഷപ്പെടും

Dont download this Windows 10 update its packed with ransomware
Author
New York, First Published Nov 20, 2019, 2:03 PM IST

ന്യൂയോര്‍ക്ക്: വിന്‍ഡോസ് സിസ്റ്റങ്ങളെ ആക്രമിക്കുന്ന പുതിയ മാല്‍വെയര്‍ കണ്ടെത്തി. സൈബോര്‍ഗ് മാല്‍വെയര്‍ ഒരു റാന്‍സം മാല്‍വെയറാണ് എന്നാണ് ഇത് കണ്ടെത്തിയ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ട്രസ്റ്റ് വേവിന്‍റെ സ്പൈഡര്‍ ലാബ് പറയുന്നത്. അതായത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ എത്തിയാല്‍ നിങ്ങളുടെ ഡാറ്റ മുഴുവന്‍ കൈക്കലാക്കി അത് വിട്ടുകിട്ടണമെങ്കില്‍ മോചനദ്രവ്യം ആവശ്യപ്പെടും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്‍ ഭീഷണി സൃഷ്ടിച്ച വാനക്രൈയുടെ മറ്റൊരു പതിപ്പാണ് സൈബോര്‍ഗ് മാല്‍വെയര്‍.

ഇ-മെയിലില്‍  “Please install the latest critical update from Microsoft attached to this email” എന്ന പേരില്‍ എത്തുന്ന മെയിലില്‍ നിന്നാണ് ഈ മാല്‍വെയറിന്‍റെ തുടക്കം. ഒരു .jpg ഇമേജോടെ എത്തുന്ന മെയിലിലെ ഈ ചിത്രത്തില്‍ വിന്‍ഡോസ് 10 പുതിയ അപ്ഡേറ്റിനായി ക്ലിക്ക് ചെയ്താല്‍ ഉടന്‍ bitcoingenerator.exeഎന്ന ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡാകും. ഇതിന്‍റെ ഒപ്പം തന്നെ സൈബോര്‍ഗ് മാല്‍വെയറും നിങ്ങളുടെ കമ്പ്യൂട്ടറില്‍ എത്തും.

ഇത് നിങ്ങളുടെ കമ്പ്യൂട്ടറിനെ ബാധിച്ചു കഴിഞ്ഞാല്‍ കമ്പ്യൂട്ടറിലെ ഫയലുകളില്‍ പ്രത്യേക എക്സറ്റന്‍ഷന്‍ കാണുവാന്‍ സാധിക്കും. ഒപ്പം 'Cyborg_DECRYPT.txt എന്ന ഫയല്‍ മാല്‍വെയര്‍ ബാധിച്ച  സിസ്റ്റത്തിന്‍റെ ഡെസ്ക്ടോപ്പില്‍ പ്രത്യക്ഷപ്പെടും. ഒപ്പം മാല്‍വെയര്‍ ബാധിച്ച സിസ്റ്റത്തിന്‍റെ ഡ്രൈവില്‍ bot.exe എന്ന മാല്‍വെയറിന്‍റെ ഒരു കോപ്പി ഫയലും കാണാം.

അതായത് വിവിധ എക്സ്റ്റന്‍ഷന്‍ ഫയലുകള്‍ ഉപയോഗിച്ച് എങ്ങനെ സിസ്റ്റത്തെ ബാധിച്ചുവെന്ന കാര്യത്തില്‍ സൈബോര്‍ഗ് മാല്‍വെയറിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് ബാധിച്ച സിസ്റ്റത്തിന്‍റെ ഉടമയെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ ഈ മാല്‍വെയര്‍ ഗൗരവമായ വിഷയമാണ് എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. 
 

Follow Us:
Download App:
  • android
  • ios