ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരുടെ ജീവിതം നശിപ്പിച്ചതിന് കോടീശ്വരന്‍ ഇലോണ്‍മസ്‌ക്കിന് ഭീഷണി. പ്രശസ്ത ഹാക്കര്‍ ഗ്രൂപ്പിന്റെ പേരിലെത്തിയ വീഡിയോയിലാണ് ടെസ്ല സിഇഒയ്ക്ക് മുന്നറിയിപ്പ് ലഭിച്ചത്. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയില്‍, ക്രിപ്‌റ്റോ കറന്‍സി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട മസ്‌ക്കിന്റെ സമീപകാല നീക്കങ്ങളെയാണ് അജ്ഞാതന്‍ കുറ്റപ്പെടുത്തുന്നത്. മസ്‌ക്കിന്റെ സമീപകാല ട്വീറ്റുകള്‍ ശരാശരി അധ്വാനിക്കുന്ന വ്യക്തിയോട് വ്യക്തമായ അവഗണനയാണ് കാണിക്കുന്നതെന്നും അദ്ദേഹത്തിന്റെ 'പബ്ലിക് ടെമ്പര്‍ തന്ത്രങ്ങള്‍' കഠിനാധ്വാനികളുടെ സ്വപ്‌നങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും വീഡിയോയില്‍ പരാമര്‍ശിക്കുന്നു.

'നിങ്ങളുടെ ട്വിറ്റര്‍ പോസ്റ്റുകളിലെ അഭിപ്രായങ്ങളില്‍ നിന്ന് വായിക്കുമ്പോള്‍, ക്രിപ്‌റ്റോ മാര്‍ക്കറ്റിനൊപ്പം കളിച്ച ഗെയിമുകള്‍ പലരുടെയും ജീവിതത്തെ നശിപ്പിച്ചു. ദശലക്ഷക്കണക്കിന് റീട്ടെയില്‍ നിക്ഷേപകര്‍ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി പരിശ്രമത്തിലായിരുന്നു. അതാണ് നിങ്ങള്‍ ഇല്ലാതാക്കിയത്', വീഡിയോയില്‍ അജ്ഞാതന്‍ പറയുന്നു.

ടെസ്‌ല സിഇഒയുടെ സമീപകാലത്തെ നിരവധി നീക്കങ്ങളെ ഇത് സൂചിപ്പിക്കുന്നു, കമ്പനിയുടെ ലാഭക്ഷമതയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ എടുത്തതെന്നും പൊതുവെ ക്രിപ്‌റ്റോകറന്‍സിയുടെ ഭാവി സംബന്ധിച്ച് യാതൊരു പരിഗണനയുമില്ലെന്നും മസ്‌ക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് കാറുകള്‍ക്കുള്ള ബിറ്റ്‌കോയിന്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നത് നിര്‍ത്താനുള്ള ടെസ്‌ലയുടെ തീരുമാനമാണ് അജ്ഞാത ഹാക്കറെ ചൊടിപ്പിച്ചതെന്നു കരുതുന്നു. ഈ പേയ്‌മെന്റ് ഓപ്ഷനെ അപലപിക്കാന്‍ ടെസ്‌ല നിര്‍ബന്ധിതമായി എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുവെന്ന് അജ്ഞാതന്‍ പറയുന്നു. ഹരിത കാര്‍ബണ്‍ ടാക്‌സ് ക്രെഡിറ്റ് വഴിയാണ് കമ്പനി കൂടുതല്‍ വരുമാനം നേടുന്നത്. സര്‍ക്കാരില്‍ നിന്നുള്ള വരുമാനത്തിന്റെ ഈ ഒഴുക്ക് നിലനിര്‍ത്തുക എന്നതാണ് ബിറ്റ്‌കോയിന്റെ ഉപയോഗം നിര്‍ത്തിയതിനു പിന്നിലെന്ന് ഹാക്കര്‍ ആരോപിക്കുന്നു.

എന്തായാലും, ഈ ഭീഷണി വീഡിയോ മസ്‌ക് ശ്രദ്ധിച്ചതായി തോന്നുന്നു. വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതുമുതല്‍, 'നിങ്ങള്‍ വെറുക്കുന്നവയെ കൊല്ലരുത്, നിങ്ങള്‍ ഇഷ്ടപ്പെടുന്നവ സംരക്ഷിക്കുക' എന്ന് ടെസ്‌ല സിഇഒ ഒരു ട്വീറ്റ് അയച്ചു, ഒപ്പം ഒരു പുതിയ ബ്ലാക്ക് ഔട്ട് ട്വിറ്റര്‍ പ്രൊഫൈല്‍ ചിത്രവുമുണ്ട്.