ലണ്ടന്‍: വീട്ടിലിരുന്നു ജോലി എന്ന സമ്പദ്രായം ലോകമെങ്ങും ഒരു പതിവായി മാറുന്ന കാലത്തേക്കാണ് ഈ കൊറോണ കാലം നീങ്ങുന്നത്. ലോക്ക്ഡൗണോടെ പലസ്ഥാപനങ്ങളും ആ രീതിയില്‍ ആലോചിച്ചതോടെ വീട്ടിലിരുന്നു ജോലി എന്നത് ഒരു അപൂര്‍വ്വമല്ലാത്ത ജോലി രീതിയായി മാറി. എന്നാല്‍ ഈ സംവിധാനത്തിലെ ഗൗരവമായ വെല്ലുവിളിയാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ കാസ്പെർസ്‌കി റിപ്പോര്‍ട്ടില്‍ പറയുന്നത്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടയിലും പോൺ വിഡിയോകളും മറ്റും കാണുന്നവര എണ്ണം കുത്തനെ കൂടിയെന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന 2 പേരില്‍ ഒരാള്‍ എന്ന നിലയില്‍ പോണ്‍ കാണുന്നുണ്ട്. ഇതില്‍ വലിയൊരു വിഭാഗം ജോലി ചെയ്യുന്ന ഉപകരണത്തില്‍, അത് ലാപ്ടോപ്പോ, മൊബൈലോ,ടാബോ ആകാം, പോണ്‍ വീഡിയോ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് വലിയ സുരക്ഷ പ്രശ്നമാണ് എന്നാണ് കാസ്പെർസ്‌കി റിപ്പോര്‍ട്ട് പറയുന്നത്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരില്‍ 18 ശതമാനം ജീവനക്കാർ തങ്ങള്‍ ജോലി ചെയ്യുന്ന ഔദ്യോഗിക ഉപകരണത്തിലാണ് പോൺ കാണുന്നത് എന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 33 ശതമാനം പേർ ഓഫിസ് ജോലികൾക്കായി ഉപയോഗിക്കുന്ന വ്യക്തിഗത ഡിവൈസുകളിൽ അശ്ലീല വിഡിയോ കാണുന്നതായും കണ്ടു. ഇത് മാൽവെയർ ആക്രമണത്തിന് കാരണമാകുമെന്നും. ഇത് ജീവനക്കാരന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് തന്നെ ഭീഷണിയാണ് എന്നുമാണ് പഠനം സൂചിക്കുന്നത്.

അതേ സമയം വീട്ടിലിരുന്ന ജോലിയുടെ ഗുണമേന്‍മയും പഠനം സൂചിപ്പിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന 31 ശതമാനം തൊഴിലാളികൾ മുൻപത്തേതിനേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നുണ്ടെന്നാണ് പഠനം പറയുന്നത്. എന്നാല്‍ 46 ശതമാനത്തോളം തൊഴിലാളികളുടെ ജോലിക്കിടയില്‍ വ്യക്തിപരമായുള്ള കാര്യങ്ങള്‍ക്ക് മാറ്റി വയ്ക്കുന്ന സമയം കൂടിയിട്ടുണ്ട്. ചിലര്‍ക്ക്  ജോലിയും വ്യക്തിപരമായ കാര്യങ്ങളും വേര്‍തിരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് കാസ്പെർസ്‌കി റിപ്പോര്‍ട്ടിലെ സുപ്രധാനമായ കണ്ടെത്തല്‍.

അതേ സമയം വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ ഓണ്‍ലൈനായി വാര്‍ത്തകള്‍ വായിക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പഠനം പറയുന്നു. 55 ശതമാനം തൊഴിലാളികളും തങ്ങളുടെ ജോലി ചെയ്യുന്ന ഉപകരണത്തില്‍വാർത്തകൾ വായിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പ്രത്യേകിച്ചും ഐടി ജോലിക്കാർക്കിടയിലാണ് കാസ്പെർസ്‌കി പഠനം നടത്തിയത്.