ദില്ലി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ന​യ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ കൂട്ടായ്മയായ കിസാൻ എക്താ മോർച്ചയുടെ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ മ​ട​ങ്ങി​യെ​ത്തി.ദില്ലിയിൽ നടക്കുന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും വിവരങ്ങളും പലപ്പോഴും പുറത്തുവിട്ടിരുന്നത് ഈ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ വഴിയാണ്. ഇവയാണ് ഇന്നലെ വൈകിട്ടോടെ നീ​ക്കം ചെ​യ്തായി അറിയിപ്പ് വന്നത്. 

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മൂ​ന്ന് മ​ണി​ക്കൂ​റി​നു ശേ​ഷം ഇ​വ​യു​ടെ വി​ല​ക്ക് ഫേ​സ്ബു​ക്ക് നീ​ക്കി. കി​സാ​ൻ ഏ​ക​താ മോ​ർ​ച്ച​യു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പി​ന്തു​ട​രു​ന്ന പേ​ജ് ഉ​ൾ​പ്പെ​ടെ​യാ​ണ് ഫേ​സ്ബു​ക്ക് ബ്ലോ​ക്ക് ചെ​യ്ത​ത്. ഫേ​സ്ബു​ക്കി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച​തി​നാ​ണ് വി​ല​ക്കി​യ​തെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. 

എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ട്വിറ്ററിലും മറ്റും ഉയർന്നതോടെ ഫേസ്ബുക്കിൽ രാത്രി 9 മണിയോടെ പേജുകൾ തിരിച്ചെത്തി. ഇൻസ്റ്റ​ഗ്രാം പേജും തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ എന്താണ് സംഭവിച്ചത് എന്നതിൽ ഫേസ്ബുക്ക് വിശദീകരണമൊന്നും നൽകിയിട്ടില്ല.

​തിങ്ക​ളാ​ഴ്ച മു​ത​ല്‍ ക​ര്‍​ഷ​ക​ര്‍ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി സ്വ​രാ​ജ് ഇ​ന്ത്യ അ​ധ്യ​ക്ഷ​ന്‍ യോ​ഗേ​ന്ദ്ര യാ​ദ​വ് രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഫേ​സ്ബു​ക്ക് പേ​ജു​ക​ള്‍ നീ​ക്കം ചെ​യ്ത​ത്.