Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കിന്റെ ലിബ്ര ക്രിപ്‌റ്റോകറന്‍സി ജനുവരിയില്‍ എത്തും

ലിബ്ര അസോസിയേഷനിലെ 27 അംഗങ്ങളില്‍ ഒരാളായ ഫേസ്ബുക്ക്, വ്യക്തിഗത പരമ്പരാഗത കറന്‍സികളുടെ പിന്തുണയുള്ള ഒരു സ്‌റ്റേബിള്‍കോയിനുകളും കറന്‍സിപെഗ്ഡ് സ്‌റ്റേബിള്‍കോയിനുകളെ അടിസ്ഥാനമാക്കിയുള്ള ഒരു ടോക്കണും നല്‍കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മാര്‍ക്കറ്റിനെ സ്വാധീനിച്ചിരുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. 

Facebook cryptocurrency Libra to launch as early as January but scaled back: Report
Author
Facebook, First Published Nov 28, 2020, 5:13 PM IST

ഫേസ്ബുക്കിന്റെ ലിബ്ര ക്രിപ്‌റ്റോകറന്‍സി ജനുവരിയില്‍ തന്നെ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജനീവ ആസ്ഥാനമായുള്ള ലിബ്ര അസോസിയേഷന്‍ ഇതിനു തത്ത്വത്തില്‍ പിന്തുണ നല്‍കുന്നതായാണ് സൂചന. ലിബ്രയുടെ പിന്തുണയോടെ ഒരൊറ്റ ഡിജിറ്റല്‍ നാണയം പുറത്തിറക്കാന്‍ ഫേസ്ബുക്ക് പദ്ധതിയിടുന്നുവെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറഞ്ഞു. എന്നാല്‍ ഈ പദ്ധതിക്കൊപ്പം പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത മറ്റു മൂന്നു പേര്‍ കൂടിയുണ്ടത്രേ. 

ലോകമെമ്പാടുമുള്ള റെഗുലേറ്റര്‍മാരും സെന്‍ട്രല്‍ ബാങ്കുകളും സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്നും പണത്തിനു മുകളിലുള്ള മുഖ്യധാരാ ശക്തി ഇല്ലാതാക്കുമെന്നും ആശങ്ക ഉയര്‍ത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് ഇതു നിര്‍ത്തിവച്ചിരുന്നു.

ലിബ്ര അസോസിയേഷനിലെ 27 അംഗങ്ങളില്‍ ഒരാളായ ഫേസ്ബുക്ക്, വ്യക്തിഗത പരമ്പരാഗത കറന്‍സികളുടെ പിന്തുണയുള്ള ഒരു സ്‌റ്റേബിള്‍കോയിനുകളും കറന്‍സിപെഗ്ഡ് സ്‌റ്റേബിള്‍കോയിനുകളെ അടിസ്ഥാനമാക്കിയുള്ള ഒരു ടോക്കണും നല്‍കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മാര്‍ക്കറ്റിനെ സ്വാധീനിച്ചിരുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പുതിയ പദ്ധതി പ്രകാരം പരമ്പരാഗത കറന്‍സികളുടെ പിന്തുണയുള്ള മറ്റ് നാണയങ്ങള്‍ക്കു തുല്യമായി ആയിരിക്കും ഇതും പുറത്തിറക്കുകയെന്നാണ് സൂചന. എന്നാല്‍ ഇതിന് ലിബ്രാ അസോസിയേഷന്‍ മറുപടി നല്‍കിയില്ല. പേയ്‌മെന്റ് ലൈസന്‍സിനായി ലിബ്ര അപേക്ഷ സ്വീകരിച്ചതായി സ്ഥിരീകരിക്കുന്ന സ്വിസ് റെഗുലേറ്ററായ ഫിന്‍മയും ഏപ്രിലിനു ശേഷം ഇക്കാര്യത്തോടു പ്രതികരിച്ചിട്ടില്ല.

ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികളുടെ സാധാരണ ചാഞ്ചാട്ടം ഒഴിവാക്കുന്നതിനാണ് സ്‌റ്റേബിള്‍കോയിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത. ഇത് പേയ്‌മെന്റുകള്‍ക്കും പണ കൈമാറ്റത്തിനും കൂടുതല്‍ അനുയോജ്യമാകുമെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios