വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ സ​മീ​പ​കാ​ല പോ​സ്റ്റു​ക​ൾ സം​ബ​ന്ധി​ച്ച ക​മ്പനിയുടെ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് നൂ​റു​ക​ണ​ക്കി​ന് ഫേ​സ്ബു​ക്ക് ജീ​വ​ന​ക്കാ​ർ തി​ങ്ക​ളാ​ഴ്ച ’വെ​ർ​ച്വ​ൽ വാ​ക്ക് ഔട്ട്’ ന​ട​ത്തി. ഫേ​സ്ബു​ക്കി​ൽ നി​ന്ന് വി​ട്ടു നി​ന്ന ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കാ​ൻ ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു. 

ട്രം​പി​ന്‍റെ വം​ശീ​യ​വിരു​ദ്ധ നി​ല​പാ​ടു​ക​ൾ ത​ട​സ​മി​ല്ലാ​തെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഫേസ്​ബു​ക്ക് അ​നു​വ​ദി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ ജോ​ലി​ക​ളി​ൽ നി​ന്ന് പ്ര​തീ​കാ​ത്മ​ക​മാ​യി വി​ട്ടു​നി​ന്ന​ത്. ന​ട​പ​ടി​യെ​ടു​ക്കൂ എ​ന്ന ഹാ​ഷ് ടാ​ഗി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ജോ​ർ​ജ് ഫ്ളോ​യി​ഡ് കൊ​ല്ല​പ്പെ​ട്ട സം​ഭ​​വ​ത്തി​ലെ പ്ര​ക്ഷോ​ഭ​ത്തെ വ​ള​രെ ഹീ​ന​വും പ്ര​കോ​പ​ന​പ​ര​വു​മാ​യ ഭാ​ഷ​യി​ലാ​ണ് ട്രം​പ് നേ​രി​ട്ട​ത്. ഈ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ട്രം​പ് ന​ട​ത്തി​യി​രു​ന്ന​ത്.

പ​ക്ഷേ, ഫേസ്ബു​ക്ക് ഒ​ഴി​കെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ൾ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. ട്വി​റ്റ​ർ, അ​പ​ക​ട​ക​ര​മാ​യ സ​ന്ദേ​ശം എ​ന്ന് ടാ​ഗ് ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഫേ​സ്ബു​ക്ക് മേ​ധാ​വി മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ് മാ​ത്രം അ​തി​നെ​തി​രെ അ​ധി​ക​മൊ​ന്നും പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

നേരത്തെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ പോസ്റ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിന് ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ സുക്കര്‍ബര്‍ഗിന് നേരെ രൂക്ഷ പരിഹാസം ഉയര്‍ന്നിരുന്നു. ഓസ്ട്രേലിയയിലെ ആക്ഷേപ ഹാസ്യ  മാധ്യമമായ ദി ചേസര്‍ നിര്‍മ്മിച്ച സുക്കര്‍ബര്‍ഗിനെ സംബന്ധിച്ച വ്യാജപോസ്റ്റ് പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ കണ്ടത് 1.2ദശലക്ഷം ആളുകള്‍. ആക്ഷേപ ഹാസ്യ മാധ്യമമായ ദി ചേസര്‍ വെള്ളിയാഴ്ചയാണ് സുക്കര്‍ബര്‍ഗിനെ കളിയാക്കിക്കൊണ്ടുള്ള കുറിപ്പിട്ടത്. 

ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റർ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളുടെ വസ്തുത പരിശോധിക്കേണ്ടത് ഫേസ്ബുക്ക് അല്ലെന്ന് സുക്കര്‍ബര്‍ഗ് പ്രതികരിച്ചത്.