Asianet News MalayalamAsianet News Malayalam

ഡ്യുവല്‍ സ്‌ക്രീന്‍ ആപ്പുമായി ഫേസ്ബുക്ക്, അറിയാം 'വെന്യു' വിന്റെ വിശേഷങ്ങള്‍

ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ തന്നെ ലൈവ് സ്ട്രീമിങ്ങും കാണാമെന്നു ചുരുക്കം. ഒരു സ്‌ക്രീനില്‍ തന്നെ രണ്ടു കാര്യങ്ങള്‍ ഒരേപടി കാണാം. എന്നാല്‍ ഇത് മള്‍ട്ടിപ്പിള്‍ വിന്‍ഡോയെ സ്‌ക്രീന്‍ ഷെയറിങ്ങോ അല്ല, മറിച്ച് രണ്ടു ദൃശ്യങ്ങള്‍ ഒരേ സ്‌ക്രീനില്‍ അവതരിപ്പിക്കുകയാണ്.
 

Facebook rolls out Venue app second screen can get commentary and content about live events in real time
Author
Facebook, First Published Jun 1, 2020, 9:05 AM IST

ലൈവ് ഇവന്റുകളുമായി ഇടപഴകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഫേസ്ബുക്കിന്റെ സ്‌പെഷ്യല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങിയിരിക്കുന്നു. ഇതിന്റെ പൈലറ്റ് എഡിഷനാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. വെന്യൂ എന്നാണ് ഈ ആപ്പിന്റെ പേര്. ഉപയോക്താക്കള്‍ സ്‌പോര്‍ട്‌സോ അല്ലെങ്കില്‍ മറ്റ് ലൈവ് സ്ട്രീം ഇവന്റുകളോ കാണുമ്പോള്‍ ഇതൊരു രണ്ടാമത്തെ സ്‌ക്രീനായി പ്രവര്‍ത്തിക്കുന്നു. 

അതായത്, ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ തന്നെ ലൈവ് സ്ട്രീമിങ്ങും കാണാമെന്നു ചുരുക്കം. ഒരു സ്‌ക്രീനില്‍ തന്നെ രണ്ടു കാര്യങ്ങള്‍ ഒരേപടി കാണാം. എന്നാല്‍ ഇത് മള്‍ട്ടിപ്പിള്‍ വിന്‍ഡോയെ സ്‌ക്രീന്‍ ഷെയറിങ്ങോ അല്ല, മറിച്ച് രണ്ടു ദൃശ്യങ്ങള്‍ ഒരേ സ്‌ക്രീനില്‍ അവതരിപ്പിക്കുകയാണ്.

ഒരു 'രണ്ടാമത്തെ സ്‌ക്രീന്‍' എന്ന ആശയം ലൈവ് ഇവന്റുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ സമാഹരിക്കുന്നതിനുള്ള ഒരു അനുബന്ധമായി ഉപയോഗിക്കുന്നു. 'മൊമെന്റുകള്‍' എന്ന് വിളിക്കുന്ന അറിയിപ്പുകളുടെ രൂപത്തില്‍ ലൈവ് അപ്ലിക്കേഷനിലേക്ക് അപ്‌ഡേറ്റുകള്‍ വരുന്ന രീതിയിലാണ് ഇതു രൂപകല്‍പ്പന ചെയ്യുന്നത്. 

ഇതില്‍ മാധ്യമപ്രവര്‍ത്തകര്‍, അനലിസ്റ്റുകള്‍ അല്ലെങ്കില്‍ മുന്‍ അത്‌ലറ്റുകള്‍ പോലുള്ള വിദഗ്ദ്ധ കമന്റേറ്റര്‍മാരില്‍ നിന്നുള്ള ഉള്ളടക്കവുമായി ഇടപഴകാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതിനകം തന്നെ ഫേസ്ബുക്ക് നാസ്‌കാറുമായി ചേര്‍ന്നു സൂപ്പര്‍മാര്‍ക്കറ്റ് ഹീറോസ് 500 റേസ് വെന്യൂ അപ്ലിക്കേഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്നുണ്ട്. കോവിഡ് 19 പാന്‍ഡെമിക് ലൈവ് സ്ട്രീമുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന് ഫേസ്ബുക്കിന്റെ വെന്യൂ പ്രേക്ഷകര്‍ പരീക്ഷിച്ചേക്കും.

ലൈവ് പ്രേക്ഷകരെ ഹോസ്റ്റുചെയ്യാനുള്ള കഴിവ് ഇല്ലാതിരുന്നിട്ടും യുഎസിലെ ഇവന്റുകളിലേക്ക് മടങ്ങിവരുന്ന ആദ്യത്തെ പ്രധാന കായിക ഇനങ്ങളിലൊന്നാണ് നാസ്‌കാര്‍. കൊളാബ് എന്ന സംഗീത നിര്‍മ്മാണ ആപ്ലിക്കേഷനും ക്യാച്ച്അപ്പ് എന്ന ഗ്രൂപ്പ് വോയ്‌സ് കോളിംഗ് ആപ്ലിക്കേഷനും ശേഷം ഈ മാസം ഫേസ്ബുക്കിന്റെ മൂന്നാമത്തെ പരീക്ഷണാത്മക ആപ്ലിക്കേഷനാണിത്.
 

Follow Us:
Download App:
  • android
  • ios