യോഗത്തിൽ ആ നിർദേശത്തിനു പിന്തുണ ലഭിച്ചാൽ ചെയർമാൻ സ്ഥാനത്തു നിന്ന് സുക്കർബർഗ് ഫേസ്ബുക്ക് സിഇഒ സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടി വരും. 

ന്യൂയോര്‍ക്ക്: ഓഹരിയുടമകളുടെ വാർഷികയോഗത്തിൽ ഫേസ്ബുക്ക് മേധാവി സ്ഥാനത്ത് നിന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് തെറിച്ചേക്കുമെന്ന് സൂചന. മാർക്ക് സുക്കർബർഗിനെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കി പുതിയൊരാളെ നിയമിക്കാനുള്ള നിർദേശവുമായാണ് യോഗം ചേരുന്നത്. മെയ് 30 നാണ് വാർഷിക യോഗം നടക്കുന്നത്. വാർഷികയോഗത്തിനു ചർച്ച ചെയ്യാനുള്ള 8 നിർദേശങ്ങളിലൊന്നാണ് സുക്കർബർഗിനെ നീക്കം ചെയ്യുക എന്നത്. 

യോഗത്തിൽ ആ നിർദേശത്തിനു പിന്തുണ ലഭിച്ചാൽ ചെയർമാൻ സ്ഥാനത്തു നിന്ന് സുക്കർബർഗ് ഫേസ്ബുക്ക് സിഇഒ സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടി വരും. തുടർച്ചയായ വിവാദങ്ങളെത്തുടർന്നു കമ്പനി നേരിടുന്ന തിരിച്ചടികളാണ് സക്കർബർഗിനെതിരെ തിരിയാൻ ഓഹരിയുടമകളെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് മേധാവി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുക്കര്‍ബര്‍ഗിനുമേല്‍ ഫെയ്‌സ്ബുക് ഓഹരിയുടമകള്‍ നേരത്തെയും സമ്മര്‍ദ്ദം ചെലുത്തിരുന്നു. എന്നാൽ അദ്ദേഹം അത്തരമൊരു സാധ്യത പാടെ തള്ളിക്കളയുകയായിരുന്നു. സുക്കര്‍ബര്‍ഗും ഫെയ്‌സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗും മുന്‍ ബ്രിട്ടിഷ് വൈസ് പ്രസിഡന്‍റ് ആയിരുന്ന നിക്ക് ക്ലെഗിനെ കമ്പനിയുടെ ഗ്ലോബല്‍ പോളിസി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് തലവനായി നിയമിച്ചിരുന്നു. അദ്ദേഹത്തോട് കമ്പനിയെടുത്ത പല മുന്‍ തീരുമാനങ്ങളും പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.