Asianet News MalayalamAsianet News Malayalam

ട്രംപിന്റെ വിലക്ക് നീക്കാന്‍ തത്ക്കാലം യാതൊരു ഉദ്ദേശവുമില്ലെന്ന് ഫേസ്ബുക്ക്

തുടക്കത്തില്‍ ട്രംപിന് ഫേസ്ബുക്ക് 24 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും കലാപകാരികളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളെ തുടര്‍ന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് നിരോധനം നീട്ടാന്‍ തീരുമാനിച്ചു. ട്രംപിനെ സോഷ്യല്‍ മീഡിയ സൈറ്റില്‍ തുടരാന്‍ അനുവദിക്കുന്നത് അപകടമാണെന്ന് സക്കര്‍ബര്‍ഗ് ഒരു നീണ്ട ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു. 

Facebook unlikely to lift Trump ban, confirms COO Sheryl Sandberg
Author
Facebook, First Published Jan 13, 2021, 8:39 AM IST

മേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിലക്ക് നീക്കാന്‍ തത്ക്കാലം യാതൊരു ഉദ്ദേശവുമില്ലെന്ന് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ നയങ്ങള്‍ക്ക് മുകളിലല്ല പ്രസിഡന്റ് എന്ന് സിഒഒ ഷെറിന്‍ സാന്‍ഡ്‌ബെര്‍ഗ് പറഞ്ഞു. അടുത്ത യുഎസ് പ്രസിഡന്റായി ജോ ബൈഡനെ യുഎസ് കോണ്‍ഗ്രസ് സാക്ഷ്യപ്പെടുത്തുമ്പോള്‍ യുഎസ് ക്യാപിറ്റല്‍ കെട്ടിടത്തിലേക്ക് മാര്‍ച്ച് നടത്തിയ കലാപകാരികളെ പ്രോത്സാഹിപ്പിച്ചതിനാണ് ട്രംപിനെ അനിശ്ചിതകാലത്തേക്ക് ഫേസ്ബുക്ക് വിലക്കിയിരുന്നത്. ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഫേസ്ബുക്ക് നിരോധിച്ചതില്‍ സന്തോഷമുണ്ടെന്ന് റോയിട്ടേഴ്‌സ് നെക്സ്റ്റ് കോണ്‍ഫറന്‍സില്‍ സാന്‍ഡ്‌ബെര്‍ഗ് പറഞ്ഞു.

'ജനാധിപത്യത്തിനെതിരേ പ്രവര്‍ത്തിക്കുന്നത് സാക്ഷാല്‍ പ്രസിഡന്റായാലും ഞങ്ങളത് ചെയ്യും. ഇവിടെ, അപകടസാധ്യത വളരെ വലുതാണ്, അനിശ്ചിതകാല നിരോധന നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നി, ഞങ്ങള്‍ അതില്‍ സന്തോഷിക്കുന്നു,' ഷെറിന്‍ സാന്‍ഡ്‌ബെര്‍ഗ് റോയിട്ടേഴ്‌സ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. 'നിരോധനം മാറ്റാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല. ഒരു പ്രസിഡന്റ് പോലും ഞങ്ങളുടെ നയങ്ങള്‍ക്ക് അതീതനല്ല, 'അവര്‍ കൂട്ടിച്ചേര്‍ത്തു.

തുടക്കത്തില്‍ ട്രംപിന് ഫേസ്ബുക്ക് 24 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും കലാപകാരികളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളെ തുടര്‍ന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് നിരോധനം നീട്ടാന്‍ തീരുമാനിച്ചു. ട്രംപിനെ സോഷ്യല്‍ മീഡിയ സൈറ്റില്‍ തുടരാന്‍ അനുവദിക്കുന്നത് അപകടമാണെന്ന് സക്കര്‍ബര്‍ഗ് ഒരു നീണ്ട ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു. 'തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍ഷ്യല്‍ പിന്‍ഗാമിയായ ജോ ബൈഡന് സമാധാനപരമായും നിയമപരമായും അധികാരമാറ്റം വരുത്തുന്നതില്‍ തുരങ്കംവെക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് ഞെട്ടിക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ പ്രസിഡന്റിനെ ഈ സമൂഹമാധ്യമത്തില്‍ തുടരാന്‍ അനുവദിച്ചു ഞങ്ങളുടെ നയങ്ങള്‍ക്ക് അനുസൃതമായി ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് ട്രംപ്, ചില സമയങ്ങളില്‍ ഉള്ളടക്കം നീക്കംചെയ്യുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ലേബല്‍ ചെയ്യുകയോ ചെയ്യുന്നു. രാഷ്ട്രീയ പ്രസംഗത്തിലേക്കും വിവാദപരമായ സംഭാഷണത്തിലേക്കും പോലും പ്രവേശനത്തിനുള്ള അവകാശം പൊതുജനങ്ങള്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നതിനാലാണ് ഞങ്ങള്‍ ഇത് ചെയ്തത്. എന്നാല്‍ നിലവിലെ സന്ദര്‍ഭം ഇപ്പോള്‍ വ്യത്യസ്തമാണ്, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ അക്രമാസക്തമായ കലാപത്തിന് ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരിക്കുന്നു, അത് ഞങ്ങള്‍ അനുവദിക്കില്ല, 'സക്കര്‍ബര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ കാലയളവില്‍ ട്രംപിന് ഞങ്ങളുടെ സേവനം തുടര്‍ന്നും ഉപയോഗിക്കാന്‍ അനുവദിക്കുന്നതിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍, അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ ഞങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ബ്ലോക്ക് അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടിരിക്കുകയാണ്, സമാധാനപരമായ അധികാരമാറ്റം പൂര്‍ത്തിയാകുന്നതുവരെ തീര്‍ച്ചയായും ഇത് തുടരും. ശേഷം കാര്യം തീരുമാനിച്ചിട്ടില്ല. 'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് മാത്രമല്ല, ട്രംപിനെ ട്വിറ്ററും താല്‍ക്കാലികമായി നിരോധിച്ചു. പക്ഷേ, നിരോധനം നീക്കിയ ഉടന്‍ തന്നെ ട്രംപ് ഒരു വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും യുഎസ് ക്യാപിറ്റല്‍ കെട്ടിടത്തിന് നേരെയുള്ള ആക്രമണം 'ഭയാനകം' എന്ന് വിളിക്കുകയും ചെയ്തു. ക്യാപ്പിറ്റലില്‍ നുഴഞ്ഞുകയറിയ പ്രകടനക്കാര്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഇരിപ്പിടത്തെ അശുദ്ധമാക്കി. എന്റെ ശ്രദ്ധ ഇപ്പോള്‍ സുഗമവും ചിട്ടയുമുള്ളതുമായ ഒരു അധികാര മാറ്റം ഉറപ്പാക്കുന്നു, 'ട്രംപ് പറഞ്ഞതിങ്ങനെ. ഈ രീതിയില്‍ വ്യത്യസ്തമായ പെരുമാറ്റം അദ്ദേഹത്തില്‍ നിന്നും ഇനിയുമുണ്ടാകുമെന്നും അത് അനുവദിക്കാനാവില്ലെന്നുമാണ് ഫേസ്ബുക്ക് നിലപാട്.

Follow Us:
Download App:
  • android
  • ios