Asianet News MalayalamAsianet News Malayalam

ചൈനയെ 'വൈറ്റ് വാഷ്' അടിക്കാന്‍ അന്താരാഷ്ട്ര വ്യാജ ശ‍ൃംഖല; ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ.!

ചൈ​ന​യു​ടെ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ക്കാ​നും, യുഎസ് അടക്കം പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങളെ ആ​ഗോളതലത്തിൽ ഇ​ക​ഴ്ത്തി​ത്തുക എന്നീ പ്രവർത്തനങ്ങളാണ് ഈ നെറ്റ്വര്ക്ക് വഴി നടത്തുന്നത്. 

Fake network using  for pro China propaganda Report
Author
London, First Published Aug 6, 2021, 2:24 PM IST

ല​ണ്ട​ൻ: അന്താരാഷ്ട്രതലത്തിൽ ചൈനയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനും, പ്രൊപ്പ​ഗണ്ട പ്രചരിപ്പിക്കാനും വൻ ശൃംഖലയ്ക്ക് രൂപം നൽകിയെന്ന് റിപ്പോർട്ടുകൾ.  സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റെ​സീ​ലി​യ​ൻ​സ്(​സി​ഐ​ആ​ർ) എ​ന്ന സം​ഘ​ട​ന നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ഇവരുടെ കണ്ടെത്തലുകൾ കഴിഞ്ഞ ദിവസം ബിബിസിയാണ് പുറത്തുവിട്ടത്. ഇത്തരത്തിൽ ആ​ഗോള സോഷ്യൽ മീഡിയ ശൃംഖലയുടെ ഭാ​ഗമായ  350നു ​മു​ക​ളി​ൽ​വ​രു​ന്ന വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ  പഠനത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ചൈ​ന​യു​ടെ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ക്കാ​നും, യുഎസ് അടക്കം പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങളെ ആ​ഗോളതലത്തിൽ ഇ​ക​ഴ്ത്തി​ത്തുക എന്നീ പ്രവർത്തനങ്ങളാണ് ഈ നെറ്റ്വര്ക്ക് വഴി നടത്തുന്നത്. ചൈ​ന​യ്ക്കു പു​റ​ത്ത് ചൈ​ന​യു​ടെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് ഈ പ്രവർത്തനം. ചൈനീസ് സർക്കാറോ, അവരുടെ ഏജൻസികളോ ഈ പ്രവർത്തനത്തിന് പിന്നിൽ ഉണ്ടായിരിക്കാമെന്നാണ് സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റെ​സീ​ലി​യ​ൻ​സ് പഠനം പറയുന്നത്. വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​തു ത​ട​യാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് സി​ഐ​ആ​ർ).

ഇവരുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ട്വിറ്റർ, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, യൂ​ട്യൂ​ബ് തു​ട​ങ്ങി​യവയിലെ ചൈനീസ് അനുകൂല സോ​ഷ്യ​ൽ മീ​ഡി​യ​ അക്കൗണ്ടുകൾ പലതും വ്യാ​ജ പ്രൊ​ഫൈ​ലു​കളാണ്. ചൈ​നീ​സ് സ​ർ​ക്കാ​രും അ​വി​ടു​ത്തെ മാ​ധ്യ​മ​ങ്ങ​ളും ഉയർത്തിക്കൊണ്ടുവരുന്ന വാദങ്ങളും വാർത്തകളുമാണ് ഇതിലൂടെ പ്രചരിക്കുന്നത്. 

സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന ചൈ​നീ​സ് വി​മ​ത​രെ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ക, കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക, ജോ​ർ​ജ് ഫ്ലോ​യ്ഡി​ന്‍റെ മ​ര​ണ​മ​ട​ക്കം എ​ടു​ത്തു​പ​റ​ഞ്ഞ് അ​മേ​രി​ക്ക​യി​ൽ മ​നു​ഷ്യാ​വ​കാ​ശ​മി​ല്ലെ​ന്നും വ​ർ​ണ​വി​വേ​ച​നം ശ​ക്ത​മാ​ണെ​ന്നും പ​റ​യു​ക, സി​ൻ​ജി​യാം​ഗി​ൽ പ​ത്തു ല​ക്ഷ​ത്തോ​ളം ഉ​യി​ഗ​ർ മു​സ്‌​ലിം​ക​ളെ ചൈ​ന ത​ട​വി​ലി​ട്ടി​രി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നു പ്ര​ച​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഇ​വ​ർ ചെ​യ്യു​ന്നു. 

നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ത്രി​മ​മാ​യി ആ​ളു​ക​ളു​ടെ ചി​ത്ര​ങ്ങ​ള​ട​ക്കം നി​ർ​മി​ച്ചാ​ണ് വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെന്നാണ് മറ്റൊരു പ്രധാന കണ്ടെത്തൽ. വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ ഇതിനെ ​ഗൗരവമായി കാണേണ്ടതുണ്ടെന്നും പഠനം പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios