ഫ്ലിപ്കാര്‍ട്ടിന്റെ ഫ്‌ളിപ്പ്സ്റ്റാര്‍ട്ട് ഡെയ്‌സ് സെയില്‍ ആരംഭിച്ചു. ഡിസംബര്‍ മൂന്നാം തിയതി വരെയാണ് ഓഫര്‍ വില്‍പ്പന. ഇലക്ട്രോണിക് ആക്‌സസറികള്‍ക്ക് 80 ശതമാനം വരെ കിഴിവും, ടിവി, എസി, ഫ്രിജ് തുടങ്ങിയ സാധനങ്ങള്‍ക്ക് 50 ശതമാനം വരെയും കിഴിവ് നൽകുന്നുണ്ട്. പാദരക്ഷകള്‍, വസ്ത്രങ്ങള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയ്ക്കും കിഴിവുകള്‍ നല്‍കുമെന്നാണ് ഫ്ലിപ്പ്കാര്‍ട്ട് പറയുന്നത്. 

ഫെഡറല്‍ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ചില ഐറ്റങ്ങള്‍ക്ക് 10 ശതമാനം കിഴിവു നല്‍കുന്നു. ഹെഡ്ഫോണുകൾക്കും സ്പീക്കറുകൾക്കും 70 ശതമാനം വരെ കിഴിവ് നൽകുന്നു. ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ലാപ്‌ടോപ്പുകൾ വാങ്ങുമ്പോൾ 30 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 

സ്മാർട് വാച്ചുകൾ, ഫിറ്റ്നസ് ബാൻഡുകൾ എന്നിവ പോലുള്ള വെയറബിളുകൾ  1,299 രൂപ മുതലാണ് വില ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഡീലുകളിൽ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, വിപുലീകൃത വാറണ്ടികൾ എന്നിവയും ഉൾപ്പെടുന്നു. അതേസമയം, സ്മാർട് ടിവികളുടെ വില 8,999 രൂപ മുതലാണ് തുടങ്ങുന്നത്.

ഫിസ് കസേരകൾക്കും ലാപ്‌ടോപ്പ് ടേബിളുകൾക്കും മികച്ച ഡീലുകളാണ് നല്‍കുന്നത്. ഫ്ലിപ്കാർട്ടിന്റെ ഫ്ലിപ്സ്റ്റാർട്ട് ഡെയ്‌സ് വിൽപന സമയത്ത് 129 വിലയിൽ തുടങ്ങുന്ന മൊബൈൽ ആക്‌സസറികളും ലഭ്യമാണ്. റഫ്രിജറേറ്ററുകളും ടിവികളും 50 ശതമാനം വരെ കിഴിവിൽ വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്പ്കാർട്ടിൽ ദിവസത്തെ ഡീലുകളും ലാപ്ടോപ്പുകളിലും മറ്റ് ഇലക്ട്രോണിക്സുകളിലും ഹോട്ട് ഡീലുകളും ഉണ്ടാകും.