ബംഗലൂരു: ജനുവരി 19 മുതല്‍ 22വരെ ഫ്ലിപ്പ്കാര്‍ട്ട് റിപ്പബ്ലിക് ഡേ സെയില്‍ നടത്തുകയാണ് മുന്‍നിര ബ്രാന്‍റുകളുടെ ഇലക്ട്രോണിക്ക് ഉത്പന്നങ്ങള്‍ക്കും, സ്മാര്‍ട്ട്ഫോണുകള്‍ക്കും വലിയ ഓഫറുകളാണ് ഈ ദിനത്തില്‍ ലഭ്യമാക്കുക എന്നാണ് റിപ്പോര്‍ട്ട്. നാല് ദിവസത്തെ വില്‍പ്പനയില്‍ ആപ്പിള്‍ ഐഫോണ്‍, ഷവോമി ഫോണുകള്‍ക്ക് പ്രത്യേക കിഴിവ് ഉണ്ടാകും. പല ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ക്കും മറ്റ് സാധനങ്ങള്‍ക്കും 75 ശതമാനം വരെ വിലക്കുറവ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്.

6,499 രൂപ വിലയുള്ള റെഡ്മി 8 എ 5,999 രൂപയ്ക്ക് വങ്ങാം. 10,999 രൂപയ്ക്ക് വിറ്റിരുന്ന മോട്ടറോള വൺ ആക്ഷനും 8,999 രൂപയ്ക്ക് ഓഫർ വിലയിൽ ലഭിക്കും. ആപ്പിൾ ഐഫോണിനായി തിരയുന്ന ഉപഭോക്താക്കൾക്ക് ഐഫോൺ 7 കുറഞ്ഞ വിലയ്ക്കും ലഭിക്കും. നിലവിൽ 27,999 രൂപ വിലയുള്ള ഐഫോൺ 7 (32 ജിബി സ്റ്റോറേജ്) പ്രത്യേക സെയിലിൽ 24,999 രൂപയ്ക്ക് വാങ്ങാം.

 ഡിജിറ്റൽ ക്യാമറകള്‍ക്കും പ്രത്യേക കിഴിവുകള്‍ ലഭിക്കും. ആപ്പിൾ ഐപാഡ് മിനി, ആപ്പിൾ ഐപാഡ് എയർ, ആപ്പിൾ ഐപാഡ് പ്രോ, വാവെയ് എം 5 ലൈറ്റ്, ഓണർ മീഡിയപാഡ് ടി 3 തുടങ്ങിയ ടാബ്‌ലെറ്റുകൾക്കും ആകർഷകമായ ഡീലുകളും ഓഫറുകളും ലഭിക്കും. ഗെയിമർമാർക്ക് വിവിധ പിസി, കൺസോൾ ഗെയിമുകൾ, ഗെയിമിങ് ഹെഡ്‌സെറ്റുകൾ, ഗെയിമിങ് മൗസുകൾ എന്നിവയിൽ കിഴിവുകൾ ലഭിക്കും.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് നൽകും. തിരഞ്ഞെടുത്ത ഉൽ‌പ്പന്നങ്ങളിൽ‌ പ്രീ-ബുക്കിങുകൾ‌ ജനുവരി 15 മുതൽ 17 വരെ ഉണ്ടായിരിക്കും. ഇതിന് പുറമേ ഫ്ലിപ്കാർട്ട് വിൽപ്പനയിൽ ബ്ലോക്ക്ബസ്റ്റർ ഡീലുകൾ, റഷ് അവേഴ്സ്, പ്രൈസ് ക്രാഷ് എന്നി പ്രത്യേക ഓഫറുകളും അവതരിപ്പിക്കും.