ദില്ലി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ വിവിധ ഓണ്‍ലൈന്‍ വിപണികള്‍ കിടിലന്‍ ഓഫര്‍ വില്‍പ്പനയുമായി രംഗത്ത്. ആമസോണ്‍ ഇന്ത്യ ആമസോണ്‍ ഫ്രീഡം സെയില്‍ എന്ന പേരിലാണ് ആഗസ്റ്റ് 8 മുതല്‍ ആഗസ്റ്റ് 11 വരെ ആദായ വില്‍പ്പന നടത്തുന്നത്. ആഗസ്റ്റ് 8 അര്‍ദ്ധരാത്രി 12 മണിക്കാണ് വില്‍പ്പന ആരംഭിക്കുക. അതേ സമയം ഫ്ലിപ്പ്കാര്‍ട്ട് ആഗസ്റ്റ് 8 മുതല്‍ ആഗസ്റ്റ് 10വരെയാണ് നാഷണല്‍ ഷോപ്പിംഗ് ഡേയ്സ് സെയില്‍ ആരംഭിക്കുന്നത്. ഈ വില്‍പ്പനകാലത്ത് ഫ്ലിപ്പ്കാര്‍ട്ട് ഐസിഐസിഐ ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്‍റ് ഡിസ്ക്കൗണ്ട് ലഭിക്കും.

ഫ്ലിപ്പ്കാര്‍ട്ടും ആമസോണും ഈ വില്‍പ്പന ദിനങ്ങളില്‍ വിവിധ സ്മാര്‍ട്ട്ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് ഓഫര്‍ നല്‍കുന്നുണ്ട്. ആമസോണില്‍ സാധാരണ വിലക്കുറവിന് പിന്നാലെ വാങ്ങാന്‍ എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം ഇന്‍സ്റ്റന്‍റ് ഡിസ്ക്കൗണ്ട് ആമസോണ്‍ നല്‍കും. ഇതിനൊപ്പം ബജാജ് ഫിനാഴ്സ് സര്‍വീസുമായി ബന്ധപ്പെട്ടും, തെരഞ്ഞെടുത്ത ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡിലും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഓഫറുകള്‍ ലഭിക്കും.

സ്മാര്‍ട്ട്ഫോണ്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ സാമഗ്രികള്‍ എന്നിവയ്ക്ക് 40 ശതമാനം വരെയാണ് ആമസോണ്‍ നല്‍‌കുന്ന ഓഫര്‍. നിങ്ങളുടെ പഴയ സ്മാര്‍ട്ട്ഫോണുകള്‍ മാറ്റിയെടുക്കുമ്പോള്‍ ആമസോണില്‍ ഈ ദിനങ്ങളില്‍ 6,000 രൂപവരെ എക്സേഞ്ച് ഓഫര്‍ ലഭിക്കും. 

ഫ്ലിപ്പ്കാര്‍ട്ടിലെ പ്രധാന ഓഫറുകളില്‍ ചിലവ ഇതാണ്, ഷവോമി റെഡ്മീ നോട്ട് 7 പ്രോയ്ക്കും, റെഡ്മീ 7എസിനും പ്രത്യേക ഓഫര്‍ ലഭിക്കും. ഹോണര്‍ 20 ഐ ഈ ദിനങ്ങളില്‍ വില്‍ക്കുന്നത് 12,999 രൂപയ്ക്കാണ്. റിയല്‍ മീ 3 പ്രോ ഡിസ്ക്കൗണ്ട് വില്‍പ്പനയായ 12,999 രൂപയ്ക്കാണ്. റിയല്‍മീ 2 പ്രോ ഡിസ്ക്കൗണ്ട് വിലയായ 10,490 രൂപയ്ക്ക് ലഭിക്കും.

ഷവോമി എംഐ എ2 ഈ വില്‍പ്പന ദിനങ്ങളില്‍ 9,999 രൂപയ്ക്ക് ലഭ്യമാകും. നോക്കിയ 5.1 ഡിസ്ക്കൗണ്ട് വിലയായ 7,999 രൂപയ്ക്കാണ് ലഭിക്കുക. ഈ ഓഫര്‍ ദിനങ്ങളില്‍ ഐഫോണ്‍ 6,ഐഫോണ്‍ 7, ഐഫോണ്‍ 8, ഐഫോണ്‍ x എന്നിവയ്ക്ക് വലിയ ഡിസ്ക്കൗണ്ട് ഈ ദിനങ്ങളില്‍ ഫ്ലിപ്പ്കാര്‍ട്ട് ലഭിക്കും. ആപ്പിള്‍ ഐപാഡിനും പ്രത്യേക ഓഫറുകള്‍ ലഭിക്കും.

ആമസോണില്‍ എത്തിയാല്‍ ആമസോണ്‍ എക്സ്ക്യൂസീവായ വണ്‍പ്ലസ് 7 ഫോണുകള്‍ക്ക് വിലക്കുറവ് ഫ്രീഡം സെയില്‍ ദിനങ്ങളില്‍ ആമസോണ്‍ നല്‍കും. പഴയ ഫോണുകള്‍ എക്സേഞ്ച് ചെയ്യുമ്പോള്‍ വണ്‍പ്ലസ് 7 പ്രോയ്ക്ക് 3000 രൂപ ഡിസ്ക്കൗണ്ട് ആമസോണില്‍ ലഭിക്കും. വണ്‍പ്ലസ് 7 സംബന്ധിച്ച ഇപ്പോഴത്തെ ഓഫര്‍ പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും മികച്ച ഓഫര്‍ ആമസോണ്‍ നല്‍കുമെന്നാണ് കരുതുന്നത്.

സാംസങ്ങ് ഗ്യാലക്സി എസ് 10 വാങ്ങുവാന്‍ പഴയ ഫോണ്‍ എക്സേഞ്ച് ചെയ്യുമ്പോള്‍ 6000 രൂപ വരെ വിലയില്‍ കുറവ് നല്‍കും. വാവ്വേ പി30 പ്രോ, ആപ്പിള്‍ ഐഫോണ്‍ XR എന്നിവയ്ക്കും ആമസോണ്‍ ഡിസ്ക്കൗണ്ട് നല്‍കും.