Asianet News MalayalamAsianet News Malayalam

ഓക്ക്ലയുടെ സ്പീഡ് ടെസ്റ്റില്‍ വി ഗിഗാനെറ്റ് കേരളത്തിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്ക്

കേരളത്തിലുടനീളമുള്ള 4ജി ഉപയോക്താക്കള്‍ നടത്തിയ സ്പീഡ്‌ ടെസ്റ്റുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഓക്ക്ല ഏറ്റവും സ്ഥിരവും വേഗതയേറിയതുമായ 4ജി നെറ്റ്‌വര്‍ക്ക് സ്ഥിരീകരിച്ചത്. 

GIGAnet from Vi is the most consistent and fastest 4G network in Kerala Ookla
Author
Kochi, First Published Oct 31, 2020, 9:56 AM IST

കൊച്ചി: വിയുടെ ഗിഗാനെറ്റ് കേരളത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്നതും വേഗതയേറിയതുമായ 4ജി നെറ്റ്‌വര്‍ക്കാണെന്ന് സ്പീഡ് ടെസ്റ്റ് ഏജന്‍സിയായ ഓക്ക്ല. ബ്രോഡ്ബാന്‍ഡ് പരിശോധനയിലും വെബ് അധിഷ്ഠിത നെറ്റ്‌വര്‍ക്ക് ഡയഗ്‌നോസ്റ്റിക് ആപ്ലിക്കേഷനുകളിലും ആഗോള തലത്തിലെ മുന്നിരക്കാരാണ് ഓക്ക്ല. 2020 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മറ്റെല്ലാ ഓപ്പറേറ്റര്‍മാരുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും വേഗത്തിലുള്ള ഡൗണ്‍ലോഡ്, അപ്ലോഡ് വേഗതയാണ് വി ലഭ്യമാക്കിയത്.

കേരളത്തിലുടനീളമുള്ള 4ജി ഉപയോക്താക്കള്‍ നടത്തിയ സ്പീഡ്‌ ടെസ്റ്റുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഓക്ക്ല ഏറ്റവും സ്ഥിരവും വേഗതയേറിയതുമായ 4ജി നെറ്റ്‌വര്‍ക്ക് സ്ഥിരീകരിച്ചത്.  കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, സിക്കിം, അസം, നോര്‍ത്ത് ഈസ്റ്റിലെ മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കായി വിയുടെ ഗിഗാനെറ്റ് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നാണ് കമ്പനി അവകാശവാദം മുംബൈ, ദില്ലി എന്‍സിആര്‍, കൊല്‍ക്കത്ത എന്നീ മെട്രോലജഗ നഗരങ്ങള്‍ക്ക് പുറമെ കൊച്ചി അഹമ്മദാബാദ്, ലഖ്‌നൗ, ജയ്പൂര്‍, ഇന്‍ഡോര്‍, രാജ്‌കോട്ട്, ആഗ്ര തുടങ്ങി രാജ്യത്തെ 120 പ്രധാന നഗരങ്ങളിലെ സ്പീഡ് ചാര്‍ട്ടുകളിലും ഗിഗാനെറ്റ് ഒന്നാമതെത്തി. 

ഏറ്റവും പുതിയ സാങ്കേതിക വിന്യാസങ്ങളിലും ലോകത്തിലെ ഏറ്റവും വലിയ നെറ്റ്‌വര്‍ക്ക് ഏകീകരണത്തിലൂടെ ഭാവിയില്‍ വേണ്ട ഒരു നെറ്റ്‌വര്‍ക്ക് നിര്‍മിക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്കുളള ദഅംഗീകാരമാണ് ഓക്ക്ലയുടെ ഈ അംഗീകാരമെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ രവീന്ദര്‍ ടക്കര്‍ പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയുടെ ചാമ്പ്യനാകാന്‍ തങ്ങളുടെ നെറ്റ്‌വര്‍ക്ക് തങ്ങളെ സഹായിക്കുന്നുണ്ട്, ഇത് ഡിജിറ്റല്‍ ഉപഭോക്താക്കളുടെ ഉയര്‍ന്ന ആവശ്യങ്ങള്‍ ശക്തിപ്പെടുത്താനും തങ്ങളെ പ്രാപ്തരാക്കും എന്നും രവീന്ദര്‍ ടക്കര്‍ കൂട്ടിച്ചേര്‍ത്തു.

12,000ല്‍പരം ഇന്‍സ്റ്റാളേഷനുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മിത ബുദ്ധി അധിഷ്ഠിത മാമിമോ വിന്യാസങ്ങളിലൊന്നാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ഇന്ത്യയില്‍ നടത്തിയത്. പ്രധാന വിപണികളിലെ ലോകത്തിലെ ഏറ്റവും വലിയ ഡിഎസ്ആര്‍ വിന്യാസം മൂലം സമീപകാലത്ത് ഉയര്‍ന്ന ഉപയോഗം ഉണ്ടായിരുന്നിട്ടും വേഗത ഗണ്യമായി വര്‍ദ്ധിച്ചു.

നൂറു കോടിയോളം ഇന്ത്യക്കാര്‍ക്കാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ 4ജി കവറേജ് ഇപ്പോള്‍ ലഭ്യമാകുന്നത്. ലോകത്തില്‍ തന്നെ ആദ്യമായി ഏറ്റവും വലിയ ശൃംഖലകളുടെ സംയോജനം റെക്കോഡ് സമയത്തില്‍ പൂര്‍ത്തിയാക്കിയതിന്റെയും സപെക്ട്രം പുനര്‍നിര്‍മ്മിച്ചതിന്റെയും ഫലമാണ് ഗിഗാനെറ്റ്.

Follow Us:
Download App:
  • android
  • ios