Asianet News MalayalamAsianet News Malayalam

'ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം'; 'എളുപ്പമാര്‍ഗം' അവതരിപ്പിച്ച് ഗൂഗിള്‍

'എല്ലാ ലിങ്കുകളും ഇതുപോലെ കോപ്പി ചെയ്യാനാകുമെന്ന പ്രതീക്ഷ വേണ്ട. ഏതെങ്കിലും ആപ്പിലേക്ക് റീ ഡയറക്ട് ചെയ്യുന്ന ലിങ്കുകള്‍ ഇങ്ങനെ കോപ്പി ചെയ്യാനാകില്ല.'

google app on android adds share button for search results
Author
First Published May 11, 2024, 4:08 PM IST

ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഈ അപ്‌ഡേഷനിലൂടെ സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാനുള്ള സംവിധാനമുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. സാധാരണ സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ ഓപ്പണ്‍ ചെയ്ത് വെബ്‌സൈറ്റിലെ ഷെയര്‍ ബട്ടണ്‍ വഴിയാണ് ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത്. പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ഷെയറിംഗ് എളുപ്പമാകുമെന്നാണ് ഗൂഗിള്‍ വിലയിരുത്തല്‍.

ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ ലഭിക്കും. ഇവിടെ നിന്ന് ലിങ്കുകള്‍ കോപ്പി ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യാം. 'ആന്‍ഡ്രോയിഡ് പൊലീസ്' സ്ഥാപകനായ ആര്‍ട്ടെം റുസാകോവ്സ്‌കിയാണ് ഈ വിവരം എക്സില്‍ പങ്കുവച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും റുസാകോവ്സ്‌കി എക്‌സില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാ ലിങ്കുകളും ഇതുപോലെ കോപ്പി ചെയ്യാനാകുമെന്ന പ്രതീക്ഷ വേണ്ട. ഏതെങ്കിലും ആപ്പിലേക്ക് റീ ഡയറക്ട് ചെയ്യുന്ന ലിങ്കുകള്‍ ഇങ്ങനെ കോപ്പി ചെയ്യാനാകില്ല. വെബ് ഉപഭോക്താക്കള്‍ക്ക് സെര്‍ച്ച് റിസല്‍ട്ടിനൊപ്പമുള്ള ത്രീ ഡോട്ട് മെനുവില്‍ നിന്ന് നേരിട്ട് ലിങ്കുകള്‍ കോപ്പി ചെയ്യാനാകും. ലിങ്കുകള്‍ക്ക് മേല്‍ റൈറ്റ് ക്ലിക്ക് ചെയ്താലും ലിങ്ക് അഡ്രസ് കോപ്പി ചെയ്യാനാവുമെന്ന പ്രത്യേകതയുമുണ്ട്.

അടുത്തിടെ ഗൂഗിള്‍ സെര്‍ച്ചിന് പണമടയ്‌ക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിലവിലുള്ള സെര്‍ച്ച് എന്‍ജിനു പുറമെയാകും പണമടച്ച് ഉപയോഗിക്കേണ്ട സെര്‍ച്ച് എന്‍ജിന്‍ അവതരിപ്പിക്കുന്നത്. റോയിട്ടേഴ്‌സ് പറയുന്നത് അനുസരിച്ച് പ്രീമിയം ഫീച്ചറുകളാകും ഗൂഗിള്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നല്‍കുന്നത്. എഐയുടെ സഹായത്തോടെയുള്ള സെര്‍ച്ചായിരിക്കും പണമടയ്ക്കുന്ന സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ലഭിക്കുക. ജനറേറ്റീവ് എഐയില്‍ അധിഷ്ഠിതമായ പ്രീമിയം ഗൂഗിള്‍ സെര്‍ച്ച് താമസിയാതെ അവതരിപ്പിക്കുമെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് എഫ്ടി ആണ്.

ഇന്റര്‍നെറ്റിലെ പരസ്യ വരുമാനത്തില്‍ അധിക പങ്കും നേടുന്ന കമ്പനിയാണ് ഗൂഗിള്‍. കമ്പനിയുടെ പ്രധാന സേവനങ്ങളായ സെര്‍ച്ച്, യൂട്യൂബ്, ജിമെയില്‍ തുടങ്ങിയവ സൗജന്യമായാണ് ഇപ്പോള്‍ നല്‍കുന്നത്. ജനറേറ്റിവ് എഐ സെര്‍ച്ച് ക്ലൗഡില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചെലവുണ്ടെന്നത് ആയിരിക്കാം ഗൂഗിളിനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

'നീന്തി മറുകരയിൽ എത്താം'; സുഹൃത്തുക്കളോട് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
 

Latest Videos
Follow Us:
Download App:
  • android
  • ios