Asianet News MalayalamAsianet News Malayalam

632 പേര്‍ക്കായി 83 കോടി രൂപ കൈമാറി ഗൂഗിള്‍; പാരിതോഷികം പിഴവുകള്‍ കണ്ടെത്തിയതിന്

ഏറ്റവും കൂടുതല്‍ പിഴവുകള്‍ കണ്ടെത്തിയിട്ടുള്ളത് ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിലാണ്.

google awarded $10 million to 632 bug hunters 2023 joy
Author
First Published Mar 20, 2024, 3:31 PM IST

ഗൂഗിളിലെ പിഴവ് കണ്ടെത്തിയവര്‍ക്ക് കമ്പനി നല്‍കിയ പാരിതോഷിക തുകയുടെ കണക്കുകള്‍ പുറത്ത്. 68 രാജ്യങ്ങളില്‍ നിന്നും 632 പേര്‍ക്കായി 10 മില്യണ്‍ (ഏകദേശം 83 കോടി രൂപ) ഡോളറാണ് നല്‍കിയതെന്ന് ഗൂഗിള്‍ അറിയിച്ചു. 632 പേര്‍ക്കും തങ്ങള്‍ ചെയ്ത സേവനത്തിന് അനുസരിച്ച് വ്യത്യസ്തമായ പാരിതോഷികങ്ങളാണ് കമ്പനി വിതരണം ചെയ്തത്. 1,13,337 (93,92,713 രൂപ) ഡോളറാണ് ഒരാള്‍ക്ക് മാത്രമായി ലഭിച്ച ഏറ്റവും വലിയ തുക. എന്ത് ബഗ്ഗ് കണ്ടെത്തിയതിനാണ് ഒരാള്‍ക്ക് മാത്രം ഇത്രയും തുക നല്‍കിയത് എന്നത് സംബന്ധിച്ച് ഗൂഗിള്‍ വിശദീകരണം നല്‍കിയിട്ടില്ല. 

ഇതുവരെ ഏറ്റവും കൂടുതല്‍ പിഴവുകള്‍ കണ്ടെത്തിയിട്ടുള്ളത് ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിലാണ്. ഏറ്റവുമധികം പാരിതോഷികം വിതരണം ചെയ്തിട്ടുളളതും ഇതുമായി ബന്ധപ്പെട്ടാണ്. 3.4 മില്യണ്‍ (28 ലക്ഷം രൂപ) ഡോളറാണ് ആന്‍ഡ്രോയ്ഡിന് മാത്രമായി വിതരണം ചെയ്തതെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2.1 മില്യണുമായി തൊട്ടുപിന്നില്‍ തന്നെ ക്രോമുമുണ്ട്. വെയര്‍ ഒ.എസ്, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നീ സോഫ്റ്റുവെയറുകളാണ് തൊട്ടു പിന്നാലെയുള്ളത്. ഗൂഗിളിന്റെ തന്നെ ഉപകരണങ്ങളായ ഗൂഗിള്‍ നെസ്റ്റ്, ഫിറ്റ്ബിറ്റ്, വാച്ചുകള്‍ എന്നിവയിലെ പിഴവുകള്‍ കണ്ടെത്തിയതിനും കമ്പനി പാരിതോഷികം വിതരണം ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

'തുടര്‍ച്ചയായ സഹകരണത്തിന് എല്ലാ ഗവേഷകരോടും നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും ഇത്തരം സേവനങ്ങള്‍ പ്രതീക്ഷിക്കുന്നു.' എന്ന കുറിപ്പോടെയാണ് ഗൂഗിള്‍ തങ്ങളുടെ ബ്ലോഗില്‍ കണക്കുകള്‍ പങ്കുവെച്ചത്. സെക്യൂരിറ്റി ബഗ്ഗുകളും പിഴവുകളും കണ്ടെത്തുന്നതിനായി ബഗ്ഗ് വേട്ടക്കാര്‍ എന്നൊരു വിഭാഗം തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാരിതോഷികത്തിനായി ഇക്കൂട്ടര്‍ കമ്പനികളിലെ പിഴവുകള്‍ കൃതൃമായി നിരീക്ഷിക്കാറുണ്ട്. സാധാരണക്കാര്‍ മുതല്‍ ടെക് ജീനിയസുകള്‍ പിഴവുകള്‍ നിരീക്ഷിക്കുന്നവരുടെ സംഘത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

'സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നതയ്ക്ക് ശ്രമം'; ശോഭ കരന്ത്‍ലജെക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ് 
 

Follow Us:
Download App:
  • android
  • ios