Asianet News MalayalamAsianet News Malayalam

ഗൂഗിൾ പ്ലേ സ്റ്റോറിൽ പുനഃസ്ഥാപിച്ചതായി പേ ടിഎം

അതേ സമയം ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും പേടിഎം ലഭിക്കുന്നുണ്ട്. 

Google Brings Back Paytm App After Removing
Author
Delhi, First Published Sep 18, 2020, 8:27 PM IST

ദില്ലി: ഗൂഗിൾ പ്ലേ സ്റ്റോറിൽ പുനഃസ്ഥാപിച്ചതായി പേമെന്‍റ് ആപ്പായ പേടിഎം. ഗൂഗിളിന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്‍റെ പേരിലാണ് പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. 

ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്‍റെ പുതിയ മാനദണ്ഡങ്ങള്‍ നിരന്തരമായി പേടിഎം ലംഘിച്ചുവെന്നാണ് ടെക് ക്രഞ്ച് ഈ പുറത്താക്കലിന് കാരണമായി പറയുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് ഉതകുന്ന ആപ്പുകളെയും അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്പുകളെയും ഞങ്ങള്‍ പിന്തുണയ്ക്കില്ലെന്നാണ് ഗൂഗിളിന്‍റെ മാനദണ്ഡം പറയുന്നത്. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്‍റ് പ്രൈവസി പ്രോഡക്ട് വൈസ് പ്രസിഡന്‍റ് സൂസണ്‍ ഫ്രൈ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്‍റ് പ്രൈവസി സംബന്ധിച്ച പുതിയ വിശദമായ ബ്ലോഗ് പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് പേടിഎമ്മിനെതിരായ ഗൂഗിള്‍ നടപടി എന്നത് ശ്രദ്ധേയമാണ്.

Follow Us:
Download App:
  • android
  • ios