Asianet News MalayalamAsianet News Malayalam

25 കൊല്ലം, ഏറ്റവും കൂടുതല്‍ തിരഞ്ഞതെന്ത്? സംശയം തീര്‍ക്കാന്‍ ഗെയിം

2023ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ വാക്ക്  ചന്ദ്രയാന്‍-3ഉം ചാറ്റ്ജിപിടിയുമാണെന്നത് കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പുറത്തുവിട്ടത്.  

google celebrates 25 years of searching with doodle game joy
Author
First Published Dec 13, 2023, 9:29 AM IST

ഇന്റര്‍നെറ്റില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞതെന്തായിരിക്കും?. ഒന്ന് തിരിഞ്ഞു നോക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കില്‍ അതിനുള്ള രസകരമായ അവസരമൊരുക്കിയിരിക്കുകയാണ് ഗൂഗിള്‍. 'മോസ്റ്റ് സെര്‍ച്ച്ഡ് പ്ലേ ഗ്രൗണ്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ ഗെയിമില്‍ കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തികള്‍, സ്ഥലങ്ങള്‍, സന്ദര്‍ഭങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഗീതം, കല, കായികം, ശാസ്ത്രം, സാംസ്‌കാരികം, യാത്ര എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലെ സൂചനകളാണ് ഗെയിമിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം വലിയൊരു ഡൂഡില്‍ മാപ്പും നല്‍കിയിട്ടുണ്ട്. 

ഈ മാപ്പിലെ ഏതെങ്കിലും ഒരു ചിത്രമാണ് സൂചനയ്ക്കൊപ്പം ഉണ്ടാവുക. അത് മാപ്പില്‍ നിന്ന് കണ്ടെത്തണം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ നിങ്ങള്‍ ആ പ്ലേ ഗ്രൗണ്ടിലെ ഹൃദയത്തിന്റെ രൂപത്തില്‍ ക്ലിക്ക് ചെയ്‌തെന്ന് കരുതുക, അപ്പോള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇമോജി അതാണെന്ന സൂചന ലഭിക്കും. ഇത്തരത്തില്‍ 25 കൊല്ലത്തിനിടെ തിരഞ്ഞ 25 കാര്യങ്ങളാണ് ഗെയിമിലൂടെ ഗൂഗിള്‍ പരിചയപ്പെടുത്തുന്നത്. ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ ബോയ് ബാന്‍ഡെന്ന പേര് ബിടിഎസിനാണ്. ഏറ്റവും അധികം തിരഞ്ഞ കളിപ്പാട്ടം ബാര്‍ബിയാണ്. ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനും ഏറ്റവും അധികം പേര്‍ തിരഞ്ഞ ഗാനരചയിതാവ് ടെയ്ലര്‍ സ്വിഫ്റ്റ് ആണെന്നാണ് ഗൂഗിള്‍ പറയുന്നത്.

2023ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ വാക്ക്  ചന്ദ്രയാന്‍-3ഉം ചാറ്റ്ജിപിടിയുമാണെന്നത് കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പുറത്തുവിട്ടത്.  
വാട്ട് ഈസ് സെര്‍ച്ച് ക്വറികള്‍ ഏറ്റവും കൂടുതല്‍ വന്നത് ജി20 ഈവന്റുമായി ബന്ധപ്പെട്ടാണ്. കര്‍ണാടക തെരഞ്ഞെടുപ്പ്, യൂണിഫോം സിവില്‍കോഡ് എന്നിവ പ്രാദേശികമായും അന്തര്‍ദേശീയ തലത്തില്‍ ഇസ്രയേലിനെക്കുറിച്ചും തുര്‍ക്കിയിലെ ഭൂകമ്പത്തെക്കുറിച്ചുമൊക്കെ നിരവധി പേരാണ് സെര്‍ച്ച് ചെയ്തിരിക്കുന്നത്. അന്തരിച്ച ഫ്രണ്ട്സ് സീരീസ് താരം മാത്യു പെറി, മണിപ്പൂര്‍ വാര്‍ത്തകള്‍, ഒഡീഷയിലെ ട്രെയിന്‍ അപകടം എന്നിവയും സെര്‍ച്ച് ലിസ്റ്റിലുണ്ട്. ഗൂഗിളിന്റെ ഹൗ ടു ടാഗില്‍ ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്തിരിക്കുന്നത് ചര്‍മ്മത്തെയും മുടിയെയും സൂര്യാഘാതത്തെയും കുറിച്ചാണ്. കൂടാതെ സമീപത്തുള്ള ജിമ്മുകള്‍,  സുഡിയോ സ്റ്റോര്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഡെര്‍മെറ്റോളജിസ്റ്റ് എന്നിവയും സെര്‍ച്ചിലുണ്ട്. ക്രിക്കറ്റ് ലോകകപ്പ്, ഇന്ത്യ - ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരങ്ങളെക്കുറിച്ചുള്ള സെര്‍ച്ചുകള്‍ എക്കാലത്തെയും ഉയര്‍ന്ന സ്‌കോര്‍ നേടിയതായാണ് ഗൂഗിള്‍ പറയുന്നുണ്ട്.

സ്‌കൂട്ടറില്‍ കറങ്ങി 'ജവാന്‍' ഷജീറിന്റെ മദ്യക്കച്ചവടം; വീണ്ടും പിടിയില്‍ 
 

Follow Us:
Download App:
  • android
  • ios