Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ചെയ്യേണ്ടത് ഇങ്ങനെ

മെച്ചപ്പെട്ട സുരക്ഷിത ബ്രൗസിംഗിനൊപ്പം, അപകടകരമായ ഫയലുകള്‍ ഡൗണ്‍ലോഡുചെയ്യുമ്പോള്‍ ഗൂഗിള്‍ ക്രോം ഇപ്പോള്‍ കൂടുതല്‍ പരിരക്ഷ ഉപയോക്താക്കള്‍ക്കു നല്‍കും.

Google Chrome will now do this for you on harmful downloads, extensions
Author
Goole, First Published Jun 4, 2021, 2:26 PM IST

കംപ്യൂട്ടറിനോ, മൊബൈലുകള്‍ക്കോ ദോഷകരമായ ഡൗണ്‍ലോഡുകളില്‍ നിന്നും ഉപയോക്താക്കളെ ഗൂഗിള്‍ ക്രോം സംരക്ഷിക്കും. ഇങ്ങനെ നിങ്ങളുടെ ഉപകരണങ്ങളെ സുരക്ഷിതമാക്കുന്നതിന് ഗൂഗിള്‍ അരയും തലയും മുറുക്കി പ്രവര്‍ത്തിക്കുന്നു. ഹാനികരമായ ഡൗണ്‍ലോഡുകളും എക്‌സ്റ്റന്‍ഷനുകളും കണ്ടെത്തുന്നത് എളുപ്പമാക്കുന്ന പുതിയ സവിശേഷതകള്‍ ഗൂഗിള്‍ പുറത്തിറക്കി. ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗിന്റെ ഭാഗമാണ് പുതിയ സവിശേഷതകള്‍. 

മെച്ചപ്പെട്ട സുരക്ഷിത ബ്രൗസിംഗിനൊപ്പം, അപകടകരമായ ഫയലുകള്‍ ഡൗണ്‍ലോഡുചെയ്യുമ്പോള്‍ ഗൂഗിള്‍ ക്രോം ഇപ്പോള്‍ കൂടുതല്‍ പരിരക്ഷ ഉപയോക്താക്കള്‍ക്കു നല്‍കും. ദോഷകരമായേക്കാവുന്ന ഒരു ഫയല്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍, കൂടുതല്‍ സ്‌കാനിംഗിനായി ഗൂഗിളിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ക്രോം നിങ്ങളോട് ആവശ്യപ്പെടും. കൂടുതല്‍ വിശകലനത്തിനായി ഫയല്‍ ഗൂഗിള്‍ സുരക്ഷിത ബ്രൗസിംഗിലേക്ക് അപ്‌ലോഡ് ചെയ്യും. ഫയല്‍ സുരക്ഷിതമല്ലെങ്കില്‍ ക്രോം ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കും. ഈ സ്‌കാനിംഗ് മറികടക്കാന്‍ ഉപയോക്താവിനു കഴിയുമെങ്കിലും അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

എല്ലാ ഉപയോക്താക്കള്‍ക്കും ക്രോം 91 ഉപയോഗിച്ച് പുതിയ സവിശേഷതകള്‍ ഗൂഗിള്‍ പുറത്തിറക്കും. ക്രോമില്‍ ഇതിനകം ലഭ്യമായ മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗിന്റെ ഭാഗമായാണിത്. മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗ് വഴി 'ഉപയോക്താക്കളെ മറ്റ് ഉപയോക്താക്കളേക്കാള്‍ 35% കുറവ് മാത്രമേ ഫിഷ് ചെയ്യുന്നു' എന്ന് ഗൂഗിള്‍ പറഞ്ഞു. Settings > Privacy and security > Security എന്നിങ്ങെ പിസിയില്‍ നിന്നും, Settings > Privacy and security > Safe Browsing എന്നിങ്ങനെ ആന്‍ഡ്രോയിഡില്‍ നിന്നും സുരക്ഷിതമായ ബ്രൗസിംഗ് പ്രവര്‍ത്തനക്ഷമമാക്കാനാകും.

Follow Us:
Download App:
  • android
  • ios