Asianet News MalayalamAsianet News Malayalam

'ഗൂഗിള്‍ ദൈവത്തെ സൃഷ്ടിക്കുന്നു', വെളിപ്പെടുത്തലില്‍ വന്‍വിവാദം!

എലോണ്‍ മസ്‌ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു. അക്കാലത്ത് ഗൂഗിള്‍ എക്‌സ് എന്ന് വിളിക്കപ്പെട്ടിരുന്ന ഗൂഗിളിന്റെ രഹസ്യ ഗവേഷണ വികസന വകുപ്പിലെ ചീഫ് ബിസിനസ് ഓഫീസിലാണ് ഗൗദത്ത് സേവനമനുഷ്ഠിച്ചിരുന്നത്.

Google creating God Danger spotted by this former Google executive
Author
Google, First Published Oct 18, 2021, 10:05 AM IST

ഗൂഗിള്‍ ദൈവത്തെ സൃഷ്ടിക്കുന്നുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തലില്‍ വന്‍വിവാദം. കൃത്രിമബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വലിയ ഗവേഷണമാണ് ഇത്തരമൊരു വിവാദത്തിനു വഴിതെളിച്ചിരിക്കുന്നത്. മനുഷ്യരാശിയ്ക്കും അപ്പുറത്ത് ദൈവത്തെ സൃഷ്ടിക്കാന്‍ ഇപ്പോഴത്തെ നീക്കത്തിനു കഴിയുമെന്ന് ഇത്തരത്തിലുള്ള ഒരു അത്ഭുതം കണ്ട മുന്‍ ഗൂഗിള്‍ എക്‌സിക്യൂട്ടീവ് മോ ഗൗഡത്ത് മുന്നറിയിപ്പ് നല്‍കി. 

വാസ്തവത്തില്‍, എഐയുടെ ഇപ്പോഴത്തെ വികസന വേഗതയില്‍, മനുഷ്യത്വം ദൈവത്തെ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു! എലോണ്‍ മസ്‌ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു. അക്കാലത്ത് ഗൂഗിള്‍ എക്‌സ് എന്ന് വിളിക്കപ്പെട്ടിരുന്ന ഗൂഗിളിന്റെ രഹസ്യ ഗവേഷണ വികസന വകുപ്പിലെ ചീഫ് ബിസിനസ് ഓഫീസിലാണ് ഗൗദത്ത് സേവനമനുഷ്ഠിച്ചിരുന്നത്.

എഐ അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതില്‍ ഗൂഗിള്‍ മുന്‍പന്തിയിലാണ്, എന്നാല്‍ കാണാന്‍ പോകുന്ന പൂരം വരാനിരിക്കുന്നതേയുള്ളു. ഗൗദത്ത് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, 1991 ലെ ഹോളിവുഡ് ചിത്രം ടെര്‍മിനേറ്റര്‍ 2 ല്‍ നമ്മള്‍ കണ്ടതിന് സമാനമായ ഒരു സാഹചര്യം സൃഷ്ടിച്ചേക്കാവുന്ന മനുഷ്യരാശിയെ എഐ സൃഷ്ടിക്കുന്നതിനെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനിയില്‍ ഉണ്ടായിരുന്ന സമയത്ത് താന്‍ കണ്ട ഒരു നിമിഷം ഗൗദത്ത് ഓര്‍ക്കുന്നു. അക്കാലത്ത്, ഐ ഡെവലപ്പര്‍മാര്‍ റോബോട്ടിക് ആയുധങ്ങളില്‍ ഗൂഗിള്‍ എക്‌സ് ഡിവിഷനുമായി സഹകരിച്ചിരുന്നു. ആയുധങ്ങള്‍ കൈയില്‍ പിടിക്കാനും അതു ഓട്ടോമാറ്റിക്കായി പ്രയോഗിക്കാനുമുള്ള സാധ്യതയിലാണ് അവര്‍ പ്രവര്‍ത്തിച്ചത്. അന്നത് അസാധ്യമായ ഒരു ദൗത്യമായിരുന്നു. എന്നാല്‍ ഇന്നു, കാര്യങ്ങള്‍ മാറി, ഒന്നിലധികം റോബോട്ടിക് ആയുധങ്ങള്‍ക്ക് വസ്തുവിനെ എടുക്കാനും അതിനുശേഷം അത് എളുപ്പത്തില്‍ പ്രവര്‍ത്തിക്കാനും കഴിയുമെന്ന് കണ്ടപ്പോള്‍ ഗൗദത്ത് ഭയപ്പെട്ടു. 'ഞങ്ങള്‍ ദൈവത്തെ സൃഷ്ടിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഐക്ക് സാങ്കേതിക സിംഗുലാരിറ്റിയില്‍ എത്താന്‍ കഴിയുമെന്ന് ഗാവ്ദത്ത് വിശദീകരിക്കുന്നു. സാധാരണക്കാരന്റെ ഭാഷയില്‍ എഐ സ്വയം പര്യാപ്തമാവുകയും മനുഷ്യരാശിയുടെ കൈകളില്‍ നിന്ന് നിയന്ത്രണം വിട്ടുപോകുകയും ചെയ്യുമെന്നാണ് ഇതിനര്‍ത്ഥം. ഈ മാറ്റം അടിസ്ഥാനപരമായി ടെര്‍മിനേറ്റര്‍ സിനിമകളില്‍ ചിത്രീകരിച്ചിരിക്കുന്നതിന് സമാനമാണ്.

Follow Us:
Download App:
  • android
  • ios