വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഗൂ​ഗി​ൾ ജീ​വ​ന​ക്കാ​ർ​ക്ക് അ​ടു​ത്ത വര്‍ഷം ജൂണ്‍ 30 വ​രെ വീ​ട്ടി​ലി​രു​ന്നായിരിക്കും ജോലിയെന്ന് പ്രഖ്യാപിച്ച് കമ്പനി. കോ​വി​ഡ് വ്യാ​പ​ന​ത്തേ​ത്തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി ന​ട​പ്പാ​ക്കി​യ വ​ർ​ക്ക് ഫ്രം ​ഹോം സൗ​ക​ര്യം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഗൂ​ഗി​ളി​ന്‍റെ പു​തി​യ തീ​രു​മാ​നം. 

ആ​ൽ​ഫ​ബെ​റ്റ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ സു​ന്ദ​ർ പി​ച്ചെ ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കി - ആഗോള വ്യാപകമായി നടപ്പിലാക്കിയ വീട്ടിലിരുന്ന് ജോലി എന്ന തീരുമാനം അടുത്തവര്‍ഷം ജൂണ്‍ 30വരെ തുടരും. ഇത്തരത്തിലൊരു തീരുമാനം ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുവാന്‍ ഉതകുന്ന തരത്തിലാണ്, ആ​ൽ​ഫ​ബെ​റ്റ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ സു​ന്ദ​ർ പി​ച്ചെ പറയുന്നു.

ഗൂ​ഗി​ളി​ലെ​യും മാ​തൃ​സ്ഥാ​പ​ന​മാ​യ ആ​ൽ​ഫാ​ബെ​റ്റ് ഇ​ൻ​കോ​ർപ​റേ​ഷ​നി​ലെ​യും ര​ണ്ട് ല​ക്ഷ​ത്തോ​ളം പൂ​ർ​ണ​സ​മ​യ, ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് പു​തി​യ തീ​രു​മാ​നം ബാ​ധ​ക​മാ​കു​ക എന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗൂഗിളിന്‍റെ തീരുമാനം മറ്റ് വന്‍കിട കമ്പനികളെയും സ്വദീനിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. അ​ടു​ത്ത ജ​നു​വ​രി​യോ​ടെ ജീ​വ​ന​ക്കാ​ർ ക​ന്പ​നി​ക​ളി​ൽ തി​രി​ച്ചെ​ത്ത​ണ​മെ​ന്നാണ് പല കമ്പനികളും നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നത്. ഇതില്‍ ഇനി ഗൂഗിളിന്‍റെ തീരുമാനം പുനര്‍വിചിന്തനം ഉണ്ടാക്കിയേക്കാം.