സന്‍ഫ്രാന്‍സിസ്കോ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഗൂഗിള്‍ ഐഒ എന്ന മെഗാ ഓണ്‍ലൈന്‍ ഇവന്റ് റദ്ദാക്കി. മെയ് മാസത്തില്‍ ആസൂത്രണം ചെയ്ത ഓണ്‍ലൈന്‍ ഇവന്റായിരുന്നു ഇത്. നേരത്തെ ഇത് ഗ്രൗണ്ട് ഇവന്റായിരുന്നുവെങ്കിലും കൊറോണയെത്തുടര്‍ന്നാണ് ഓണ്‍ലൈനായി നടത്താന്‍ നിശ്ചയിച്ചത്. കൊറോണ ബാധ ലോകമെങ്ങും അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോഴിത് ഉപേക്ഷിച്ചിരിക്കുന്നത്. പ്രാഥമികമായി ഡവലപ്പര്‍മാര്‍ക്കായുള്ള ഒരു വാര്‍ഷിക ഇവന്റാണ് ഗൂഗിള്‍ ഐഒ, ഇത് യുഎസിലെ മണ്ടെയ്ന്‍ വ്യൂവിലെ ഗൂഗിളിന്റെ പ്രധാന ഓഫീസിന് സമീപമാണ് നടക്കുന്നത്.

കൊറോണ വൈറസ് എന്ന പകര്‍ച്ചവ്യാധി കാലിഫോര്‍ണിയ സംസ്ഥാനത്തു വ്യാപിക്കുന്നതിനെക്കുറിച്ചും അതിനെതിരേയുള്ള നടപടികളെക്കുറിച്ചും ഉള്ള ആശങ്കകള്‍ ഗൂഗിള്‍ വ്യക്തമാക്കി. തങ്ങളുടെ ഡവലപ്പര്‍മാര്‍, ജീവനക്കാര്‍ എല്ലാവരും നിലവില്‍ സുരക്ഷിതരാണ്. പ്രാദേശിക കമ്മ്യൂണിറ്റികള്‍ എന്നിവരുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് ഐഒ റദ്ദാക്കുന്നത്. സാധാരണയായി ഏകദേശം 7,000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സ്, ഗൂഗിളിന്റെ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റാണ്. മുമ്പ്, സിഇഒ സുന്ദര്‍ പിച്ചായിയുടെ മുഖ്യ പ്രഭാഷണവും ഗൂഗിള്‍ ഗ്ലാസുകള്‍, അസിസ്റ്റന്റ് അല്ലെങ്കില്‍ ഹോം സ്മാര്‍ട്ട് സ്പീക്കര്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വ്യക്തിഗത ഇവന്റ് റദ്ദാക്കപ്പെടുന്നതോടെ, ടിക്കറ്റ് വാങ്ങിയവര്‍ക്ക് റീഫണ്ടുകള്‍ നല്‍കുമെന്നും അല്ലെങ്കില്‍ ഐഒ 2021 ന്റെ ബുക്കിംഗിലേക്ക് റീഡയറക്ട് ചെയ്യുമെന്നും കമ്പനി ഉറപ്പ് നല്‍കി. കാലിഫോര്‍ണിയ ആസ്ഥാനമായ മൗണ്ടന്‍ വ്യൂവിനടുത്തുള്ള ഷോര്‍ലൈന്‍ ആംഫിതിയേറ്ററില്‍ നടക്കുന്ന പരിപാടി മെയ് 12 നും 14 നും ഇടയില്‍ നടക്കേണ്ടതായിരുന്നു.

ടെക് ഇവന്റുകള്‍ ഉള്‍പ്പെടെ നിരവധി വ്യാപാര ഇവന്റുകള്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ റദ്ദാക്കി. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്, ഫേസ്ബുക്ക് എഫ് 8, ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ്, ഫോട്ടോകിന എന്നിവ റദ്ദാക്കി. ഗൂഗിളിന്റെ വരാനിരിക്കുന്ന ക്ലൗഡ് നെക്സ്റ്റ് 2020: ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ കണക്റ്റ് ഇവന്റും മാറ്റിവച്ചു. വര്‍ഷം തോറും യുഎസില്‍ നടക്കുന്ന ആപ്പിള്‍ വേള്‍ഡ് വൈഡ് ഡവലപ്പര്‍ കോണ്‍ഫറന്‍സിലും മാറ്റം വരുത്തി.