Asianet News MalayalamAsianet News Malayalam

പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ്; ഉപകാരപ്പെടുക ഇങ്ങനെ

ഗൂഗിള്‍മാപ്സില്‍ കാണിക്കുന്ന നിയര്‍ബൈ ട്രാഫിക് വിജറ്റിൽ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പ്രാദേശിക ട്രാഫിക്ക് പരിശോധിച്ചറിയാനാവും. 

Google Maps Nearby Traffic Widget Coming Soon to Android
Author
New Delhi, First Published Jun 17, 2022, 7:37 AM IST

ട്രാഫിക്ക് ബ്ലോക്ക് അറിയാനുള്ള പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വരുന്ന ആഴ്ചകളില്‍ ഇത് ലഭ്യമാകും. ഇതോടെ ഉപയോക്താക്കളുടെ നിലവിലെ ലൊക്കേഷനും അതിന്റെ സമീപത്തെ ട്രാഫിക്കും സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. വിവരങ്ങള്‍ ആന്‍ഡ്രോയിഡ് ഹോം സ്ക്രീനില്‍ തന്നെ ലഭ്യമാക്കും. 

ഗൂഗിള്‍മാപ്സില്‍ കാണിക്കുന്ന നിയര്‍ബൈ ട്രാഫിക് വിജറ്റിൽ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പ്രാദേശിക ട്രാഫിക്ക് പരിശോധിച്ചറിയാനാവും. ഇത് കൂടാതെ 2x2 വലുപ്പത്തിൽ ദൃശ്യമാകുന്ന വിജറ്റിന്റെ പ്രിവ്യൂ ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.  ആൻഡ്രോയിഡിനുള്ള ട്രാഫിക് വിജറ്റാണ് നിലവില്‍ ഗൂഗിള്‍ മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിള്‍ മാപ്പിന്റെ ആപ്പ് തുറക്കാതെ തന്നെ നിലവിലെ ലൊക്കേഷനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ കണ്ടെത്താനാകും. 

നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ വ്യത്താകൃതിയോട് സാമ്യമുള്ള ചതുരത്തിലായിരിക്കും നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു. ഈ  ബട്ടണിലൂടെ അവർക്ക് വിജറ്റ് സൂം ഇൻ ചെയ്യാനും സൂം ഔട്ട് ചെയ്യാനും കഴിയും. വിജറ്റിന്റെ മധ്യഭാഗത്ത് ഒരു നീല ഡോട്ട് അടയാളപ്പെടുത്തിയിരിക്കും. ഉപയോക്താവിന്റെ നിലവിലെ സ്ഥാനം ഹൈലൈറ്റ് ചെയ്യുന്നതിനായി ഒരു മാപ്പ് ഇതിലാണ് കാണിക്കുന്നത്.  

വിജറ്റിന്റെ വലുപ്പം മാറ്റാനാകുമോ ഇല്ലയോ എന്ന കാര്യത്തില്‍  വ്യക്തത വന്നിട്ടില്ല.  യാത്രയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലെ ടോൾ നിരക്കുകള്‍ മാപ്പ് കാണിക്കുമെന്ന് ഗൂഗിള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്.  ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ഇത് നിലവില്‍ ലഭ്യമായി തുടങ്ങി. ഇന്ത്യയില്‍ വൈകാതെ ഈ സേവനം ലഭ്യമായേക്കും. ടോൾ ഇല്ലാത്ത റൂട്ടുകളിൽ സഞ്ചാരിക്കാൻ ആഗ്രഹിക്കുന്നവർക്കും അതിനുള്ള സൗകര്യം ഗൂഗിൾ ഒരുക്കുന്നുണ്ട്. ടോൾ ഉള്ള റൂട്ടിനൊപ്പം ടോൾഫ്രീ റൂട്ടിന്റെ ഓപ്ഷനും സെലക്ട് ചെയ്യാനാകും. 

ഗൂഗിൾ മാപ്‌സിലെ നാവിഗേഷനു മുകളിലായി വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ഈ ഓപ്ഷൻ ഉണ്ടാകും. അവിടെ ടാപ്പുചെയ്താൽ മതി ടോൾ റൂട്ടുകൾ പൂർണമായി ഒഴിവാക്കാനും റൂട്ട് ഓപ്ഷനുകൾ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ഇന്ത്യയിൽ എത്ര റോഡുകൾ ഗൂഗിളിന്റെ ടോൾ സംവിധാനത്തിൽപ്പെടും എന്ന കാര്യത്തിൽ വ്യക്തത ഗൂഗിൾ നൽകിയിട്ടില്ല.

ഒരു വഴിക്ക് പോകാന്‍ ഇറങ്ങിയാന്‍ ടോള്‍ എത്രയാകും; നേരത്തെ അറിയാം ഗൂഗിള്‍ മാപ്പ് സഹായിക്കും.!

'വ്യാജന്മാര്‍ക്ക് പിടിവീഴും': യൂറോപ്യന്‍ നിയമത്തില്‍ ഒപ്പുവച്ച് ഗൂഗിളും, ഫേസ്ബുക്കും, ട്വിറ്ററും

Follow Us:
Download App:
  • android
  • ios