Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ വക പണി; ഈ 'പണി' നല്ലതാണെന്ന് ഒരു വിഭാഗം.!

 വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഒരു ഉപയോക്താവിന് പരമാവധി ഗൂഗിള്‍ ഡ്രൈവില്‍ ശേഖരിക്കാന്‍ കഴിയുന്ന പഴയ വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ ശേഷി 2ജിബിവരെ എന്നതാക്കാനാണ് ഗൂഗിള്‍ ആലോചിക്കുന്നത്. 

Google may have some bad news for WhatsApp users on Backup storage
Author
Googleplex, First Published Oct 14, 2021, 5:13 PM IST

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ (Whatsapp) സന്ദേശങ്ങള്‍ ബാക്ക്അപ് ചെയ്തു വയ്ക്കുന്നത് സാധാരണമാണ്. ആന്‍ഡ്രോയ്ഡ് ഫോണില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഇത് സാധാരണ ചെയ്യാറ് ഗൂഗിള്‍ ഡ്രൈവിലാണ് (Google Drive). നിലവില്‍ പരിധിയില്ലാത്ത സ്റ്റോറേജാണ് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് ഗൂഗിള്‍ (Google) ഡ്രൈവില്‍ ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഈ ആനുകൂല്യം ഉടന്‍ നിലയ്ക്കും എന്നാണ് റിപ്പോര്‍ട്ട്.

പഴയ സന്ദേശങ്ങള്‍ ബാക്ക്അപ് ചെയ്യാന്‍ വാട്ട്സ്ആപ്പിന് ഗൂഗിള്‍ ഒരു പരിധി വയ്ക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഒരു ഉപയോക്താവിന് പരമാവധി ഗൂഗിള്‍ ഡ്രൈവില്‍ ശേഖരിക്കാന്‍ കഴിയുന്ന പഴയ വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ ശേഷി 2ജിബിവരെ എന്നതാക്കാനാണ് ഗൂഗിള്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് അടുത്ത വാട്ട്സ്ആപ്പ് അപ്ഡേഷനില്‍ മാറ്റം വരും എന്നാണ് റിപ്പോര്‍ട്ട്.

ഗൂഗിള്‍ ഡ്രൈവ് ബാക്അപ്പ് എന്നത് ഏതാനും വര്‍ഷം മുൻപ് വരെ ഒരാളുടെ ഗൂഗിള്‍ ഡ്രൈവിന്റെ സ്റ്റോറേജ് ശേഷിക്ക് അനുസരിച്ചായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍, 2018 ലാണ് ടെക്‌നോളജി ഭീമന്മാരായ ഗൂഗിളും വാട്ട്സ്ആപ്പ് ഉടമയായ ഫെയ്‌സ്ബുക്കും യോജിച്ച് ഒരാളുടെ അക്കൗണ്ടിന്റെ സ്റ്റോറേജ് ശേഷി പരിഗണക്കാതെ ഇഷ്ടംപോലെ സ്‌റ്റോർ ചെയ്യാമെന്ന നിലപാട് സ്വീകരിച്ചത്. വാട്ട്സ്ആപ്പ് ബാക്അപ്പുകള്‍ ഫോണ്‍ നമ്പറും ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അപ്‌ഡേറ്റു ചെയ്യാത്ത വാട്‌സാപ് ബാക്അപ്പുകളും ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് നീക്കം ചെയ്യപ്പെടും

ഇനി മുതൽ വാട്സാപ് ഉപയോക്താക്കള്‍ക്ക് ബാക്അപ്പ് സൈസ് ക്രമീകരിക്കാനുള്ള അവസരം നല്‍കാന്‍ ഒരുങ്ങുകയാണ് എന്നാണ് വാബീറ്റാഇന്‍ഫോ പറയുന്നത്. അതായത്, അടുത്ത ബാക്അപ്പിലേക്ക് വേണ്ട ഫയലുകള്‍ മാത്രം അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ ഡ്രൈവിലേക്കുള്ള വാട്‌സാപ് ബാക്അപ്പ് 2 ജിബി ആക്കി പരിമിതപ്പെടുത്താനോ അല്ലെങ്കില്‍ ഒരാളുടെ ഗൂഗിള്‍ അക്കൗണ്ടിലുള്ള സംഭരണശേഷി മാത്രം ഉപയോഗിക്കാനോ മാത്രം സാധിക്കുന്ന രീതിയില്‍ വാട്ട്സ്ആപ്പ് മാറ്റിയേക്കും. ഇതുവരെ ബാക്അപ്പ് ചെയ്തിരിക്കുന്ന ഫയലുകള്‍ക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം, ഇത് ഔദ്യോഗികമായി ഗൂഗിളോ ഫെയ്‌സ്ബുക്കോ ഈ കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, ക്ലൗഡ് സംഭരണം, ഊര്‍ജ സംരക്ഷണം എന്നീ വീക്ഷണ കോണിലൂടെ നല്ല തീരുമാനമാണ് ഇതെന്നാണ് ടെക് ലോകം പറയുന്നത്. വാട്ട്സ്ആപ്പിലെ ബാക്ക് അപ് എന്ന പേരില്‍ എന്തും സൂക്ഷിക്കുന്ന രീതി, ക്ലൗഡ് സംരക്ഷണത്തില്‍ നല്ലതല്ല എന്നാണ് ടെക് ലോകത്തിന്റെ അഭിപ്രായം.

Follow Us:
Download App:
  • android
  • ios