അടുത്തിടെയാണ് ബ്രോഡ്ബാന്‍റ് അടക്കമുള്ള സേവനങ്ങളുടെ ബില്ല് പേ ചെയ്യാന്‍ പുതിയ സൈറ്റ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. 

ദില്ലി: കേന്ദ്ര പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് സൌജന്യമായി ഗൂഗിള്‍ നെസ്റ്റ് മിനി സ്മാര്‍ട്ട് സ്പീക്കര്‍ നല്‍കുന്നു. ഈ പദ്ധതി ആഗസ്റ്റ് 2021 ല്‍ മാത്രമാണ് ലഭിക്കുക. അതായത് അടുത്ത ദിവസം കൂടി ഇത് ലഭിക്കാന്‍ സാധ്യതയുണ്ട്. 

ബിഎസ്എന്‍എല്‍ അടുത്തിടെ പുറത്തിറക്കിയ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി തങ്ങളുടെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍റ് ബില്ല് അടക്കുന്ന ഉപയോക്താക്കളില്‍ തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്കാണ് ബിഎസ്എന്‍എല്‍ 2,999 രൂപ വിലയുള്ള ഗൂഗിള്‍ സ്മാര്‍ട്ട് സ്പീക്കര്‍ നല്‍കുന്നത്.

അടുത്തിടെയാണ് ബ്രോഡ്ബാന്‍റ് അടക്കമുള്ള സേവനങ്ങളുടെ ബില്ല് പേ ചെയ്യാന്‍ പുതിയ സൈറ്റ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. ഡിഎസ്എല്‍, എഫ്ടിടിഎച്ച്, എയര്‍ ഫൈബര്‍ എന്നീ സേവനങ്ങള്‍ക്ക് ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍. ഡിജിറ്റല്‍ പേമെന്‍റുകള്‍ എന്നിവ വഴി ബില്ല് പേ ചെയ്യാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona