Asianet News MalayalamAsianet News Malayalam

പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു: ഗൂഗിള്‍ പേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി

പുതിയ അപ്ഡേറ്റ് ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ പേ തിരിച്ചെത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് പുതിയ അപ്ഡേറ്റ് എന്നാണ് വിവരം. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന് തിങ്കളാഴ്ച രാത്രി ഗൂഗിള്‍ പേ ട്വീറ്റ് ചെയ്തിരുന്നു. 

google pay is back in the play store issue solved
Author
Google India, First Published Aug 18, 2020, 10:08 AM IST

ദില്ലി: ഇന്നലെ അപ്രത്യക്ഷമായ ഗൂഗിള്‍ പേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. ഇന്നലെയാണ് തീര്‍ത്തും അവിചാരിതമായ സംഭവങ്ങള്‍ ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്നലെ അര്‍ദ്ധരാത്രി കഴിഞ്ഞ് പ്രശ്നം പരിഹരിച്ചത്. മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെ ഗൂഗിള്‍ പേ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ഇതേ സമയം പ്ലേ സ്റ്റോറിന്‍റെ വെബ് സൈറ്റില്‍ പേ ആപ്പ് ലഭ്യമായിരുന്നു.

പുതിയ അപ്ഡേറ്റ് ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ പേ തിരിച്ചെത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് പുതിയ അപ്ഡേറ്റ് എന്നാണ് വിവരം. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന് തിങ്കളാഴ്ച രാത്രി ഗൂഗിള്‍ പേ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ എന്തുകൊണ്ട് അപ്രതീക്ഷിത പ്രശ്നങ്ങള്‍ ഉണ്ടായി എന്നത് സംബന്ധിച്ച് ഗൂഗിള്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

 പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ പേ ലഭിക്കുന്നില്ല എന്നതായിരുന്നു ഇന്നലെ ഉയര്‍ന്ന പ്രധാന പരാതി. എന്നാല്‍ ഗൂഗിള്‍ പേ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് അപ്പോഴും സെര്‍ച്ചില്‍ ഗൂഗിള്‍ പേ കാണിക്കുന്നുണ്ടായിരുന്നു. നിരവധി ട്വിറ്റർ ഹാൻഡിലുകൾ വിവരം പങ്കുവച്ചിട്ടുണ്ടുണ്ടായിരുന്നു.

അതേ സമയം എസ്ബിഐയുടെ യുപിഐ സർവറുകൾ പണിമുടക്കിയത്  ഗൂഗിൾ പേ വഴി പണമിടപാട് നടത്തുന്നതില്‍ കഴിഞ്ഞ വാരം വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഒരാഴ്ചയായി  ഇതിന് പിന്നാലെ എസ്ബിഐ അധികൃതർ തകരാർ പരിഹരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആപ്പ് അപ്രത്യക്ഷമായ പ്രശ്നം ഉടലെടുത്തത്. പ്രശ്നമുണ്ടായിരുന്ന സമയം  ഗൂഗിള്‍ പേ വഴി പണമിടപാട് നടത്താന്‍ പ്രയാസമുണ്ടെന്നും ചിലര്‍ പരാതി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios