Asianet News MalayalamAsianet News Malayalam

ആപ്പിള്‍ മുതലാളിയെ ട്രോളാന്‍ പോയി എട്ടിന്‍റെ പണി കിട്ടി ഗൂഗിള്‍.!

ആപ്പിളിന്‍റെ അടുത്ത ഉൽപ്പന്നങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിന്‍റെ പ്രൊമോഷണൽ വീഡിയോ "ടേക്ക് നോട്ട്" എന്ന ഹാഷ്ടാഗിനൊപ്പം ടിം കുക്ക് ട്വീറ്റ് ചെയ്തിരുന്നു.

Google tries to troll Apples Tim Cook  with tweet sent from iPhone
Author
First Published Oct 22, 2022, 9:29 PM IST

ന്യൂയോര്‍ക്ക്: ആപ്പിളിന്‍റെ മേധാവി ടിം കുക്കിനെ ട്രോളാൻ ശ്രമിച്ച ഗൂഗിളിന് കിട്ടിയത് എട്ടിന്‍റെ പണി. ടിം കുക്കിനെ പരിഹസിക്കുന്ന ഗൂഗിൾ പിക്സലിന്‍റെ ട്വീറ്റാണ് ചതിച്ചത്. ഗൂഗിള്‍ പിക്സലിന് പറ്റിയ അബദ്ധം ട്വീറ്ററില്‍ വൈറലായതോടെ അത് ഗൂഗിളിന് തിരിച്ച് പണികിട്ടി.

ആപ്പിളിന്‍റെ അടുത്ത ഉൽപ്പന്നങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിന്‍റെ പ്രൊമോഷണൽ വീഡിയോ "ടേക്ക് നോട്ട്" എന്ന ഹാഷ്ടാഗിനൊപ്പം ടിം കുക്ക് ട്വീറ്റ് ചെയ്തിരുന്നു. ഈ ഹാഷ്‌ടാഗ് മുമ്പ് എൻബിഎയിലെ ഫ്രാഞ്ചൈസി യൂട്ടാ ജാസ് ഉപയോഗിച്ചിരുന്നു. ആപ്പിൾ പ്രഖ്യാപനങ്ങളിൽ ഹാഷ്‌ടാഗ് ഉപയോഗിക്കുന്ന കുക്കിനെ യൂട്ടാ ജാസ് ഉടമ റയാൻ സ്മിത്തും വിമർശിച്ചിരുന്നു.

ഇതില്‍ പക്ഷം പിടിച്ച് ടിംകുക്കിനെ ഒന്ന് ട്രോളാം എന്ന് കരുതിയാണ്, യൂട്ടാ ജാസ് വിവാദത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് കുക്കിന്‍റെ ട്വീറ്റിന് ഗൂഗിൾ പിക്സൽ മറുപടി നൽകിയത്. "ഹും ഓക്കേ, ഐ സീ യു. #ടേക്ക് നോട്ട്. നിങ്ങളുടെ പ്രിയപ്പെട്ട ടീമുമായി നിങ്ങളെ കൂടുതൽ അടുപ്പിക്കാൻ #TeamPixel ഇവിടെയുണ്ട്- നിങ്ങളുടേത് ഞങ്ങളോട് പറയൂ, നിങ്ങളുടെ NBA ടിപ്പ്-ഓഫ് കൂടുതൽ മികച്ചതാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കും,” ഗൂഗിൾ പിക്സലിന്റെ ഔദ്യോഗിക ഹാൻഡിൽ ട്വീറ്റ് ചെയ്തു.

എന്നാല്‍ ആപ്പിൾ ഐഫോൺ ഉപയോഗിച്ചാണ് പിക്സലിന്റെ ട്വീറ്റ് ചെയ്തതെന്ന് ട്വിറ്റർ ഉപയോക്താക്കൾ അപ്പോള്‍ തന്നെ കണ്ടുപിടിച്ചു. ട്വിറ്റർ വെബ് ആപ്പ് ഉപയോഗിച്ച് അയച്ച ട്വീറ്റ് ഉടന്‍ തന്നെ ഗൂഗിള്‍ പിക്സല്‍ ഡിലീറ്റ് ചെയ്ത് പകരം മറ്റൊരു ഒരു ട്വീറ്റ് ഇട്ടെങ്കിലും ആളുകൾ സ്‌ക്രീൻഷോട്ടുകൾ നേരത്തെ എടുത്തിരുന്നു. ഇതോടെ ആപ്പിളിനെ ട്രോളാന്‍ പോയി ഗൂഗിളിന് എട്ടിന്‍റെ പണികിട്ടി. 

ഇതാദ്യമായല്ല 'ട്വിറ്റർ ഫോർ ഐഫോൺ' ബ്രാൻഡുകള്‍ക്കും സെലിബ്രിറ്റികള്‍ക്കും കെണിയാകുന്നത്. 2018 ല്‍ ആപ്പിളിന്‍റെ പ്രധാന എതിരാളിയായ സാംസങ് ഒരു പുതിയ ഫോൺ പുറത്തിറക്കിയപ്പോഴും ഇത്തരത്തില്‍ തന്നെ സംഭവിച്ചിരുന്നു. സാംസങ് നൈജീരിയയുടെ ട്വിറ്റർ ഹാൻഡിൽ ഐഫോൺ ഉപയോഗിച്ചാണ് ട്വീറ്റ് ചെയ്തത്. ഇത് വലിയ ട്രോളായി മാറി.

മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി വലിയ മാറ്റം; ഇനി സംഭവം മാറിപ്പോകില്ല.!

വാങ്ങുന്നവരുടെ എണ്ണം കുറയുന്നു; ഐഫോണ്‍ 14 ഇറക്കി ആപ്പിള്‍ പുലിവാല്‍ പിടിച്ചോ.!

Follow Us:
Download App:
  • android
  • ios