Asianet News MalayalamAsianet News Malayalam

'ചൈനീസ് കണക്ഷന്‍'; രാജ്യത്ത് ഇനിയും ആപ്പുകള്‍ നിരോധിക്കും?

ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്നാണ് രാജ്യസുരക്ഷ മുന്‍നിര്‍ത്തി ഐടി ആക്ട് പ്രകാരം ഇന്ത്യ  59 ചൈനീസ് ആപ്പുകളെ നിരോധിച്ചത്. 

govt likely to ban more Chinese apps Reports
Author
New Delhi, First Published Jul 24, 2020, 9:14 PM IST

ദില്ലി: രാജ്യത്ത് 59 ചൈനീസ് ആപ്പുകളെ നിരോധിച്ച കേന്ദ്ര നടപടി വീണ്ടും തുടരും എന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ ആപ്പുകള്‍ക്കും നിരോധനം ലഭിക്കും എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ചാണ് പുതിയ വാര്‍ത്ത. അതേ സമയം നിരോധിക്കപ്പെട്ട ആപ്പുകളുടെ പേരില്‍ എത്തിയ വ്യാജന്മാരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്നാണ് രാജ്യസുരക്ഷ മുന്‍നിര്‍ത്തി ഐടി ആക്ട് പ്രകാരം ഇന്ത്യ  59 ചൈനീസ് ആപ്പുകളെ നിരോധിച്ചത്. ഇപ്പോള്‍ ഈ  ആപ്പുകളുടെ പേരുകളോട് സാമ്യമുള്ള ഹലോ ലൈറ്റ്, ഷെയറിറ്റ് ലൈറ്റ്, ബിന്‍ഗോ ലൈറ്റ് എന്നിങ്ങനെ നാലോളം ആപ്പുകളാണ് ഇപ്പോള്‍ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.

അതേ സമയം ഇപ്പോള്‍ സര്‍ക്കാര്‍ ഇറക്കിയ നിരോധന ഉത്തരവ് കര്‍ശ്ശനമായി പാലിക്കാന്‍ നിരോധിക്കപ്പെട്ട 59ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ആപ്പുകള്‍ പേരുമാറ്റി രംഗത്ത് ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധോപദേശത്തെ തുടര്‍ന്നാണ് ഇത്. ജൂണ്‍ 29നാണ് 59 ആപ്പുകളെ രാജ്യത്ത് നിരോധിച്ചത്.

അതേ സമയം ഇനി ഐടി മന്ത്രാലയത്തിന്‍റെ നിരോധനം നീളുക ചൈനീസ് ബന്ധങ്ങളുള്ള ആപ്പുകളിലേക്കായിരിക്കും എന്നാണ്  ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്ത പറയുന്നത്.

Follow Us:
Download App:
  • android
  • ios