Asianet News MalayalamAsianet News Malayalam

കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ചു, പോക്കറ്റില്‍ നിന്നും പോയത് 75,000 രൂപ.!

'വിളിച്ചയാള്‍ എന്റെ ഫോണ്‍ ഹാക്ക് ചെയ്യുകയും മൂന്ന് ഇടപാടുകളിലായി 74,966 രൂപ എന്റെ അക്കൗണ്ടില്‍ നിന്ന് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു,' കുമാര്‍ പരാതിയില്‍ പറഞ്ഞു. 

Gurugram man duped of Rs 75k by a fake customer care number
Author
Gurugram, First Published Jan 28, 2022, 12:13 PM IST

ഒരു മള്‍ട്ടിനാഷണല്‍ ഇ-കൊമേഴ്സ് സൈറ്റിന്റെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ചയാള്‍ക്ക് നഷ്ടപ്പെട്ടത് മുക്കാല്‍ ലക്ഷം രൂപ. ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു താമസക്കാരനാണ് 74,966 രൂപ നഷ്ടപ്പെട്ടത്. റിപ്പോര്‍ട്ട് അനുസരിച്ച്, പണം നഷ്ടപ്പെട്ട രൂപേന്ദര്‍ കുമാര്‍ (45) ജനുവരി 13 ന് ഒരു സ്മാര്‍ട്ട്ഫോണിന് ഓര്‍ഡര്‍ നല്‍കിയിരുന്നുവെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അതു ലഭിച്ചിരുന്നില്ല. തുടര്‍ന്ന്, ജനുവരി 17 ന് ഇത് അയച്ചയാള്‍ക്ക് ഓര്‍ഡര്‍ തിരികെ ലഭിച്ചുവെന്ന് സന്ദേശം ലഭിച്ചു.

പ്രശ്‌നം പരിഹരിക്കാന്‍, അദ്ദേഹം ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തു കണ്ടെത്തിയ ഒരു കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ചു നോക്കി. ഫോണിനായി നല്‍കിയ പണം തിരികെ നല്‍കാന്‍ രണ്ടുതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിളിച്ചയാള്‍ നെറ്റ്വര്‍ക്ക് പ്രശ്നത്തിന്റെ പേരില്‍ കുമാറിന് വിളിക്കാന്‍ മറ്റൊരു നമ്പര്‍ നല്‍കി. രണ്ടാമത്തെ കോളിനിടെ, വിളിക്കുന്നവര്‍ക്ക് തന്റെ ഫോണിലേക്ക് റിമോട്ട് ആക്സസ് നല്‍കുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇയാള്‍ രൂപേന്ദറിനോട് ആവശ്യപ്പെട്ടു.

'വിളിച്ചയാള്‍ എന്റെ ഫോണ്‍ ഹാക്ക് ചെയ്യുകയും മൂന്ന് ഇടപാടുകളിലായി 74,966 രൂപ എന്റെ അക്കൗണ്ടില്‍ നിന്ന് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു,' കുമാര്‍ പരാതിയില്‍ പറഞ്ഞു. 'ആളുകള്‍ ഔദ്യോഗിക വെബ്സൈറ്റുകളില്‍ തിരയുന്നതിനുപകരം ഇന്റര്‍നെറ്റില്‍ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ക്കായി തിരയുന്നു, ഈ വ്യാജ നമ്പറുകള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നു,' കേസ് അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

Follow Us:
Download App:
  • android
  • ios