ട്വിറ്ററില്‍ കഴിഞ്ഞ ദിവസം ഇട്ട ട്വീറ്റിലൂടെ പുതിയ ഒരു സ്റ്റിക്കര്‍ പ്രചരിപ്പിക്കുകയാണ് കേന്ദ്രമന്ത്രാലയം. കൊവിഡ് പ്രതിരോധ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം വാട്ട്സ്ആപ്പ് സ്റ്റിക്കറുകള്‍.

ദില്ലി: കൊറോണ വൈറസിന്‍റെ മൂര്‍ത്തമായ വ്യാപനത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വീട്ടില്‍ തന്നെ തുടരുക, കൃത്യമായ പ്രതിരോധ നടപടികള്‍ എടുക്കുക എന്നതെല്ലാം ഈ സമയത്ത് ആത്യവശ്യമാണ്. ഇതില്‍ തന്നെ പ്രത്യേകിച്ച് സാമൂഹ്യ അകലവും, മാസ്ക് ധരിക്കലും.

ഈ കാര്യങ്ങളിലെ ബോധവത്കരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നൂതനമായ മാര്‍ഗ്ഗങ്ങള്‍ ആശ്രയിക്കുകയാണ്. ട്വിറ്ററില്‍ കഴിഞ്ഞ ദിവസം ഇട്ട ട്വീറ്റിലൂടെ പുതിയ ഒരു സ്റ്റിക്കര്‍ പ്രചരിപ്പിക്കുകയാണ് കേന്ദ്രമന്ത്രാലയം. കൊവിഡ് പ്രതിരോധ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം വാട്ട്സ്ആപ്പ് സ്റ്റിക്കറുകള്‍. അതില്‍ മാസ്ക് ധരിക്കുന്നത് അടക്കമുള്ള കാര്യങ്ങളുടെ സ്റ്റിക്കര്‍ ലഭ്യമാണ്.

Scroll to load tweet…

ഈ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ലിങ്കും ട്വീറ്റിനൊപ്പം നല്‍കുന്നുണ്ട്. പൊതു ജനങ്ങള്‍ക്കിടയില്‍ കൊവിഡിനെതിരായ ബോധവത്കരണം വീണ്ടും ശക്തമാക്കുവാന്‍ ഉതകുന്നതാണ് ഇതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കരുതുന്നത്. ഏപ്രില്‍ ആദ്യം, വാക്സീന്‍ ഫോര്‍ ഓള്‍ എന്ന സ്റ്റിക്കര്‍ വാട്ട്സ്ആപ്പ് തന്നെ പുറത്തിറക്കിയിരുന്നു. ഇതിലൂടെ എല്ലാവര്‍ക്കും വാക്സിന്‍ എന്ന ക്യാംപെയിനാണ് വാട്ട്സ്ആപ്പ് ഉദ്ദേശിച്ചത്.