Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് നിങ്ങളുടെ എന്തൊക്കെ ഡാറ്റ എടുക്കുന്നുണ്ട്?, അത് എങ്ങനെ തടയാം?; എളുപ്പമാര്‍ഗ്ഗം ഇങ്ങനെ

'ഓഫ് ഫേസ്ബുക്ക് ആക്ടിവിറ്റി' (0ff Facebook Activity)എന്നാണ് ഈ ടൂളിന്‍റെ പേര്. ഇത് വഴി തങ്ങളുടെ ഫേസ്ബുക്കിന് കൈമാറുന്ന ഡാറ്റകളുടെ പരിധി ഉപയോക്താവിന് നിര്‍ണ്ണയിക്കാം. 
 

How to end facebook from tracking your data tech tips
Author
New York, First Published Jun 14, 2021, 9:04 AM IST

ഫേസ്ബുക്ക് തങ്ങളുടെ പുതിയ ടൂള്‍ കഴിഞ്ഞവര്‍ഷമാണ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. ഇത് പ്രകാരം എന്തൊക്കെ ഡാറ്റകളാണ് ഫേസ്ബുക്ക് മൂന്നാംകക്ഷിക്കോ, മറ്റ് വെബ് സൈറ്റുകള്‍ക്കോ കൈമാറുന്നത് എന്ന് കാണാം. 'ഓഫ് ഫേസ്ബുക്ക് ആക്ടിവിറ്റി' (0ff Facebook Activity)എന്നാണ് ഈ ടൂളിന്‍റെ പേര്. ഇത് വഴി തങ്ങളുടെ ഫേസ്ബുക്കിന് കൈമാറുന്ന ഡാറ്റകളുടെ പരിധി ഉപയോക്താവിന് നിര്‍ണ്ണയിക്കാം. 

 'ഓഫ് ഫേസ്ബുക്ക് ആക്ടിവിറ്റി'  എങ്ങനെ ഉപയോഗിക്കാം

1. ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുക
2. വലത് ഭാഗത്ത് മുകളില്‍ കാണുന്ന താഴോട്ടുള്ള ഐക്കണ്‍ ക്ലിക്ക് ചെയ്ത് , അതില്‍ Security and Privacy ക്ലിക്ക് ചെയ്യുക
3. Setting ക്ലിക്ക് ചെയ്ത് Your facebook information ക്ലിക്ക് ചെയ്യുക
4. തുടര്‍ന്ന് 0ff Facebook Activity എന്നതില്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടുമായി ബന്ധപ്പെട്ട ആപ്പുകളും വെബ് സൈറ്റുകളും തിരിച്ചറിയാന്‍.

1. ഇവിടെ എത്തി 0ff Facebook Activity പേജില്‍ എത്തിയാല്‍ നിങ്ങളുടെ പാസ്വേര്‍ഡ് വെരിഫിക്കേഷന്‍ നല്‍കിയാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൌണ്ടുമായി ബന്ധപ്പെട്ട വെബ് സൈറ്റുകള്‍ കാണുവാന്‍ സാധിക്കും.

എങ്ങനെയാണ് ഒരു ആപ്പിനെ അല്ലെങ്കില്‍ വെബ് സൈറ്റിനെ ഡിസെബിള്‍ ചെയ്യുന്നതിന്

1. മുകളിലെ നിര്‍ദേശം അത് പോലെ എടുത്ത ശേഷം, ആ പേജില്‍ താഴോട്ട് നീങ്ങിയാല്‍ Turn off future activity from: ഏത് ആപ്പാണോ അത്. ഓഫ് ചെയ്യുക. ഇത്തരത്തില്‍ ചെയ്താല്‍ നിങ്ങളുടെ വിവരങ്ങള്‍ ആ ആപ്പ് ഉപയോഗിക്കുന്നത് നില്‍ക്കും.

എല്ലാ ആപ്പുകളും വെബ് സൈറ്റുകളും ഒന്നിച്ച് ഡിസെബിള്‍ ചെയ്യുന്നതിന്

1. 0ff Facebook Activityയില്‍ Manage Future Activities ക്ലിക്ക് ചെയ്യുക
2. തുടര്‍ന്ന് വരുന്ന പോപ്പ് അപ്പില്‍ Facebook Activityയില്‍ ക്ലിക്ക് ചെയ്യുക
3. തുടര്‍ന്ന് വരുന്ന പേജില്‍ എല്ലാFuture Activities ഡിസെബിള്‍ ചെയ്യുക

 Facebook Activity ഹിസ്റ്ററി കളയുവാന്‍

1. 0ff Facebook Activity പേജിലെ ക്ലിയര്‍ ഹിസ്റ്ററി ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പോപ്പ് അപ്പില്‍ കണ്‍ഫേം നല്‍കുക.

Follow Us:
Download App:
  • android
  • ios