Asianet News MalayalamAsianet News Malayalam

 ഒറ്റ നിബന്ധന മാത്രം;  7000 രൂപ കുറവില്‍ ഐഫോൺ 14  സ്വന്തമാക്കാന്‍ അവസരവുമായി ജിയോ മാര്‍ട്ട്

നിലവിൽ  ഐഫോൺ 14-ന് ഇന്ത്യയിലെ വില 79,900 രൂപയാണ്. ലോകത്തെ പല രാജ്യങ്ങളിലും ഈടാക്കുന്നതിനെക്കാൾ കൂടുതലാണ് ഇന്ത്യൻ വിപണിയിലുള്ളത്. 

how to get i phone 14 in 7000 rupees discount in india
Author
First Published Nov 10, 2022, 5:34 AM IST

ഐഫോൺ 14 ജിയോമാർട്ടിലുമെത്തി. ആപ്പിളിന്റെ ഐഫോൺ 14 സീരിസിലെ ബേസിക് മോഡലായ ഐഫോൺ 14-ന് ജിയോമാർട്ടിൽ  74,900യാണ് വില. പക്ഷേ ഈ വിലയ്ക്ക് ഫോൺ കിട്ടാൻ എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വേണമെന്ന് മാത്രം. നിലവിൽ  ഐഫോൺ 14-ന് ഇന്ത്യയിലെ വില 79,900 രൂപയാണ്. ലോകത്തെ പല രാജ്യങ്ങളിലും ഈടാക്കുന്നതിനെക്കാൾ കൂടുതലാണ് ഇന്ത്യൻ വിപണിയിലുള്ളത്. വിപണിയിലേക്ക് ഫോൺ എത്തിയിട്ട് മാസം രണ്ട് കഴിയുന്നതെയുള്ളൂ. ഫോൺ വിപണിയിൽ എത്തിയപ്പോൾ തന്നെ നിരവധി ഓഫറുകളാണ് ഐഫോൺ ആരാധകരെ തേടിയെത്തിയത്.

ജിയോയുടെ ഓൺലൈൻ വ്യാപാര സൈറ്റായ ജിയോമാർട്ടിലെ ഫോണിന്റെ വില 79,900 രൂപ തന്നെയാണ്. അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കുമ്പോഴാണ് 74,900 രൂപയ്ക്ക് ഫോൺ കിട്ടുന്നത്. ക്രെഡിറ്റ് കാർഡ് ഓഫറുകൾക്ക് പുറമെ മറ്റ് ഡിസ്കൗണ്ടും ലഭിക്കും. 2000 രൂപയോളം കിഴിവും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ചുരുക്കി പറഞ്ഞാൽ 7000 രൂപയോളം കിഴിവോടെ ഫോൺ സ്വന്തമാക്കാം.  ഓഫ്ലൈൻ ഓഫറായതിനാൽ ജിയോമാർട്ടിൽ ഇത് കാണാൻ കഴിയില്ല.

6.7 ഇഞ്ച് ഡിസ്‌പ്ലേ, നവീകരിച്ച ഡ്യുവൽ ക്യാമറ സിസ്റ്റം, ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്ഒഎസ്, എ15 ബയോണിക്, മെച്ചപ്പെട്ട ബാറ്ററി ലൈഫ് എന്നിവ യാണ് ഐഫോൺ 14 ന്റെ പ്രത്യേകത. ഐഫോൺ  14 പ്ലസിന്റെ വില ആരംഭിക്കുന്നത്  89,900 രൂപ മുതലാണ്. നീല, മിഡ്‌നൈറ്റ്, പർപ്പിൾ, സ്റ്റാർലൈറ്റ്, ചുവപ്പ് നിറങ്ങളിൽ ഫോണുകൾ  ലഭ്യമാണ്. ഐഫോൺ 14 പ്രോയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്  1,29,900 രൂപയിലാണ്. ഐഫോൺ 14 പ്രോ മാക്‌സ് ആരംഭിക്കുന്നത് 1,39,900 രൂപ മുതലാണ്. 

ഡീപ് പർപ്പിൾ, ഗോൾഡ്, സിൽവർ, സ്‌പേസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ പ്രോ മോഡലുകൾ ലഭിക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, ക്രോമ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നാണ് ഐഫോൺ 14 സീരീസ് സ്മാർട്ട്ഫോണുകൾ വാങ്ങാനാവുക. നേരത്തെ ആപ്പിൾ ഐഫോൺ 14 ന്റെ വില്പന കുറയുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നിവയോടുള്ള പ്രതികരണത്താലാണ് ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയുടെ വിൽപന ഇടിഞ്ഞതെന്നാണ് ഡിജി ടൈംസിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നത്.

Follow Us:
Download App:
  • android
  • ios