Asianet News MalayalamAsianet News Malayalam

എങ്ങനെ ഈസിയായി ഒരു ഫോണ്‍ കോള്‍ റെക്കോഡ് ചെയ്യാം?; അറിയേണ്ടതെല്ലാം

ചില ബ്രാന്‍റുകളുടെ ഫോണുകളില്‍ ഫോണ്‍ ആപ്പില്‍ ഒരു നമ്പര്‍ കോള്‍ ചെയ്യാന്‍ ഡയല്‍ ചെയ്യുമ്പോള്‍‍ കോളിംഗ് സ്ക്രീനില്‍ തന്നെ കോള്‍ റെക്കോര്‍ഡിങിനുള്ള ബട്ടന്‍ കാണാനാവും. ഈ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ കോള്‍ റെക്കോഡിംഗ് ഓഡിയോ ഫയലായി സേവ് ചെയ്യപ്പെടും.

How to Record Calls on Your Android Phone
Author
Thiruvananthapuram, First Published Jun 11, 2022, 3:51 AM IST

ദിവസവും ഫോണ്‍ കോളുകള്‍ ഏറെ ചെയ്യുന്നവരാണ് എല്ലാവരും. ജോലി ആവശ്യങ്ങള്‍ക്ക് വേണ്ടിയും, അല്ലാതെ ദിവസവും ഉള്ള കാര്യങ്ങള്‍ക്ക് വേണ്ടിയും എല്ലാം ഇത്തരം ഫോണ്‍ കോളുകള്‍ ആവശ്യമാണ്. അതേ സമയം ചില സന്ദര്‍ഭങ്ങളില്‍ ഈ കോളുകള്‍ റെക്കോഡ് ചെയ്യേണ്ട ആവശ്യവും വരും. കോള്‍ റെക്കോര്‍ഡിങിന് വേണ്ടി വിവിധ തേഡ് പാര്‍ട്ടി ആപ്പുകള്‍ ലഭ്യമാണ്. എന്നാല്‍ അടുത്തിടെ പ്രൈവസി നയങ്ങള്‍ പ്രകാരം ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ ഇവയെ നിരോധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പല ആന്‍ഡ്രോയ്ഡ് ഫോണിലും ഇന്‍ബില്‍ട്ടായി തന്നെ കോള്‍ റെക്കോഡിംഗ് ഓപ്ഷന്‍ ലഭ്യമാണ്. 

ചില ബ്രാന്‍റുകളുടെ ഫോണുകളില്‍ ഫോണ്‍ ആപ്പില്‍ ഒരു നമ്പര്‍ കോള്‍ ചെയ്യാന്‍ ഡയല്‍ ചെയ്യുമ്പോള്‍‍ കോളിംഗ് സ്ക്രീനില്‍ തന്നെ കോള്‍ റെക്കോര്‍ഡിങിനുള്ള ബട്ടന്‍ കാണാനാവും. ഈ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ കോള്‍ റെക്കോഡിംഗ് ഓഡിയോ ഫയലായി സേവ് ചെയ്യപ്പെടും.

ഇതിന് പുറമേ  എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യാനും ചില പ്രത്യേക നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ മാത്രം റെക്കോര്‍ഡ് സാധിക്കും. അതിനായി ചെയ്യേണ്ടത് ഇതാണ്. 

1. നിങ്ങളുടെ ഫോണില്‍ ഫോണ്‍ ആപ്പ് തുറക്കുക
2. ആപ്പിന്‍റെ മുകള്‍ ഭാഗത്ത് വലത് ഭാഗത്തായുള്ള മൂന്ന് ഡോട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്യുക- അതിലെ സെറ്റിംഗ്സ് എടുക്കുക.
3. ഇതില്‍ കോള്‍ റെക്കോഡിംഗ് ഓപ്ഷന്‍ എടുക്കുക.
4. ഇതില്‍ Record All Calls എന്നത് സെലക്ട് ചെയ്താല്‍ വരുന്ന എല്ലാ കോളും റെക്കോഡ് ചെയ്യപ്പെടും.
5. Record Specified Numbers / Selected Numbers എന്നത് കൊടുത്താല്‍ ഫോണ്‍ ബുക്കിലെ പ്രത്യേക നമ്പറിലെ കോള്‍ മാത്രം റെക്കോഡ് ചെയ്യും.
6. ഫോണ്‍ ബുക്കില്‍ ഇല്ലാത്ത നമ്പറാണ് റെക്കോഡ് ചെയ്യേണ്ടതെങ്കില്‍ Record Unknown Numbers എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

റെക്കോഡ് ചെയ്ത സംഭാഷണങ്ങള്‍, ഇതല്ലാതെ ഫോണിലെ ഫയല്‍സ് ആപ്പ് തുറന്ന് അതില്‍ ഓഡിയോസ് തിരഞ്ഞെടുത്താല്‍ അവിടെ കോള്‍ ചെയ്തയാളുടെ പേര് അടക്കം ഓഡിയോ ഫയലായി ലഭിക്കും. 

Follow Us:
Download App:
  • android
  • ios