Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണം എവിടെ കിട്ടും; ഗൂഗിള്‍ പറഞ്ഞുതരും

എന്നാല്‍, സേവനങ്ങള്‍ സാധാരണ നിലയിലേക്ക് ഇപ്പോള്‍ നീങ്ങി. ചില പ്രദേശങ്ങളില്‍, റെസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ സ്വിഗ്ഗിക്കും സോമാറ്റോയ്ക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. 

How to use Google Maps new Takeout and Delivery shortcuts
Author
Googleplex, First Published Apr 7, 2020, 8:43 AM IST

ദില്ലി: കൊറോണ വൈറസ് കാരണം ലോകത്തിന്‍റെ മൂന്നിലൊന്ന് ലോക്ക്ഡൗണ്‍ ആയതിനാല്‍, പലചരക്ക് സാധനങ്ങളും ഭക്ഷണവും സംഭരിക്കാന്‍ ആളുകള്‍ ഏറെ ബുദ്ധിമുട്ടുന്നു. പ്രത്യേകിച്ച്, വീടുവിട്ട അന്യസ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവര്‍. അവശ്യ സേവനങ്ങള്‍ എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും, പല ഭക്ഷണശാലകളും അവരുടെ സേവനങ്ങള്‍ അവസാനിപ്പിച്ചു. ഭക്ഷണ വിതരണം അനുവദനീയമാണെങ്കിലും അതിന് പോലും തുറന്നിട്ടില്ല. 

ലോക്ക്ഡൗണ്‍ ഇത്രയും നാള്‍ നീണ്ടതോടെ പല ഭക്ഷണശാലകളും ടെക്ക് എവേ സേവനം പലേടത്തും പ്രവര്‍ത്തനം പുനഃരാരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ ഘട്ടത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണശാലകളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്ന പ്രയോജനകരമായ ഒരു ഫീച്ചര്‍ ഗൂഗിള്‍ മാപ്‌സ് അവതരിപ്പിച്ചു.
ഗൂഗിള്‍ മാപ്‌സിന്റെ മൊബൈല്‍ അപ്ലിക്കേഷനിലാണ് ഈ ഫീച്ചര്‍ ചേര്‍ത്തിരിക്കുന്നത്. റെസ്‌റ്റോറന്റുകള്‍, കെമിസ്റ്റുകള്‍, പെട്രോള്‍, എടിഎം മുതലായവയ്ക്കുള്ള മാര്‍ക്കറുകള്‍ക്കൊപ്പം നിങ്ങളുടെ സമീപത്തെ ടേക്ക്അവേയും ഡെലിവറി റെസ്റ്റോറന്റും മാപ്പില്‍ ഗൂഗിള്‍ ദൃശ്യമാക്കും. 

ഡെലിവറി ഓപ്ഷനില്‍ ക്ലിക്കുചെയ്യുമ്പോള്‍, നിങ്ങളുടെ പ്രദേശത്ത് വിതരണം ചെയ്യുന്ന സമീപത്തുള്ള റെസ്‌റ്റോറന്റുകളുടെ ഒരു ലിസ്റ്റ് ലഭിക്കും. അതുപോലെ, ടേക്ക്അവേ ഓപ്ഷനില്‍ ക്ലിക്കുചെയ്യുമ്പോള്‍ ഇത്തരം റെസ്‌റ്റോറന്റുകളുടെ ലിസ്റ്റ് നല്‍കും. യുഎസ്, ഇന്ത്യ, ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ അന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ടേക്ക്അവേ, ഡെലിവറി ഓപ്ഷനുകള്‍ ലഭ്യമാണ്. 

വീടുകളില്‍ നിന്നും മാറി വിവിധ നഗരങ്ങളില്‍ താമസിക്കുന്ന പലരും റെസ്‌റ്റോറന്റുകള്‍ക്കോ സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഡെലിവറി അപ്ലിക്കേഷനുകളെയാണ്  ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം, ഡെലിവറി ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തി, ഡെലിവറി എക്‌സിക്യൂട്ടീവുകളെ പ്രാദേശിക ഗുണ്ടകളും പോലീസും ഭീഷണിപ്പെടുത്തിയതായിരുന്നു കാരണം. 

എന്നാല്‍, സേവനങ്ങള്‍ സാധാരണ നിലയിലേക്ക് ഇപ്പോള്‍ നീങ്ങി. ചില പ്രദേശങ്ങളില്‍, റെസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ സ്വിഗ്ഗിക്കും സോമാറ്റോയ്ക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഗൂഗിള്‍ മാപ്‌സിന്റെ പുതിയ സവിശേഷത ഉപയോഗിച്ച് ആളുകള്‍ക്ക് അവരുടെ പ്രദേശത്ത് വിതരണം ചെയ്യുന്ന റെസ്‌റ്റോറന്റുകള്‍ കണ്ടെത്താന്‍ കഴിയും.

നേരത്തെ, ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുന്ന ആളുകള്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന തിരക്കേറിയ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു. ഗൂഗിളിന്റെ ഈ പുതിയ ഫീച്ചറിനെ കോവിഡ് 19 കമ്മ്യൂണിറ്റി മൊബിലിറ്റി റിപ്പോര്‍ട്ടുകള്‍ എന്ന് വിളിക്കുന്നു. ചില്ലറ വില്‍പ്പന, വിനോദം, പലചരക്ക്, ഫാര്‍മസികള്‍, പാര്‍ക്കുകള്‍, ട്രാന്‍സിറ്റ് സ്‌റ്റേഷനുകള്‍, ജോലിസ്ഥലങ്ങള്‍, പാര്‍പ്പിടം എന്നിവ ഈ സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.

കോവിഡ് 19 സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ ഈ ഡാറ്റ ഉപയോഗിക്കുന്നുവെന്നും ഗൂഗിള്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios